ഫയാസ് ഖാൻ (തബല വാദകൻ)
തബല വാദകനായിരുന്നു ഉസ്താദ് ഫയാസ് ഖാൻ(1934 - 12 നവംബർ 2014). ഡൽഹി ഖരാനയുടെ ശക്തനായ പ്രചാരകനായിരുന്ന ഇദ്ദേഹം പ്രമുഖ സംഗീതജ്ഞർക്കൊപ്പം തബല വായിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശരാജ്യങ്ങളിലെ സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഖാൻ ഒരു വർഷത്തോളം വാഷിങ്ടൺ സർവകാലശാലയിൽ അധ്യാപകനായിരുന്നു.
ഉസ്താദ് ഫയാസ് ഖാൻ | |
---|---|
ജനനം | 1934 സികർ, രാജസ്ഥാൻ |
ഉത്ഭവം | ഇന്ത്യ |
മരണം | 12 നവംബർ 2014 |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി സംഗീതം, തബല |
തൊഴിൽ(കൾ) | ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതജ്ഞൻ |
ഉപകരണ(ങ്ങൾ) | തബല, മൃദംഗം |
ജീവിതരേഖതിരുത്തുക
രാജസ്ഥാനിലെ സികറിൽ സംഗീത കുടുംബത്തിൽ ജനിച്ചു. പിതാവ് നസീർ ഖാൻ കരോലി മഹാരാജാവിന്റെ സദസ്സിലെ സാരംഗി - തബല വാദകനായിരുന്നു. ഉസ്താദ് ഹിദായത്ത് ഖാന്റെ ശിഷ്യനായി തബലവാദനം തുടങ്ങി.
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖരായ മൂന്നു തലമുറയിലെ സംഗീതജ്ഞർക്ക് തബല വായിച്ചു. ഭീംസെൻ ജോഷി, പണ്ഡിറ്റ് ജസ്രാജ്, മല്ലികാർജുൻ മൻസൂർ, കുമാർ ഗന്ധർവ, ഉസ്താദ് അമീർഖാൻ, സിദ്ധേശ്വരി ദേവി, ബഡേ ഗുലാം അലിഖാൻ, ഹാഫിസ് അലിഖാൻ, ബേഗം അക്തർ, പന്നാലാൽ ഘോഷ്, അലി അക്ബർ ഖാൻ, രവി ശങ്കർ, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, വിലായത്ത് ഖാൻ, വിശ്വജിത്ത് റോയ് ചൗധരി തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഒട്ടേറെ കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട് പ്രശസ്ത മൃദംഗവാദകനായിരുന്ന രാംനാഥ് ഈശ്വരനിൽനിന്ന് മൃദംഗവും അഭ്യസിച്ചു. 1955-ൽ ആകാശവാണിയിൽ തബലവാദകനായി ചേർന്നു. ഡൽഹി ആകാശവാണിയിൽ 1993 വരെ ജോലിചെയ്തു. [1]
അവലംബംതിരുത്തുക
- ↑ "ഉസ്താദ് ഫയാസ്ഖാൻ അന്തരിച്ചു". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-11-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 നവംബർ 2014.
Persondata | |
---|---|
NAME | Khan, Ustad Faiyaz |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian musician |
DATE OF BIRTH | 1934 |
PLACE OF BIRTH | Sikar, Rajasthan |
DATE OF DEATH | 12th November,2014 |
PLACE OF DEATH |