നിലവിൽ ഉള്ള ഒരു സോഫ്റ്റ്‌വെയറിന് പുതിയ കഴിവുകൾ നൽകാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ഭാഗങ്ങളെ ആണ് പ്ലഗിൻ എന്ന് വിളിക്കുന്നത്‌. പ്ലഗിനുകൾ ചേർത്ത് വിപുലീകരിക്കാവുന്ന സോഫ്റ്റ്‌വെയറുകൾക്ക് ഏറ്റവും നല്ല ഉദാഹരണം ആണ് വെബ്‌ ബ്രൌസറുകൾ. ജാവ പ്ലഗിൻ , അഡോബ് ഫ്ലാഷ് പ്ലഗിൻ, സിൽവർ ലൈറ്റ് പ്ലഗിൻ തുടങ്ങിയവ വെബ്‌ ബ്രൌസർ പ്ലഗിനുകൾ ആണ്.

പ്ലഗിൻ ചരിത്രംതിരുത്തുക

1970 മുതൽ തന്നെ പ്ലഗിനുകൾ നിലവിലുണ്ടായിരുന്നു. യുനിവാക് 90 സീരിസിൽ പെട്ട മെയിൻ ഫ്രെയിം കംബ്യുടരുകളിൽ ഉപയോഗിച്ചിരുന്ന ഇ ഡി ടി ടെക്സ്റ്റ് എഡിറ്റർ സോഫ്റ്റ്‌വെയറിൽ മറ്റൊരു സോഫ്റ്റ്‌വെയർ ഓടിക്കുന്നതിനു പറ്റുമായിരുന്നു. അതാണ്‌ ആദ്യത്തെ പ്ലഗിനുകൾ. 1987 ൽ പുറത്തിറങ്ങിയ മക്കിന്റോഷ് സോഫ്റ്റ്‌വെയറുകൾ ആയ ഹൈപ്പർകാർഡിലും, ക്വാർക്ക് എക്സ്പ്രസ്സിലും പ്ലഗിനുകൾ ചേർത്ത് വിപുലീകരിക്കുവാൻ കഴിയുന്ന സാങ്കേതിക വിദ്യ ഉണ്ടായിരുന്നു. 1988 ൽ ഇറങ്ങിയ ഡിജിറ്റൽ ഡാർക്ക്‌ റൂം എന്നാ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാത്താവായ എഡ ബോംകെ ആണ് ഇത്തരം സോഫ്റ്റ്‌വെയറുകൾക്ക് പ്ലഗിൻ എന്ന പേര് നൽകിയത്.

പ്ലഗിൻ ഉദാഹരണങ്ങൾതിരുത്തുക

ഫയർ ബ്രീത്ത്‌ പ്ലഗിൻതിരുത്തുക

മിക്കവാറും എല്ലാ വെബ് ബ്രൌസറുകളിലും പ്രവർത്തിക്കുന്ന ഒരു പ്ലഗിൻ ആണ് ഫയർ ബ്രീത്ത്‌ പ്ലഗിൻ. ഗൂഗിൾ വിഡിയോ , ഫേസ് ബുക്ക്‌ വിഡിയോ തുടങ്ങിയവ ഫയർ ബ്രീത്ത്‌ പ്ലഗിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

ജാവ പ്ലഗിൻതിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്ലഗിൻ_(കമ്പ്യൂട്ടർ)&oldid=1882970" എന്ന താളിൽനിന്ന് ശേഖരിച്ചത്