ഫലകത്തിന്റെ സംവാദം:പ്രസിദ്ധീകൃത ചിത്രം

ഈ പേജിനെ പറ്റി ചര്‍ച്ച ചെയ്യുക. പകര്‍പ്പവകാശത്തെപറ്റിയുള്ള അറിവുള്ളവര്‍ കൂടുതല്‍ നന്നാക്കുക. വിക്കിപ്പീഡിയ അമേരിക്കയിലെ സെര്‍വറുകളിലായതിനാല്‍ മറ്റു രാജ്യങ്ങളിലെ പകര്‍പ്പവകാശ നിയമങ്ങളെപ്പറ്റി പരാമര്‍ശം ആവശ്യമില്ലെന്നു കരുതുന്നു. -- സുധീര്‍ കൃഷ്ണന്‍ (Sudhir Krishnan)

അഭാവത്തില്‍

തിരുത്തുക

പകര്‍പ്പവകാശനിയമത്തിനെ കുറിച്ച് അറിയില്ല എങ്കിലും, പകര്‍പ്പു സ്വാതന്ത്ര്യമുള്ള ചിത്രങ്ങളുടെ അഭാവത്തില്‍ , പകര്‍പ്പവകാശം ലംഘിക്കുക എന്ന കാര്യത്തില്‍ സംശയമുണ്ട്?? --പ്രവീണ്‍ 15:05, 24 ജൂലൈ 2006 (UTC)Reply

പ്രവീണ്‍, പകര്‍പ്പവകാശം ലംഘിക്കുകയല്ല, മറിച്ച് fair use എന്നാണ് ഉദ്ദേശിച്ചത്. മലയാളം വിക്കിപ്പീഡിയയെങ്കിലും, USA -ലെ പകര്‍പ്പവകാശ നിയമങ്ങളാണ് ഇവിടെ പ്രധാനം എന്നു തോന്നുന്നു. (US സെര്‍വറുകളിലാണ് വിക്കിപ്പീഡിയ ഹോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതിനാല്‍) ഇംഗ്ലീഷ് വിക്കിപ്പീഡിയയില്‍ fair use വ്യവസ്ഥയുണ്ടു താനും. Help:Talk പേജില്‍ ഞാനിട്ട ചോദ്യം കാണുമല്ലോ. പൂര്‍ണമായും പകര്‍പ്പു സ്വാതന്ത്ര്യമുള്ള ചിത്രങ്ങളല്ല ഇംഗ്ലീഷില്‍ പോലും എപ്പോഴും ഉപയോഗിക്കപ്പെടുന്നതും. താങ്കളുടെ അഭിപ്രായമെന്താണ്? മറ്റുള്ളവരും ചര്‍ച്ചയില്‍ പങ്കെടുക്കുമല്ലോ. -- സുധീര്‍ കൃഷ്ണന്‍

ന്യായോപയോഗം

തിരുത്തുക

ഫെയര്‍ യൂസ് ടെമ്പ്ലേറ്റിനു നന്ദി സുധീര്‍. കഴിവതും പകര്‍പ്പവകാശ രഹിതമായ ചിത്രങ്ങള്‍ ചേര്‍ക്കുകയാണു നല്ലത്. മറ്റു സ്ഥലങ്ങളില്‍ നിന്നും ചിത്രമെടുക്കുന്നെങ്കില്‍ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങുന്നതു നല്ലതാണ്( ഇത് എപ്പോഴും സാധ്യമാകണമെന്നില്ല). ഏറ്റവും പ്രധാനകാര്യം ചിത്രങ്ങളുടെ ഉറവിടത്തെപ്പറ്റി ഫയലിന്റെ വിശദാംശങ്ങളില്‍ ചേര്‍ക്കണം എന്നുള്ളതാണ്.

വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കുന്നതെല്ലാം സ്വതന്ത്രമാണെന്നാണല്ലോ തത്വം. ആ നിലയ്ക്ക് വിക്കിയില്‍ നിന്നും പകര്‍ത്തിയതാണെന്ന ന്യായം പറഞ്ഞ് പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ ദുരുപയോഗിക്കുന്നതു തടയേണ്ടതുണ്ട്. ചുരുക്കത്തില്‍, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫെയര്‍ യൂസ് ടാഗ് ഉപയോഗിക്കുകയാണു ബുദ്ധി.

Manjithkaini 04:08, 28 ജൂലൈ 2006 (UTC)Reply
"പ്രസിദ്ധീകൃത ചിത്രം" താളിലേക്ക് മടങ്ങുക.