ടി.ജെ. ജോസഫ്
അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥാപരമായ ആദ്യ പുസ്തകത്തിൻറെ രചനയിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു എഴുത്തുകാരനാണ് ടി.ജെ. ജോസഫ്. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള ഭാഷാ വിഭാഗം അധ്യാപകനായിരുന്നു അദ്ദേഹം. കോളജിലെ പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ട് എന്ന് ആരോപണമുയർന്നതിനെ തുടർന്ന് വിവാദത്തിലായ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നിയമനടപടികൾ നേരിടേണ്ടി വന്ന അദ്ദേഹത്തിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. അക്രമത്തിൽ വലത് കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകമാണ് അറ്റുപോകാത്ത ഓർമ്മകൾ. നാല്പതോളം അധ്യായങ്ങളിൽ, 432 പേജുകളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. അദ്ധ്യാപകജീവിതത്തിലുടനീളവും വ്യക്തിജീവിതത്തിലും തനിക്ക് അനുഭവിക്കേണ്ടിവന്ന അനുഭവങ്ങൾ അദ്ദേഹം ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു. ഈ പുസ്തകത്തിന് 2022 ൽ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.[1][2][3] കെ. സച്ചിദാനന്ദനാണ് അവാർഡ് വിതരണം നടത്തിയത്.[4] 2020 ജനുവരിയിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻറ തൗസൻറ് കട്സ് എന്ന പേരിലുള്ള ഇംഗ്ലീഷ് പരിഭാഷയും ബെസ്റ്റ് സെല്ലറായിരുന്നു. നന്ദകുമാർ കെ. യാണ് പുസ്തകം ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്. പെൻഗ്വിൻ ബുക്‌സാണ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകർ. പിന്നീട് പ്രൊഫ. ജോസഫ് രചിച്ച ഭ്രാന്തന് സ്തുതി എന്ന പുസ്തകവും വായനക്കാർക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. "നല്ല പാഠങ്ങൾ" അദ്ദേഹം രചിച്ച മറ്റൊരു പുസ്തകമാണ്. [5]
ടി.ജെ. ജോസഫ് | |
---|---|
ജനനം | ടി.ജെ. ജോസഫ് |
തൊഴിൽ | സാഹിത്യകാരൻ, അധ്യാപകൻ |
ഭാഷ | മലയാളം |
ദേശീയത | ഇന്ത്യ |
Genre | ജീവചരിത്രം, നോവൽ |
ശ്രദ്ധേയമായ രചന(കൾ) | |
അവാർഡുകൾ | |
പങ്കാളി | സലോമി മരണം 19 മാർച്ച് 2014 (പ്രായം 49) |
കുട്ടികൾ | മിഥുൻ ഉൾപ്പെടെ 2. |
ജീവചരിത്രം.
തിരുത്തുകഇടുക്കി ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് ടി.ജെ. ജോസഫ് ജനിച്ചത് അച്ഛൻ ജോസഫ്,അമ്മ ഏലിക്കുട്ടി, പാലാ സെന്റ് തോമസ് കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം, എൻഎസ്എസ് ട്രെയിനിങ് കോളേജ് ചങ്ങനാശ്ശേരി, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആദ്യകാലത്ത് പാരലൽ കോളജ് അധ്യാപകനായിരുന്നു. പിന്നീട് സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൊടുപുഴ ന്യൂമാൻ കോളജ് നിർമ്മല കോളേജ് മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "An Award For Prof TJ Joseph And A Warning For Us".
- ↑ "പ്രൊ. ടി.ജെ.ജോസഫിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; മികച്ച ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ'".
- ↑ "കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ; പ്രൊഫ ജോസഫ്, കുഞ്ഞാമൻ, രാജശ്രീ, ദേവദാസ്, വിനോയ്".
- ↑ "സാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്തു".
- ↑ "Kerala: Prof T J Joseph's new book hits the stands".