ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

1965 ജനുവരി 14 ന് സ്ഥാപിതമായ, ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേഷനാണ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) . ഡൽഹിയിലാണ് ആസ്ഥാനം. ഇന്ത്യയുടെ ദേശീയ ഭക്ഷ്യ നയത്തിലെ താഴെ പറയുന്ന ലക്ഷ്യങ്ങൾ നിറവേറ്റുകയാണ് കോർപ്പറേഷന്റെ പ്രധാന ചുമതല:

  1. ഭക്ഷ്യധാന്യങ്ങളുടെ ഫലപ്രദമായ വില നിയന്ത്രണം വഴി രാജ്യത്തെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക.
  2. പൊതുവിതരണ ശൃംഖല (PDS) യുടെ ഭാഗമായി രാജ്യത്താകമാനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക.
  3. ദേശീയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഭക്ഷ്യധാന്യങ്ങളുടെ സംഭരണം സാധ്യമാക്കുക.
  4. ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി വിപണിയിൽ വില നിയന്ത്രണം ഏർപ്പെടുത്തുക.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
Food Corporation of India
भारतीय खाद्य निगम
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷൻ
വ്യവസായംപൊതുമേഖലാ സ്ഥാപനം (PSU)
സ്ഥാപിതം1964
സ്ഥാപകൻഭാരത സർക്കാർ
ആസ്ഥാനം,
Area served
ഇന്ത്യ മുഴുവൻ
പ്രധാന വ്യക്തി
ഡി വി പ്രസാദ് I.A.S. (wef 30/7/2015 F/N) Chairman & MD[1]
ഉത്പന്നംപ്രധാനമായും ഭക്ഷ്യധാന്യങ്ങൾ
സേവനങ്ങൾപ്രധാനമായും ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും
Number of employees
Sanctioned:- 36515 In position:- 26716 (as on 31/3/2013)
വെബ്സൈറ്റ്http://www.fci.gov.in/

കോർപ്പറേഷന് അഞ്ച് സോണൽ ഓഫീസുകളും 24 റീജ്യണൽ ഓഫീസുകളും ഉണ്ട്. വർഷാവർഷം രാജ്യത്തെ മൊത്തം ഗോതമ്പ് ഉത്പാദനത്തിന്റെ 15% മുതൽ 20% വരെയും മൊത്തം അരി ഉത്പാദനത്തിന്റെ 12% മുതൽ 15% വരെയും കോർപ്പറേഷൻ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിച്ച് സംഭരിക്കുന്നു. കർഷകർക്ക് ന്യായവില ഉറപ്പ് വരുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന എറ്റവും കുറഞ്ഞ വിലയ്ക്കാണ് കോർപ്പറേഷൻ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുന്നത്. ഇങ്ങനെ സർക്കാർ നിശ്ചയിക്കുന്ന വിലയെ താങ്ങുവില എന്നു പറയുന്നു. ഇത്തരത്തിൽ കോർപ്പറേഷന് വാങ്ങിച്ചു ശേഖരിക്കാവുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിന് പരിധിയില്ല.[2]

അവലംബങ്ങൾതിരുത്തുക

  1. "D.V. Prasad appointed CMD of Food Corporation of India". thehindu.
  2. Acts Of Parliament. New Delhi: Government of India Press Delhi. 1966. പുറങ്ങൾ. 300.