പ്രധാന മെനു തുറക്കുക

ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിലെ ചരിത്രകാരനായിരുന്നു ഫരിഷ്ത (പേർഷ്യൻفرشته).ഫരിഷ്ത (മാലാഖ) എന്നത് തൂലികാനാമമായിരുന്നു. ശരിയായ പേര് മുഹമ്മദ് കാസിം ഹിന്ദു ഷാ (പേർഷ്യൻ: محمد قاسم ہندو شاه). ജനനം 1570ലും മരണം 1620 ലും ആയിരിക്കണമെന്ന് ബ്രിഗ്സ് അനുമാനിക്കുന്നു.[1]


കാസ്പിയൻ കടൽതീരത്തെ അസ്ത്രാബാദ് എന്ന പ്രദേശത്ത് ഗുലാം അലി ഹിന്ദുഷായുടെ പുത്രനായി മുഹമ്മദ് കാസിം ജനിച്ചു. അഹമ്മദ് നഗർ സുൽത്താൻ മുർത്തസാ നിസാം ഷായുടെ പുത്രൻ മിറാൻ ഷായെ പേർഷ്യൻ ഭാഷ പഠിപ്പിക്കാനുളള ദൗത്യവുമായി ഗുലാം അലി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ പന്ത്രണ്ടു വയസ്സുകാരനായ മുഹമ്മദും കൂടെ തിരിച്ചു. പിതാവിന്റെ മരണശേഷം മുഹമ്മദിന് രാജവിന്റെ അംഗരക്ഷക സംഘത്തിൽ ജോലി ലഭിച്ചു.[1]എന്നാൽ അഹ്മദ്നഗർ സുൽത്തനത്തിലെ രാഷ്ട്രീയ കോളിളക്കങ്ങൾ [2] കാരണം 1589 -ൽ മുഹമ്മദ് ബീജാപ്പൂർ സുൽത്താൻ ഇബ്രാഹിം അദിൽ ഷായുടെ ദർബാറിൽ അഭയം തേടി.

താരിഖ്-ഇ- ഫരിഷ്ത: ഫരിഷ്തയുടെ ചരിത്ര പുസ്തകംതിരുത്തുക

ഹിന്ദിലെ ഇസ്ലാം ആധിപത്യത്തിന്റെ ചരിത്രമെഴുതുകയെന്നത് തന്റെ അഭിലാഷമായിരുന്നെന്നും ഇബ്രാഹിം അദിൽ ഷായുടെ പ്രോത്സാഹനവും പ്രേരണയും കൊണ്ടാണ് തനിക്കിതു സാധ്യമായതെന്നും ഫരിഷ്ത തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. [3] [4]

ഹിജ്റ വർഷം 28 (ക്രി.വ 648)ൽ ഇന്ത്യയിലെത്തിയ മൊഹാലിബ്-ബിൻ-അബി-സുഫ്രയിൽ നിന്നു തുടങ്ങി 1612 വരേയുളള ഏതാണ്ട് ആയിരം വർഷത്തെ ചരിത്രമാണ് ഫരിഷ്ത ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനായി തനിക്ക് അവലംബിക്കേണ്ടി വന്ന പ്രമാണങ്ങളുടെ നീണ്ട പട്ടികയും പുസ്തകത്തിലുണ്ട്. ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റിയുളള സുദീർഘമായ അധ്യായത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. കൂടാതെ കൃതിക്ക് പന്ത്രണ്ട് അധ്യായങ്ങളും പരിസമാപ്തിയും ഉണ്ടെന്നും ഫരിഷ്ത തന്റെ ആമുഖത്തിൽ പറയുന്നു..[5].

 1. ലഹോറിലെ ഗസനി സുൽത്താന്മാർ
 2. ദൽഹിയിലെ സുൽത്താന്മാർ (അടിമ വംശം, ഖിൽജി വംശം, തുഗ്ലക് വംശം, തിമൂറിൻ്റെ ആക്രമണം,സയദു വംശം, ലോധി വംശം, ബാബർ, ഹുമയൂൺ, ഷേർഷാ അക്ബർ)
 3. ഡെക്കാനിലെ സുൽത്താൻമാർ (ബഹ്മനി, അഹ്മദ്നഗർ, ബീജാപ്പൂർ,ബീരാർ, ബീദാർ, ഗോൽക്കൊണ്ട)
 4. ഗുജറാത്തിലെ സുൽത്താൻമാർ (പതിനാലു പേർ)
 5. മാൾവയിലെ സുൽത്താൻമാർ (ഗോറി, ഖിൽജി വംശജർ)
 6. ഖണ്ഡേശിലെ സുൽത്താൻമാർ (ഫറൂഖി വംശജർ)
 7. ബംഗാൾ ബീഹാർ സുൽത്താൻമാർ (പൂർബി, കിരണി എന്നിങ്ങനെ പല വംശജർ)
 8. മുൾട്ടാൻ സുൽത്താൻമാർ (ലുംഗ വംശജർ)
 9. സിന്ധിലെ ഭരണാധികാരികൾ (പല വംശജർ)
 10. കാഷ്മീറിലെ സുൽത്താൻമാർ
 11. മലബാറിലെ മുസ്ളിംകൾ;
 12. ഇന്ത്യയിലെ സന്യാസിമാർ (വിശദാംശങ്ങൾ തത്കാലം ലഭ്യമല്ല)

പരിസമാപ്തി-ഇന്ത്യയിലെ ഭൂഭാഗങ്ങളും കാലാവസ്ഥയും

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫരിഷ്ത&oldid=2027018" എന്ന താളിൽനിന്ന് ശേഖരിച്ചത്