പ്രകൃതി ചരിത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കു വേണ്ടി എഡിൻബർഗ് സർവ്വകലാശാലയിലുള്ള ഒരു ക്ലബ്ബാണ് പ്ലിനിയൻ സൊസൈറ്റി. 1823-ലാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്.[1] ഇവിടുത്തെ അംഗങ്ങളായിരുന്ന നിരവധിപ്പേർ പ്രമുഖ തൊഴിൽ മേഖലകളിലെത്തിച്ചേർന്നിരുന്നു. ഇവരിൽ പ്രമുഖനായിരുന്ന ചാൾസ് ഡാർവിൻ, തൻറെ ആദ്യത്തെ ശാസ്ത്ര കണ്ടുപിടിത്തം പ്രഖ്യാപിച്ചത് ഇവിടെവച്ചായിരുന്നു.[2]

ഏകദേശം1827[പ്രവർത്തിക്കാത്ത കണ്ണി] ലെ എഡിൻബർഗ് സർവ്വകലാശാല.

സ്ഥാപനം, പ്രവർത്തനങ്ങൾ, അംഗത്വം എന്നിവ

തിരുത്തുക

ബെർവിക്ക്ഷെയറിലെ മൂന്നു സഹോദരന്മാരാണ് ഈ സൊസൈറ്റി ആരംഭിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. ഇവരിലെ മൂത്ത സഹോദരനായിരുന്ന ജോൺ ബൈർഡ്, സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുകയും 1823 ജനുവരി 14 ന് ഉദ്‌ഘാടനവേളയിൽ, ഈ സൊസൈറ്റിയുടെ നിർദ്ദിഷ്ട പദ്ധതികളും ഉദ്ദേശ്യങ്ങളും പ്രസ്താവിക്കുകയും ചെയ്തു. സൊസൈറ്റിക്കുവേണ്ടി പതിനെട്ട് അദ്ധ്യായങ്ങളുള്ള ഒരു വിപുലമായ നിയമസംഹിതതന്നെ അദ്ദേഹം എഴുതിയുണ്ടാക്കി. പ്രഥമ അംഗങ്ങളിൽ പിൽ‌ക്കാലത്ത് ഇന്ത്യയിൽ ഭൂതത്ത്വശാസ്ത്രജ്ഞന്മാരായിരുന്ന ജയിംസ് ഹാർഡി, ജെ. ഗ്രാന്റ് മാൽകംസൺ എന്നിവരും ജോൺ കോൾഡ്സ്ട്രീമു ഉൾപ്പെട്ടിരുന്നു.[3] പ്രകൃതി ചരിത്ര വിഭാഗത്തിൻറെ രാജനിയുക്തനായ സർവ്വകലാശാലാദ്ധ്യാപകനായിരുന്ന റോബർട്ട് ജെയിംസൺ നേരത്തേ ബിരുദധാരികൾക്കും പ്രൊഫസർമാർക്കുമായി വെർണേറിയൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിനു ഇവിടെ സീനിയർ ഹോണററി അംഗമെന്ന പദവി കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം പ്ലിനിയൻ സൊസൈറ്റിയിൽ ഒരിക്കലും പങ്കെടുത്തില്ല എന്നതുപോലെതന്നെ അതിൻറെ സ്ഥാപനത്തിലും പങ്കുവഹിച്ചിരുന്നില്ല.[4]

  1. Browne 1995, പുറങ്ങൾ. 73–75
  2. "Darwin Online: Discourse to the Plinian Society". Retrieved 2009-01-06. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. "Darwin, C. R. 1870. [Note on Darwin's papers to the Plinian Society 27 March 1827.] In Elliot, W., Opening address by the President. Transactions of the Botanical Society of Edinburgh 11: 1-42". Archived from the original on 2006-09-25. Retrieved 2009-01-06. {{cite web}}: Cite has empty unknown parameter: |coauthors= (help)
  4. Browne 1995, പുറങ്ങൾ. 73–75
"https://ml.wikipedia.org/w/index.php?title=പ്ലിനിയൻ_സൊസൈറ്റി&oldid=3661402" എന്ന താളിൽനിന്ന് ശേഖരിച്ചത്