ഫാറൂഖ് അബ്ദുല്ല

(ഫാറൂഖ്‌ അബ്ദുള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2009 മുതൽ 2014 വരെ രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന മുതിർന്ന ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവാണ് ഡോ.ഫാറൂഖ് അബ്ദുള്ള (21 ഒക്ടോബർ 1937) നാല് തവണ വീതം ലോക്സഭാംഗം, അഞ്ച് തവണ നിയമസഭാംഗം, അഞ്ച് തവണ ജമ്മു കാശ്മീർ മുഖ്യമന്ത്രി, ഒരു തവണ രാജ്യസഭാംഗം, ജമ്മു കാശ്മീർ നാഷണൽ കോൺഫ്രൻസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[1]

ഫാറൂഖ് അബ്ദുള്ള
ലോക്സഭാംഗം
ഓഫീസിൽ
2019-2024, 2017-2019, 2009-2014, 1980-1983
മണ്ഡലംശ്രീനഗർ
കേന്ദ്രമന്ത്രി, പുനരുൽപ്പാദന ഊർജ വകുപ്പ്
ഓഫീസിൽ
2009-2014
പ്രധാനമന്ത്രിഡോ. മൻമോഹൻ സിംഗ്
ജമ്മു കാശ്മീർ, മുഖ്യമന്ത്രി
ഓഫീസിൽ
1996-2002, 1987-1990, 1986-1987, 1983-1984, 1982-1983
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിമുഫ്തി മുഹമ്മദ് സയ്യിദ്
നിയമസഭാംഗം, ജമ്മു കാശ്മീർ
ഓഫീസിൽ
2008-2009, 1996-2002, 1987-1990, 1983-1987, 1982-1983
മണ്ഡലം
  • ഹസ്രത്ത്ബൽ
  • ഗന്ധർബൽ
രാജ്യസഭാംഗം
ഓഫീസിൽ
2002-2008
മണ്ഡലംജമ്മു കാശ്മീർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1937-10-21) 21 ഒക്ടോബർ 1937  (87 വയസ്സ്)
ശ്രീനഗർ , ജമ്മു കാശ്മീർ
രാഷ്ട്രീയ കക്ഷിജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്
പങ്കാളിമോളി അബ്ദുള്ള
കുട്ടികൾഒമർ അബ്ദുള്ള and 3 daughters
As of 12 ഒക്ടോബർ, 2024
ഉറവിടം: indian express

പതിനഞ്ചാം കേന്ദ്രമന്ത്രിസഭയിലെ പാരമ്പര്യേതര ഊർജ്ജ മന്ത്രിയായിരുന്നു ഡോ. ഫാറൂഖ് അബ്ദുല്ല. 1936 ഒക്ടോബർ 21-ന് ജമ്മു കാശ്മീരിലെ സൗരയിൽ ജനിച്ചു. നാഷ്ണൽ കോൺഫ്രൻസ് പാർട്ടി അംഗമാണ്. പിതാവ് നാഷ്ണൽ കോൺഫ്രൻസ് സ്ഥാപകനായ ഷെയ്ക് അബ്ദുല്ലയാണ്. മകൻ ഒമർ അബ്ദുല്ല കാശ്മീർ മുൻമുഖ്യമന്ത്രിയും മരുമകൻ സച്ചിൻ പൈലറ്റ് മുൻകേന്ദ്ര സഹമന്ത്രിയുമായിരുന്നു. പതിനേഴാം ലോകസഭയിലും ശ്രീനഗർ മണ്ഡലത്തിനെ പ്രതിനിധിയായിരുന്നു.

ജീവിതരേഖ

തിരുത്തുക

മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന ഷെയ്ഖ് അബ്ദുല്ലയുടേയും ബീഗം അക്ബർ ജെഹാൻ അബ്ദുല്ലയുടേയും മകനായി 1937 ഒക്ടോബർ 21ന് ശ്രീനഗറിൽ ജനിച്ചു. ജമ്മു കാശ്മീരിലെ ടിൻഡേൽ ബിസ്കോ സ്കൂളിൽ പഠനം നടത്തിയ അദ്ദേഹം പിന്നീട് ജയ്പൂരിലെ എസ്എംഎസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടുകയും തുടർന്ന് വൈദ്യശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ബ്രിട്ടനിൽ നിന്ന് നേടി.[2]

രാഷ്ട്രീയ ജീവിതം

തിരുത്തുക

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന ഷെയ്ഖ് അബ്ദുള്ളയുടെ മരണത്തിനുശേഷം രാഷ്ട്രീയത്തിൽ എത്തി. 1980-ൽ ശ്രീനഗർ മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി.

