ഫലകം:2013/ഫെബ്രുവരി
|
ഫെബ്രുവരി 2
തിരുത്തുക- ഇറ്റാവയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ കേരളം തുടർച്ചയായി 16-ആം തവണയും കിരീടം നേടി
ഫെബ്രുവരി 6
തിരുത്തുക- സൗരാഷ്ട്രയെ ഇന്നിങ്സിനും 125 റൺസിനും പരാജയപ്പെടുത്തി മുംബൈ രഞ്ജി ട്രോഫി കിരീടം നിലനിർത്തി.[2].
- യു.എസ് വിദേശകാര്യ സെക്രട്ടറിയായി ജോൺ കെറി ചുമതലയേറ്റു[1].
ഫെബ്രുവരി 10
തിരുത്തുക- ഉത്തർപ്രദേശിലെ അലഹാബാദിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 36 ലധികം പേർ മരിച്ചു[3].
- കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും യു.എസ്സിലെ അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒൻപതുപേർ മരിച്ചു. വൈദ്യുതി ബന്ധം തകരാറിലായതിനാൽ ഏഴുലക്ഷം പേർ ഇരുട്ടിലാണ്[3].
- 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി[3].
ഫെബ്രുവരി 11
തിരുത്തുക- മലയാള കവി ഡി. വിനയചന്ദ്രൻ അന്തരിച്ചു [3].