ഫാറൂഖ് അബ്ദുല്ല
പതിനഞ്ചാം കേന്ദ്രമന്ത്രിസഭയിലെ പാരമ്പര്യേതര ഊർജ്ജ മന്ത്രിയായിരുന്നു ഡോ. ഫാറൂഖ് അബ്ദുല്ല. 1936 ഒക്ടോബർ 21-ന് ജമ്മു കാശ്മീരിലെ സൗരയിൽ ജനിച്ചു. നാഷ്ണൽ കോൺഫ്രൻസ് പാർട്ടി അംഗമാണ്. പിതാവ് നാഷ്ണൽ കോൺഫ്രൻസ് സ്ഥാപകനായ ഷെയ്ക് അബ്ദുല്ലയാണ്. 15-ആം ലോകസഭയിൽ ശ്രീനഗർ ( ലോകസഭാ മണ്ഡലം)ത്തെ പ്രതിനിധീകരിക്കുന്നു. മകൻ ഒമർ അബ്ദുല്ല കാശ്മീർ മുൻമുഖ്യമന്ത്രിയും മരുമകൻ സച്ചിൻ പൈലറ്റ് മുൻകേന്ദ്ര സഹമന്ത്രിയുമായിരുന്നു. പതിനേഴാം ലോകസഭയിലും ശ്രീനഗർ മണ്ഡലത്തിനെ പ്രതിനിഥിയാണ്.
ഫാറൂഖ് അബ്ദുല്ല | |
---|---|
فاروق عبد الله | |
Minister of New and Renewable Energy | |
ഓഫീസിൽ 28 May 2009 – 26 May 2014 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | Vilas Muttemwar |
പിൻഗാമി | Piyush Goyal |
മണ്ഡലം | Srinagar |
Chief Minister of Jammu and Kashmir | |
ഓഫീസിൽ 8 September 1982 – 2 July 1984 | |
മുൻഗാമി | Sheikh Abdullah |
പിൻഗാമി | Ghulam Mohammad Shah |
ഓഫീസിൽ 7 November 1986 – 19 January 1990 | |
മുൻഗാമി | President's Rule |
പിൻഗാമി | President's Rule |
ഓഫീസിൽ 9 October 1996 – 18 October 2002 | |
മുൻഗാമി | President's Rule |
പിൻഗാമി | Mufti Mohammad Sayeed |
President Jammu & Kashmir National Conference | |
പദവിയിൽ | |
ഓഫീസിൽ 1981 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Srinagar district, Kashmir, British India | 21 ഒക്ടോബർ 1937
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Jammu & Kashmir National Conference |
പങ്കാളി | Mollie Abdullah |
കുട്ടികൾ | Omar Abdullah, Safia Abdullah, Hinna Abdullah, Sara Abdullah |
വസതിs | The Gupkar Road Srinagar, Kashmir |
അൽമ മേറ്റർ | Tyndale Biscoe School |
ആദ്യകാലം
തിരുത്തുകമുതിർന്ന രാഷ്ട്രതന്ത്രജ്ഞനും നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന ഷെയ്ഖ് അബ്ദുല്ലയുടേയും ബീഗം അക്ബർ ജെഹാൻ അബ്ദുല്ലയുടേയും മകനായുന്നു ഫാറൂഖ് അബ്ദുല്ല. ജമ്മു കാശ്മീരിലെ ടിൻഡേൽ ബിസ്കോ സ്കൂളിൽ പഠനം നടത്തിയ അദ്ദേഹം പിന്നീട് ജയ്പൂരിലെ എസ്എംഎസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടുകയും തുടർന്ന് വൈദ്യശാസ്ത്രത്തിൽ പ്രായോഗിക പരിശീലനത്തിനായി യുകെയിലേക്ക് പോകുകയും ചെയ്തു.[1]
കുടുംബം
തിരുത്തുകബ്രിട്ടീഷ് വംശജയും നഴ്‌സുമായ മോളിയെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് ഒമർ എന്ന പുത്രനും സഫിയ, ഹിന്ന, സാറ എന്നിങ്ങനെ മൂന്ന് പെൺമക്കളുമാണുള്ളത്. മുൻ ലോക്‌സഭാ അംഗവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന അവരുടെ മകൻ ഒമർ അബ്ദുല്ല സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലും ഒരുപോലെ പങ്കാളിയാണ്. കോൺഗ്രസ് നേതാവായ സച്ചിൻ പൈലറ്റിനെയാണ് സാറാ വിവാഹം കഴിച്ചിരിക്കുന്നത്.
അവലംബം
തിരുത്തുക
- ↑ "Farooq Abdullah Biography - when he was the CM of Kashmir, in 1989, during his period, Kashmiri Pandits was Escaped from Kashmir, during his period more than 350,000/ people was rapped nd killed in kashmir, About family, political life, awards won, history". www.elections.in. Retrieved 2 June 2018.
did his schooling from C.M.S Tryndale Biscoe School in Srinagar... MBBS degree holder from the Sawai Man Singh Medical College in Jaipur.