ഫയാസ് ഖാൻ (തബല വാദകൻ)

(ഫയാസ് ഖാൻ(തബല വാദകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തബല വാദകനായിരുന്നു ഉസ്താദ് ഫയാസ് ഖാൻ(1934 - 12 നവംബർ 2014). ഡൽഹി ഖരാനയുടെ ശക്തനായ പ്രചാരകനായിരുന്ന ഇദ്ദേഹം പ്രമുഖ സംഗീതജ്ഞർക്കൊപ്പം തബല വായിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശരാജ്യങ്ങളിലെ സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഖാൻ ഒരു വർഷത്തോളം വാഷിങ്ടൺ സർവകാലശാലയിൽ അധ്യാപകനായിരുന്നു.

ഉസ്താദ് ഫയാസ് ഖാൻ
ജനനം1934
സികർ, രാജസ്ഥാൻ
ഉത്ഭവംഇന്ത്യ
മരണം12 നവംബർ 2014
വിഭാഗങ്ങൾഹിന്ദുസ്ഥാനി സംഗീതം, തബല
തൊഴിൽ(കൾ)ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)തബല, മൃദംഗം

ജീവിതരേഖ

തിരുത്തുക

രാജസ്ഥാനിലെ സികറിൽ സംഗീത കുടുംബത്തിൽ ജനിച്ചു. പിതാവ് നസീർ ഖാൻ കരോലി മഹാരാജാവിന്റെ സദസ്സിലെ സാരംഗി - തബല വാദകനായിരുന്നു. ഉസ്താദ് ഹിദായത്ത് ഖാന്റെ ശിഷ്യനായി തബലവാദനം തുടങ്ങി.

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖരായ മൂന്നു തലമുറയിലെ സംഗീതജ്ഞർക്ക് തബല വായിച്ചു. ഭീംസെൻ ജോഷി, പണ്ഡിറ്റ് ജസ്രാജ്, മല്ലികാർജുൻ മൻസൂർ, കുമാർ ഗന്ധർവ, ഉസ്താദ് അമീർഖാൻ, സിദ്ധേശ്വരി ദേവി, ബഡേ ഗുലാം അലിഖാൻ, ഹാഫിസ് അലിഖാൻ, ബേഗം അക്തർ, പന്നാലാൽ ഘോഷ്, അലി അക്ബർ ഖാൻ, രവി ശങ്കർ, അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, വിലായത്ത് ഖാൻ, വിശ്വജിത്ത് റോയ് ചൗധരി തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഒട്ടേറെ കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട് പ്രശസ്ത മൃദംഗവാദകനായിരുന്ന രാംനാഥ് ഈശ്വരനിൽനിന്ന് മൃദംഗവും അഭ്യസിച്ചു. 1955-ൽ ആകാശവാണിയിൽ തബലവാദകനായി ചേർന്നു. ഡൽഹി ആകാശവാണിയിൽ 1993 വരെ ജോലിചെയ്തു.[1]

  1. "ഉസ്താദ് ഫയാസ്ഖാൻ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-11-15. Retrieved 16 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=ഫയാസ്_ഖാൻ_(തബല_വാദകൻ)&oldid=4092849" എന്ന താളിൽനിന്ന് ശേഖരിച്ചത്