പ്രോസ്റ്റനോയിഡ് ഇക്കോസാനോയ്ഡുകളുടെ ഒരു ഉപ വിഭാഗമാണ്. പ്രോസ്റ്റാഗ്ലാൻഡിനുകൾ (കോശവീക്കം അനാഫൈലാക്സിസ് എന്നീ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥർ) ത്രോംബോക്സേൻ (വാസോകൺസ്റ്റ്രിക്ഷൻറെ മധ്യസ്ഥർ) പ്രോസ്റ്റാസൈക്ലിൻസ് (കോശവീക്കം റിസൊലൂഷൻ ഘട്ടത്തിൽ സജീവമാണ്.) എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

ബയോസിന്തസിസ്

തിരുത്തുക

സൈക്ലോക്സിജിനേസ് (COX) രണ്ടു ഘട്ടങ്ങളിലൂടെ സ്വതന്ത്ര ആവശ്യ ഫാറ്റി ആസിഡുകളെ രാസപ്രവർത്തനത്തിന് വിധേയമാക്കി പ്രോസ്റ്റനോയിഡുകളാക്കി പരിവർത്തനം ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ ഓക്സിജൻറെ O2 രണ്ട് തന്മാത്രകൾ രണ്ട് പെറോക്സൈഡ് തന്മാത്രകളുമായി കണ്ണി കൂട്ടിച്ചേർക്കപ്പെടുകയും ഫാറ്റി ആസിഡ് ചെയിൻറെ മധ്യഭാഗത്ത് 5 അംഗങ്ങളുള്ള കാർബൺ വലയം നിർമ്മിക്കുന്നു. ഇത് ഹ്രസ്വായുസ്സുള്ള , അസ്ഥിരമായ ഇന്റർമീഡിയറ്റ് പ്രോസ്റ്റാഗ്ലാൻഡിൻ ജി (പിജിജി) ആയി മാറുന്നു. പെറോക്സൈഡ് കണ്ണികളിലൊലെണ്ണം അതിൽനിന്നുമാറി ഒരു ഓക്സിജനുമായി കൂടിച്ചേർന്ന് പിജിഎച്ച് രൂപീകരിക്കുന്നു.(സൈക്ലോക്സിജിനേസ് ഡയഗ്രാമുകളും കൂടുതൽ വിശദാംശങ്ങളും കാണുക). മറ്റ് എല്ലാ പ്രോസ്റ്റാനോയ്ഡുകളു PGH ൽ നിന്നുത്ഭവിക്കുന്നു.(PGH1, PGH2, അല്ലെങ്കിൽ PGH3).

വലതുഭാഗത്ത് ചിത്രം PGH2 (അരക്കിഡോണിക് ആസിഡിൽ നിന്നും ഉത്ഭവിക്കുന്നു) എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്ന് കാണിക്കുന്നു:

മൂന്നു തരത്തിലുള്ള പ്രോസ്റ്റാനോയ്ഡുകൾക്ക് തന്മാത്രയുടെ കേന്ദ്രത്തിൽ പ്രത്യേക വലയങ്ങൾ ഉണ്ട്. അവയുടെ ഘടനകൾ തമ്മിൽ വ്യത്യാസമുണ്ട്. PGH സംയുക്തങ്ങൾക്ക് (ശേഷിക്കുന്ന രക്ഷാകർത്താക്കൾക്ക്) 5-കാർബൺ വലയം ഉണ്ട്. രണ്ട് ഓക്സിജൻ (ഒരു പെറോക്സൈഡ്) കൊണ്ട് പാലം സൃഷ്ടിക്കുന്നു. അങ്ങനെയുണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡിനിൽ ഒരൊറ്റ, അപൂരിത 5-കാർബൺ വലയം അടങ്ങിയിരിക്കുന്നു. പ്രോസ്റ്റാസൈക്ളിനുകളിൽ, ഈ വലയം മറ്റൊരു ഓക്സിജൻ അടങ്ങിയ വലയത്തിലേക്ക് ചേരുന്നു. ത്രോംബോക്സേനിൽ, വലയം ഒരു ഓക്സിജനോടൊപ്പം 6 അംഗമുള്ള വലയമായി മാറുന്നു.

ബാക്ടീരിയയിലും വൈറൽ അണുബാധകളിലും PGE2 ന്റെ ഉത്പാദനം ചില സൈറ്റോക്കിനുകൾ ഉത്തേജിപ്പിക്കുന്നു. ഉദാ: ഇന്റർല്യൂക്കിൻ -1.[1]

ഇതും കാണുക

തിരുത്തുക
  1. University of Kansas Medical Center (2004). "Eicosanoids and Inflammation" (PDF). Archived from the original (PDF) on 2005-05-16. Retrieved 2007-01-05.
"https://ml.wikipedia.org/w/index.php?title=പ്രോസ്റ്റനോയിഡ്&oldid=3638269" എന്ന താളിൽനിന്ന് ശേഖരിച്ചത്