ഫാൾസ് പാസ് (Isanax̂[3] in Aleut) യൂണിമാക് ദ്വീപിൽ സ്ഥിതി ചെയ്യുന്ന അലേഷ്യൻസ് ഈസ്റ്റ് ബറോയിലുൾപ്പെട്ട തെക്കുപടിഞ്ഞാറേ അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്.

False Pass
False Pass looking north
False Pass looking north
Nickname(s): 
"The Pass"
The city of False Pass as seen from the south.
CountryUnited States
StateAlaska
BoroughAleutians East
IncorporatedOctober 19, 1990[1]
ഭരണസമ്പ്രദായം
 • MayorTom Hoblet[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ68.3 ച മൈ (176.8 ച.കി.മീ.)
 • ഭൂമി26.9 ച മൈ (69.6 ച.കി.മീ.)
 • ജലം41.4 ച മൈ (107.2 ച.കി.മീ.)
ഉയരം
30 അടി (9 മീ)
ജനസംഖ്യ
 (2010)
 • ആകെ35
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99583
Area code907
FIPS code02-24660
വെബ്സൈറ്റ്City Website

ചരിത്രം

തിരുത്തുക

ഫാൾസ് പാസ് പട്ടണം സ്ഥിതി ചെയ്യുന്ന ഇസനോട്സ്കി കടലിടുക്കിന്റെ പഴയ ഇംഗ്ലീഷ് പേരായിരുന്നു ഫാൾസ് പാസ് എന്നത്. പഴയകാലത്ത് ജലയാത്ര നടത്തിയിരുന്ന് കപ്പലുകളുടെ കപ്പിത്താന്മാർ ഈ കടലിടുക്കിന് ഫാൾസ് പാസ് എന്നാണ് വിളിച്ചിരുന്നത്. എന്തെന്നാൽ, ഇതൊരു ദുർഘടമായ പാതയാണെന്നാണ് കരുതപ്പെട്ടിരുന്നത്. അവരുടെ യാനങ്ങൾക്ക് കടലിടുക്കിന്റെ വടക്കെ അറ്റത്തേയ്ക്കു പ്രവേശിക്കുവാൻ ബുദ്ധിമുട്ടാണെന്നു് നാവികർ പൊതുവെ കരുതിയിരുന്നു. സാൽമൺ മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതനുള്ള സംഭരണകേന്ദ്രം 1919ൽ [4] യൂണിമാക് ദ്വീപിന്റെ വശത്തുള്ള കടലിടുക്കിൽ സ്ഥാപിക്കപ്പെട്ടു. ഇത് അഥവാസസ്ഥലത്തിന്റെ കേന്ദ്രഭാഗമായി വർത്തിച്ചു. 1921 ൽ ഇവിടെ ഒരു കമ്പിത്തപാൽ ഒാഫീസ് സ്ഥാപിച്ചിരുന്നു.

വ്യാവസായികാടിസ്ഥാനത്തിലുള്ള സാൾമൺ, കോഡ് മത്സ്യം, പരവമത്സ്യം, ഞണ്ട് തുടങ്ങിയവ പിടിക്കന്നത് ഇവിടുത്തെ സമൂഹത്തിന് നിലനിൽപിനുളള സാമ്പത്തികാടിത്തറ നൽകുന്നു. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 35 ആയി കണക്കാക്കിയിരുന്നെങ്കിലും ഇക്കാലത്ത് അത് 46 ആയി വർദ്ധിച്ചതായി കാണുന്നു.

 

ഫാൾസ് പാസിന്റെ അക്ഷാംശ രേഖാംശങ്ങൾ 54°49′40″N 163°23′57″W / 54.82778°N 163.39917°W / 54.82778; -163.39917 (54.827886, -163.399090) ആണ്.[5] യൂണിമാക് ദ്വീപിന്റെ കിഴക്കേ അറ്റത്ത് ചങ്ങല പോലെ കിടക്കുന്നഅലേഷ്യൻ ചങ്ങല ദ്വീപസമൂഹങ്ങളിലാണ് ഇത്. 26.093 km², അല്ലെങ്കിൽ 10.075 sq mi ഉള്ള ഈ പട്ടണത്തിന്റ ഒരു ഭാഗം അലാസ്ക അർദ്ധദ്വീപിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റത്താണ്. പട്ടണത്തിന്റെ അതിരുകൾ ഉപേക്ഷിക്കപ്പെട്ട വില്ലേജുകളായ മൊർഷോവോയിയും ഇകാറ്റാനും ഉൾപ്പെട്ടതാണ്.

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 68.3 ചതുരശ്ര മൈൽ (177 കി.m2) ആണ്. ഇതിൽ, 26.9 ചതുരശ്ര മൈൽ (70 കി.m2) കരഭാഗം മാത്രവും ബാക്കി 41.4 ചതുരശ്ര മൈൽ (107 കി.m2) ഭാഗം (60.63%) വെള്ളവുമാണ്.

യാത്രാസൌകര്യങ്ങൾ

തിരുത്തുക

ബോട്ടുകളും വിമാനങ്ങളും മാത്രമാണ് ഫാൾസ് പാസിൽ നിന്നും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്ക് ഏക ഉപാധി. വിമാനങ്ങൾ ഫാൾസ് പാസ് വിമാനത്താവളം ഉപയോഗപ്പെടുത്തുന്നു.

ചിത്രശാല

തിരുത്തുക
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 56.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 62.
  3. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
  4. Pacific Fisherman, vol 18, p.103, M. Freeman, Portland, Oregon, 1920
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ഫാൾസ്_പാസ്,_അലാസ്ക&oldid=3930919" എന്ന താളിൽനിന്ന് ശേഖരിച്ചത്