ഫിറോമോൺ

(ഫിറോമോണുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യനുൾപ്പെടെയുള്ള ജന്തുക്കൾ ബാഹ്യമായ ചുറ്റുപാടിൽ സ്രവിപ്പിക്കുന്ന ചില രാസപദാർഥങ്ങളാണ് ഫിറോമോണുകൾ. സ്വന്തം ജാതിയിൽ പെട്ട അംഗങ്ങളുമായി ആശയവിനിമയത്തിനുള്ള ഒരു ഉപാധിയായി ഇവ പ്രധാനമായും ഉപയോഗിക്കപ്പെടുന്നു. സാമൂഹ്യ ഷട്പദങ്ങളായ ഉറുമ്പ്, ചിതൽ, തേനീച്ച തുടങ്ങിയ ജീവികളിലാണ് ഫിറോമോണുകൾ കൊണ്ടുള്ള ആശയവിനിമയ വ്യവസ്ഥ ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത്.[1] [2]

ഫിറോമോൺ പുറത്തുവിടുന്ന തേനീച്ച

പശ്ചാത്തലം

തിരുത്തുക

പീറ്റർ കാൾസൺ, മാർട്ടിൻ ലഷർ എന്നിവരാണ് ഫിറോമോൺ (ഫെറിൻ=സ്ഥാനമാറ്റം, ഹോർമോൺ=അന്തഃസ്രാവം) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഇവ രാസസന്ദേശവാഹകരാണ്. ഫിറോമോണുകൾ ശരീരത്തിനു പുറത്തേക്ക് സ്രവിപ്പിക്കുമ്പോൾ അതേ സ്പീഷീസിലുള്ള മറ്റ് ജന്തുക്കൾക്ക് സന്ദേശം മനസ്സിലാകുന്നു. ജന്തുക്കളുടെ ന്യൂറോസർക്യൂട്ടുകളിൽ മാറ്റങ്ങളുണ്ടാക്കുകയാണ് ഫിറോമോൺ ചെയ്യുന്നത്.

ഫിറോമോണുകൾ പലതരമുണ്ട്. ശത്രുക്കളുടെ അക്രമണത്തിനെതിരെ ജാകരൂകരാകാനും, ഒന്നിച്ചുകൂടാനും, തങ്ങളുടെ പ്രദേശം രേഖപ്പെടുത്താനും, ഭക്ഷണസ്രോതസ്സിലേക്കുള്ള വഴി കണ്ടെത്താനും ഉപയോഗിക്കപ്പെടുന്ന ഫിറോമോണുകൾ വ്യത്യസ്തങ്ങളാണ്. ഇതു കൂടാതെ ഒരു അവസ്ഥയിൽ നിന്നും മറ്റൊന്നിലേക്ക് ജീവി രൂപാന്തരം പ്രാപിക്കുമ്പോൾ വ്യത്യസ്തങ്ങളായ ഫിറോമോണുകളാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഇണചേരുന്ന സമയത്ത് പ്രത്യേകതരം ഫിറോമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നു. വോമറോനേസൽ അവയവമാണ് ഫിറോമോണുകളെ മണക്കാൻ സഹായിക്കുന്നത്.

  1. "Definition of pheromone". MedicineNet Inc. 19 March 2012. Archived from the original on 2011-05-11. Retrieved 2015-08-11.
  2. Kleerebezem, M; Quadri, LE (October 2001). "Peptide pheromone-dependent regulation of antimicrobial peptide production in Gram-positive bacteria: a case of multicellular behavior". Peptides. 22 (10): 1579–96. doi:10.1016/S0196-9781(01)00493-4. PMID 11587786.
"https://ml.wikipedia.org/w/index.php?title=ഫിറോമോൺ&oldid=3927400" എന്ന താളിൽനിന്ന് ശേഖരിച്ചത്