പ്രസിദ്ധനായ ഇന്ത്യൻ-അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ഫരീദ് സഖറിയ(ജനനം : 20 ജനുവരി 1964). 'ഫോറിൻ അഫയേഴ്‌സ്' മാസികയുടെ മാനേജിങ് എഡിറ്റർ, 'ന്യൂസ്‌വീക്ക് ഇൻറർനാഷണ'ലിന്റെ എഡിറ്റർ, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന സഖറിയയ്ക്ക് 2010 ൽ പത്രപ്രവർത്തന മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ച് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.

ഫരീദ് സഖറിയ
Zakaria at Charles Schwab Institutional Impact 2007
ജനനം
Fareed Rafiq Zakaria

(1964-01-20) ജനുവരി 20, 1964  (60 വയസ്സ്)
കലാലയംYale University (AB)
Harvard University (PhD)
തൊഴിൽJournalist, commentator, author
Notable credit(s)
Time magazine, contributing editor (2010)
Fareed Zakaria GPS, host (2008–present)
Newsweek International, editor (2000–2010)
Foreign Exchange, host (2005–2007)
Foreign Affairs, former managing editor
ജീവിതപങ്കാളി(കൾ)Paula Throckmorton Zakaria
കുട്ടികൾOmar, Lila, Sofia
വെബ്സൈറ്റ്www.fareedzakaria.com

ജീവിതരേഖ

തിരുത്തുക

മുംബൈയിൽ ജനിച്ച് യേൽ, ഹാർവാഡ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ നാൽപ്പത്തിയെട്ടുകാരനായ സഖറിയ, 'ടൈമി'ന്റെ എഡിറ്റർമാരിൽ ഒരാളും സി.എൻ.എന്നിലെ അവതാരകനും 'വാഷിങ്ടൺ പോസ്റ്റി'ലെ കോളമിസ്റ്റും എഴുത്തുകാരനുമാണ്. വിദേശകാര്യം, വാണിജ്യം, അമേരിക്കയുടെ വിദേശകാര്യനയം എന്നിവയാണ് അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ.

വിദേശ കാര്യങ്ങളെക്കുറിച്ചുള്ള 'ഫരീദ് സഖറിയ ജി.പി.എസ്' എന്ന സി.എൻ.എൻ. പരിപാടിയുടെ അവതാരകനാണ് സഖറിയ.

പുരസ്കാരം

തിരുത്തുക
  • പത്മഭൂഷൺ പുരസ്കാരം(2010)[1]

വിവാദങ്ങൾ

തിരുത്തുക

'ടൈമി'ൽ എഴുതിയ ലേഖനത്തിൽ സാഹിത്യ ചോരണം നടത്തിയെന്ന് അംഗീകരിച്ച സഖറിയ മാപ്പുപറഞ്ഞതിനെത്തുടർന് സാഹിത്യ ചോരണത്തിന്റെ പേരിൽ സി.എൻ.എന്നും 'ടൈം' മാഗസിനും സഖറിയയെ സസ്‌പെൻഡ് ചെയ്തെങ്കിലും [2] പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ട് തിരിച്ചെടുത്തു.[3]

  1. "List of Padma awardees - India News - IBNLive". Ibnlive.in.com. 2010-02-03. Archived from the original on 2010-01-31. Retrieved 2010-10-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-12. Retrieved 2012-08-11.
  3. http://www.washingtonpost.com/lifestyle/style/fareed-zakaria-reinstated-at-cnn-time-after-suspension/2012/08/16/50ba9844-e80b-11e1-a3d2-2a05679928ef_story.html

അധിക വായനയ്ക്ക്

തിരുത്തുക

അഭിമുഖങ്ങളും ലേഖനങ്ങളും

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫരീദ്_സഖറിയ&oldid=3949589" എന്ന താളിൽനിന്ന് ശേഖരിച്ചത്