പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് ഫാനി പൊപോവ-മുറ്റഫോവ ( English: Fani Popova–Mutafova (ബൾഗേറിയൻ: Фани Попова-Мутафова). ബെസ്റ്റ് സെല്ലർ ആയ നിരവധി ചരിത്ര കഥകളുടെ രചയിതാവാണ് ഫാനി[1].[2]

Fani Popova–Mutafova

ജീവചരിത്രംതിരുത്തുക

1902 ഒക്ടോബർ 16ന് ബൾഗേറിയൻ സൈനിക ഉദ്യോഗസ്ഥനായ ഡോബ്രി പൊപോവിന്റെ മകളായി ജനിച്ചു[3]. ബൾഗേറിയയിലെ ഉത്തര മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന സെവ്‌ലീവോയിൽ ജനിച്ച ഫാനി, സോഫിയയിൽ നിന്ന് വിദ്യാഭ്യാസം നേടി[2]. ഇറ്റലിയിലെ ടുറിനിൽ നിന്ന് പിയാനോ സംഗീതത്തിൽ അവഗാഹം നേടി[1]. 1922 മുതൽ 1925 ജർമ്മനിയിൽ നിന്ന് സംഗീത പഠനം നടത്തി.ഫാനിയുടെ ആദ്യ സൃഷ്ടികൾ 'Vestnik na Zenata, Bulgarska misul , Zlatorog എന്നീ പ്രസിദ്ധീകരങ്ങളിലൂടെയാണ് വെളിച്ചം കണ്ടത്‌[2]. 1930കളിലും 1940കളിലും ഇവരുടെ ഗ്രന്ഥങ്ങൾ റെക്കോഡ് വിൽപ്പന നടന്നിരുന്നു[1]. ജോസഫ് ഗീബൽസ് 1941/42ൽ സ്ഥാപിച്ച യൂറോപ്യൻ റൈറ്റേഴ്‌സി ലീഗിൽ അംഗമായിരുന്നു ഫാനി.[4] ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഏഴു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.അനാരോഗ്യ കാരണങ്ങൾ കൊണ്ട് 11 മാസങ്ങൾക്ക് ശേഷം ജയിൽ മോചിതയായി. 1943നും 1972നും ഇടയിൽ ഇവർക്ക് എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.[5]

കുടുംബ ജീവിതംതിരുത്തുക

മറ്റൊരു ബൾഗേറിയൻ എഴുത്തുകാരനായ ചവ്ഡർ മുറ്റഫോവിനെ വിവാഹം ചെയ്തു.

അന്ത്യംതിരുത്തുക

74ആം വയസ്സിൽ 1977 ജൂലൈ 9ന് സോഫിയയിൽ അന്തരിച്ചു.

പ്രധാന കൃതികൾതിരുത്തുക

  • Солунският чудотворец, historical novel (1929–30)
  • Недялка Стаматова (1933)
  • Дъщерята на Калояна (Kaloyan's daughter), historical novel (1936)
  • Иван Асен II (Ivan Asen II of Bulgaria), historical novel (1936)
  • Д-р П. Берон (Doctor Petar Beron, historical novel (1972)[2]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 Jane Chance (2005). Women Medievalists and the Academy. Univ of Wisconsin Press. pp. 501–. ISBN 978-0-299-20750-2.
  2. 2.0 2.1 2.2 2.3 Wilson, Katharina M (1991). An Encyclopedia of Continental Women Writers. Volume 1. pp. 998–99. ISBN 0824085477. |volume= has extra text (help)
  3. "Fanny Popova-Mutafova a novelist who left a gallery of vivid heroes of the past". Radio Bulgaria. November 2, 2012.
  4. Ed. Hellmut Th. Seemann, Angela Jahn, Thorsten Valk: Europa in Weimar - Visionen eines Kontinents. Yearbook of the Classics Foundation Weimar, 2008, ISBN 978-3-8353-0281-5.
  5. Harold B. Segel (1 November 2012). The Walls Behind the Curtain: East European Prison Literature, 1945-1990. University of Pittsburgh Press. pp. 11–. ISBN 978-0-8229-7802-2.
"https://ml.wikipedia.org/w/index.php?title=ഫാനി_പൊപോവ-മുറ്റഫോവ&oldid=3700380" എന്ന താളിൽനിന്ന് ശേഖരിച്ചത്