വർഗ്ഗീകരണം

തിരുത്തുക

ഈ ഫലകം എല്ലാ ചലച്ചിത്രതാളുകളുടെ ഇൻഫോബോക്സിലും ഉപയോഗിക്കാമോ? ഇതുപയോഗിക്കുമ്പോൾ വർഗ്ഗം:YYYY-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം താളുകളിൽ ചേർക്കുന്നു. ഓരോ ഭാഷയ്ക്കും വർഷാനുസരണമുള്ള വർഗ്ഗങ്ങളുള്ളതു കൊണ്ട് ഈ മാതൃ വർഗ്ഗം ചേർക്കുന്നതിൽ കുഴപ്പമുണ്ടോ? --Jairodz (സംവാദം) 12:33, 11 ജൂൺ 2012 (UTC)Reply

അതു ആവശ്യമാണോ?. മുൻപ് ഉണ്ടായിരുന്നവ ഞാൻ ഫലകം ഒഴിവാക്കി ബോക്സിനുള്ളിൽ വർഷവും തീയതിയും എഴുതിച്ചേർക്കുകയാണ് ചെയ്തിരുന്നത്. നമ്മൾ വർഷവും ഭാഷയും ഒറ്റ വർഗ്ഗമായല്ലേ ഉൾപ്പെടുത്തുന്നത്. ഇതും കാണുക--റോജി പാലാ (സംവാദം) 13:04, 11 ജൂൺ 2012 (UTC)Reply
അപ്പോൾ പിന്നെ ഈ ഫലകത്തിന്റെ ആവശ്യമേ ഇല്ലെന്നു തോന്നുന്നു. അല്ലെങ്കിൽ വർഗ്ഗം ചേർക്കുന്ന കോഡ് നീക്കം ചെയ്ത് തീയതി മാത്രം ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന രീതിയിലാക്കണം. പലരും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് Infobox കോപ്പി ചെയ്യുന്നത് കൊണ്ട് ഈ ഫലകം ഉപയോഗിക്കുന്നതു തടയാനാവില്ല. അങ്ങനെ വരുന്ന എല്ലാ താളുകളും തിരുത്തേണ്ടി വരും. ഇപ്പോൾ തന്നെ ഈ ഫലകം ഉൾപ്പെടുത്തിയിട്ടുള്ള മലയാളചലച്ചിത്ര താളുകൾ നിലവിലുണ്ട്. --Jairodz (സംവാദം) 13:30, 11 ജൂൺ 2012 (UTC)Reply
വർഗ്ഗം ചേർക്കുന്ന കോഡ് നീക്കം ചെയ്ത് തീയതി മാത്രം ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന രീതിയിലാക്കണം അതാണ് അനുയോജ്യം--റോജി പാലാ (സംവാദം) 13:42, 11 ജൂൺ 2012 (UTC)Reply

  ഇപ്പോൾ ഈ ഫലകം ഉപയോഗിച്ചിരിക്കുന്ന ചില താളുകൾ തിരുത്തിയ ശേഷം ഫലകത്തിലെ കോഡ് നീക്കം ചെയ്യാം. ചില ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്ന വർഗ്ഗം മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. അവ പരിശോധിച്ച ശേഷം കോഡ് തിരുത്താം. --Jairodz (സംവാദം) 13:46, 11 ജൂൺ 2012 (UTC)Reply

മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലല്ലാത്ത ചിത്രങ്ങളിൽ അതാതു ഭാഷയുടെ കീഴിൽ വർഷാനുസരണം വർഗ്ഗീകരിച്ചിട്ടില്ല. അവയ്ക്ക് തത്കാലം വർഗ്ഗം:YYYY-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം ഫലകം വഴിയല്ലാതെ ചേർക്കാമെന്ന് കരുതുന്നു. --Jairodz (സംവാദം) 14:00, 11 ജൂൺ 2012 (UTC)Reply

അതു മതിയാകും. താളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന കാലത്ത് ഭാഷ, വർഷം എന്നിവ ഒരുമിച്ചാൽ മതിയാകും. ഇപ്പോൾ വളരെ കുറച്ചു മാത്രമല്ലേ കാണൂ.--റോജി പാലാ (സംവാദം) 14:11, 11 ജൂൺ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Film_date&oldid=1324998" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Film date" താളിലേക്ക് മടങ്ങുക.