ഫിയോന മുറ്റെസി

ഉഗാണ്ടയിലെ ചെസ് കളിക്കാരി

ആഫ്രിക്കൻ ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് ഫിയോന മുറ്റെസി. 2010-ൽ 29-ാമത് ചെസ് ഒളിമ്പ്യാഡിൽ പങ്കെടുത്തു. തൊട്ടടുത്ത വർഷം ഉഗാണ്ടയിലെ ജൂനിയർ ചാമ്പ്യനായി. 40-ാമത് ചെസ് ഒളിമ്പ്യാഡിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വുമൺ കാൻഡിഡേറ്റ് മാസ്റ്റർ നേട്ടം സ്വന്തമാക്കി. ഉഗാണ്ടയുടെ ചെസ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി.

ഫിയോന മുറ്റെസി
ഫിയോന മുറ്റെസി
ജനനം1996
ദേശീയതഉഗാണ്ട
തൊഴിൽചെസ് താരം

ജീവിതരേഖ

തിരുത്തുക

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ കുപ്രസിദ്ധ ചേരിയായ കാത്ത്വേയിൽ ജനിച്ചു. മൂന്നാം വയസ്സിൽ അച്ഛൻ എയ്ഡ്‌സ് ബാധിച്ച് മരിച്ചു. ഏറെ വൈകാതെ കൂടപ്പിറപ്പ് ജൂലിയറ്റ് പേരറിയാത്ത അസുഖം വന്ന് മരിച്ചു. സ്‌കൂൾ ഫീസ് കൊടുക്കാൻ അമ്മയ്ക്ക് ഗതിയില്ലാത്തതിനാൽ ആറാം ക്ലാസിൽ, ഒമ്പതാം വയസിൽ പഠിത്തം നിർത്തി. 2013 ൽ യു.എസിൽ നടന്ന ലോക വനിതാ ഉച്ചകോടിയിൽ ഗാരി കാസ്പറോവിനൊപ്പം കരുനീക്കി. 2016 ൽ പുറത്തിറങ്ങിയ മീരാ നായർ സംവിധാനം ചെയ്ത ക്യൂൻ ഓഫ് കാറ്റ്വെ എന്ന സിനിമ ഫിയോന മുറ്റെസിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. . സ്‌പോർട്‌സ് ഇല്ലസ്ട്രറ്റഡിന്റെ മുൻ സീനിയർ റിപ്പോർട്ടറായിരുന്ന ടീം കർതെർസിന്റെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ ക്വീൻ ഓഫ് കാത്ത്വേ എന്ന പുസ്തകമാണ് ഇതേ പേരിൽ വെള്ളിത്തിരയിലെത്തുന്നത്. 2012ൽ ഫിയോനയെക്കുറിച്ചിങ്ങിയ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • വുമൺ ഓഫ് ഇംപാക്ട് പുരസ്‌കാരം
  1. "വിശപ്പ്..കറുപ്പ്..വെളുപ്പ്‌". www.mathrubhumi.com. Archived from the original on 2015-03-10. Retrieved 8 മാർച്ച് 2015. {{cite web}}: |first1= missing |last1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫിയോന_മുറ്റെസി&oldid=3638426" എന്ന താളിൽനിന്ന് ശേഖരിച്ചത്