ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം
ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയ്ക്കായി സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന സംവിധാനം (Public Distribution System, PDS). ദരിദ്രരായവർക്ക് ജീവിക്കാനാവശ്യമായ ഭക്ഷ്യ , ഭക്ഷേതര ഉൽപ്പന്നങ്ങൾ നൽകുക എന്നതിനായി സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാറും ഒന്നിച്ചുള്ള സംവിധാനമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. അരി, ഗോതമ്പ്, പഞ്ചസാര, മണെണ്ണ എന്നിവയാണ് പ്രധാനമായും നൽകുക. സംസ്ഥാനങ്ങളുടെ സാഹചര്യം അനുസരിച് അളവിൽ വ്യത്യാസം വരുന്നു. ഇത് റേഷൻ കട എന്ന് പൊതുവെ അറിയപ്പെടുന്ന പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ( Public distribution shops, PDS ) നൽകുന്നു. ധാന്യങ്ങളുടെ സംഭരണത്തിനും അത് സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനുമായി എഫ്.സി.ഐ എന്നറിയപ്പെടുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന കേന്ദ്രസർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നു. വിതരണത്തിന്റെ ചുമതല അതത് സംസ്ഥാനങ്ങൾക്ക് ആണ്. അവർ റേഷനകടകൾ വഴി ഇത് നടപ്പാക്കുന്നു, പെർമിറ്റ് വഴി ഈ കടകൾ നിയന്ത്രിക്കുന്നു. 4.99 ലക്ഷം ഇത്തരം കടകൾ ഇന്ത്യ ഒട്ടാകെ ഉള്ളതായാണ് കണക്ക്.[1] ഉപഭോക്താക്കളെ റേഷൻ കാർഡ് വഴി നിശ്ചയിച്ച് അതിൽ രേഖപ്പെടുത്തി വിതരണം നിയന്ത്രിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-17. Retrieved 2012-11-20.