ഞാൻ പി ശങ്കുണ്ണീ മേനോൻ എഴുതി ഡൊ സി കെ കരിം തർജ്ജമ ചെയ്ത തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകത്തെ അസ്പദമാക്കിയാൺ തിരുത്തിയത്. അതനുസരിച്ച് 1661 മുതൽ 16 വർഷക്കാലം ആദിത്യവർമ്മയുടെ കാലമാൺ. (1661-1677) നമ്മുടെ പേജിൽ ഒരുപേർ കൂടുതൽ കാണാനുണ്ട്. ഏതാൺ ശരി എന്ന് പരിശോധിക്കണം . പായസത്തിൽ വിഷം ചേർത്ത് എട്ടുവീട്ടിൽ പിള്ളമാർ ആദിത്യവർമ്മയെ വധിച്ചു എന്നതു പ്രശസ്തം.--ദിനേശ് വെള്ളക്കാട്ട് 06:45, 7 ഡിസംബർ 2010 (UTC)

തിരുത്ത് തിരുത്തുക

ഈ മാറ്റം ഒഴിവാക്കിയിട്ടുണ്ട്. പരിശോധിക്കുക.--റോജി പാലാ 16:43, 15 ഓഗസ്റ്റ് 2011 (UTC)Reply

ത്രീയേക വർമ്മ തിരുത്തുക

പട്ടികയിൽ മൂന്ന് ആദിത്യ വർമ്മമാർ വരുന്നുണ്ട്. മൂന്നും ലിങ്ക് ചെയ്തിരിക്കുന്നത് ഒരേ ആദിത്യ വർമ്മയിലേയ്ക്ക്. ടിയാനാണെങ്കിൽ ഉമാകേരളത്തിലെ നായക കഥാപാത്രമാണ്. ചരിത്രപുരുഷനാണോ എന്നു തന്നെ നിശ്ചയമില്ല.--പ്രിൻസ് മാത്യു Prince Mathew 20:30, 10 മേയ് 2013 (UTC)Reply

പിശകു ചൂണ്ടിക്കാട്ടിയതിനു നന്ദി. ഈ പട്ടികയിൽ കണ്ടമാനം തെറ്റുകളുണ്ടു്. പല പുസ്തകങ്ങളും ഐതിഹ്യങ്ങളും ഒക്കെക്കൂടി പലരും കൈവെച്ച് രാജവംശം മുഴുവൻ ഒരു പരുവമായിട്ടുണ്ടു്. എന്റെ കയ്യിൽ അത്യാവശ്യം രേഖകളായിട്ടുണ്ടു്. സമയം പോലെ ഇതൊക്കെ വായിച്ചുപഠിച്ച് തിരുത്താം എന്നു വിചാരിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 21:37, 10 മേയ് 2013 (UTC) Reply

1471-ൽ ആദിത്യ വർമ്മ രാജ, 1563-ൽ ആദിത്യ വർമ്മ, 1661-ൽ ആദിത്യ വർമ്മ ഇവരുടെ തലക്കെട്ടിൽ വർഷം ചേർത്ത് മാറ്റം വരുത്തിയാൽ മതിയാകും. ഫലകത്തിൽ നിരവധി ആളുകൾ കൈവച്ചിട്ടില്ലെന്നാണ് കാണുന്നത്.--റോജി പാലാ (സംവാദം) 02:39, 11 മേയ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Travancore&oldid=4029302" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Travancore" താളിലേക്ക് മടങ്ങുക.