1982-ൽ ജമ്മു കാശ്മീർ മുഖ്യമന്ത്രിയായിരുന്ന പിതാവ് ഷെയ്ഖ് അബ്ദുള്ള അന്തരിച്ചപ്പോൾ ഗന്ധർബൽ മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായ ഫറൂഖ് അബ്ദുള്ള 1982-ൽ ആദ്യമായി ജമ്മു കാശ്മീരിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

1984-ൽ ഭാര്യ സഹോദരൻ ഗുലാം മുഹമ്മദ് ഷാ നാഷണൽ കോൺഫറൻസ് പിളർത്തി പോയപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

പിന്നീട് മൂന്ന് വർഷത്തിന് ശേഷം നടന്ന 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യം വീണ്ടും ജമ്മു കശ്മീരിന്റെ അധികാരം പിടിച്ചു. ഫറൂഖ് അബ്ദുള്ള രണ്ടാമതും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

1987-ലെ ഇലക്ഷനിൽ നടന്ന ബൂത്ത് പിടുത്തവും വ്യാപക ക്രമക്കേടും മൂലം കാശ്മീർ താഴ്വരയിൽ 1989 മുതൽ തീവ്രവാദം ഉദിച്ചുയർന്നു. 1990-ൽ വിഘടനവാദവും തീവ്രവാദവും താഴ്വരയിൽ ശക്തമായതിനെ തുടർന്ന് കാശ്മീരി പണ്ഡിറ്റുകൾ കുടിയൊഴിപ്പിക്കപ്പെട്ടു.

കാശ്മീർ താഴ്വരയിൽ വിഘടന വാദവും തീവ്രവാദവും അതി-രൂക്ഷമായതിനെ തുടർന്ന് 1990-ൽ മുഖ്യമന്ത്രി സ്ഥാനം ഫാറൂഖ് അബ്ദുള്ള രാജിവച്ചു. 1990 മുതൽ 1996 വരെ രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു ജമ്മു കാശ്മീർ.

1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫ്രൻസ് നിയമസഭയിൽ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് മൂന്നാം തവണയും ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി അധികാരമേറ്റു.

2002-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം വിട്ട് മത്സരിച്ച നാഷണൽ കോൺഫ്രൻസ് പരാജയപ്പെട്ടു.

2002 മുതൽ 2008 വരെ ജമ്മു കാശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ഫാറൂഖ് അബ്ദുള്ള 2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹസ്രത്ത്ബൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശ്രീനഗർ മണ്ഡലത്തിൽ നിന്നും വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ചു.

2009 മുതൽ 2014 വരെ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.

2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശ്രീനഗറിൽ നിന്ന് മത്സരിച്ചെങ്കിലും പിഡിപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

2017-ലെ ലോക്സഭാ ഉപ-തിരഞ്ഞെടുപ്പിൽ ശ്രീനഗർ മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായ ഫാറൂഖ് അബ്ദുള്ള 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ശ്രീനഗറിൽ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

2024-ൽ നടന്ന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സര രംഗത്ത് നിന്ന് ഒഴിവായ ഫറൂഖ് അബ്ദുള്ള നാഷണൽ കോൺഫ്രൻസ് പാർട്ടി നേതാവ് എന്ന നിലയിൽ സജീവ രാഷ്ട്രീയത്തിൽ തുടരുന്നു.

കുടുംബം

തിരുത്തുക

ബ്രിട്ടീഷ് വംശജയും നഴ്‌സുമായ മോളിയെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് ഒമർ എന്ന പുത്രനും സഫിയ, ഹിന്ന, സാറ എന്നിങ്ങനെ മൂന്ന് പെൺമക്കളുമാണുള്ളത്. മുൻ ലോക്‌സഭാ അംഗവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന അവരുടെ മകൻ ഒമർ അബ്ദുല്ല സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലും ഒരുപോലെ പങ്കാളിയാണ്. കോൺഗ്രസ് നേതാവായ സച്ചിൻ പൈലറ്റിനെയാണ് സാറാ വിവാഹം കഴിച്ചിരിക്കുന്നത്.

  1. https://sansad.in/ls/members/biographyM/2654?from=members
  2. "Farooq Abdullah Biography - when he was the CM of Kashmir, in 1989, during his period, Kashmiri Pandits was Escaped from Kashmir, during his period more than 350,000/ people was rapped nd killed in kashmir, About family, political life, awards won, history". www.elections.in. Retrieved 2 June 2018. did his schooling from C.M.S Tryndale Biscoe School in Srinagar... MBBS degree holder from the Sawai Man Singh Medical College in Jaipur.
"https://ml.wikipedia.org/w/index.php?title=ഫാറൂഖ്_അബ്ദുല്ല&oldid=4120080" എന്ന താളിൽനിന്ന് ശേഖരിച്ചത്