പി. കോയ

(പ്രൊഫ. പി കോയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനും സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകനുമാണ് പി.കോയ. തേജസ് പത്രത്തിന്റെ മുഖ്യ പത്രാധിപരായും മാനേജിംങ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.[1] [2] പ്രൊഫ. പി കോയ എന്നാണ് മുഴുവൻ പേരെങ്കിലും കലീം എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്.

പ്രൊഫ. പി. കോയ
പ്രൊഫ. പി. കോയ
വ്യക്തിഗത വിവരങ്ങൾ
ജനനം1950
കാരന്തൂർ , കോഴിക്കോട്‌, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഎസ്.ഡി.പി.ഐ
പങ്കാളിഫൗസിയ
വെബ്‌വിലാസംProf. P Koya (FB Page)
'

സ്വകാര്യ ജീവിതം

തിരുത്തുക

സി കെ അവറാൻ കോയ ഹാജിയുടെയും ആഇശയുടെയും മകനായി 1950ൽ കാരന്തൂരിൽ ജനിച്ചു. കാരന്തൂർ മദ്റസത്തുൽ ചിശ്തിയ്യ, കുന്ദമംഗലം സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക പഠനം. കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമയും നിയമത്തിൽ ബിരുദവും നേടി. ചേന്ദമംഗലൂർ കോളജ് അധ്യാപകൻ, സർക്കാർ സർവീസിൽ അസി. സെയിൽസ് ടാക്‌സ് ഓഫിസർ, ഖത്തർ പോലിസ് വകുപ്പിൽ ഇൻസ്ട്രക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഇംഗ്ലീഷ് അധ്യപകൻ എന്നിങ്ങനെ സേവനം ചെയ്തു. അൽപകാലം പ്രബോധനം വാരികയിൽ സബ് എഡിറ്ററായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ അസൈൻ കാരന്തൂർ സഹോദരനാണ്.[3]

പൊതുജീവിതം

തിരുത്തുക

അടിയന്തരാവസ്ഥയെ തുടർന്ന് പിരിച്ചുവിട്ട ഐഡിയൽ സ്റ്റുഡൻസ് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെൻറ് ഓഫ് ഇന്ത്യ (സിമി), കോഴിക്കോട് ഇസ്‌ലാമിക് യൂത്ത് സെൻറർ[4], നാഷനൽ ഡവലപ്‌മെൻറ് ഫ്രണ്ട് (എൻ.ഡി.എഫ്), മലേഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഫെഡറേഷൻ ഓഫ് മുസ്‌ലിം യൂത്ത്, കോൺഫെഡറേഷൻ ഓഫ് ഹൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്നിവയുടെ സ്ഥാപകരിൽ ഒരാളും ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡവലപ്‌മെൻറ് ബാങ്ക്‌ (ഐ.ഡി.ബി) സ്‌കോളർഷിപ്പ് പ്രോഗ്രാം ഓണററി കൗൺസിൽ, ആൾ ഇന്ത്യ മില്ലികൗൺസിൽ എക്‌സികൂട്ടിവ് അംഗം, ഇൻസറ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് (ഐ.ഒ.എസ്) കേരള ചാപ്റ്റർ കോഓഡിനേറ്റർ, ഡൽഹിയിലെ സ്റ്റുഡൻസ് ഇസ്ലാമിക് ട്രസ്റ്റ് ഭരണ സമിതിയംഗം എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കോൺഫെഡറേഷൻ ഓഫ് ഹൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ) യുടെ ജനറൽ സെക്രട്ടറി, സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) യുടെ വക്താവ്‌, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് കേരള ചാപ്റ്റർ കോർഡിനേറ്റർ, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. [5] [6]

സ്വതന്ത്ര കൃതികൾ

തിരുത്തുക
  • മാലിക്കിബ്‌നു നബി: ജീവിതവും ചിന്തയും
  • വംശഹത്യ
  • പരിസ്ഥിതി, വികസനം, ഇസ്ലാം ( ഇ അബൂബക്കറുമായി ചേർന്ന് )
  • ഇസ്ലാമിക വിജ്ഞാനകോശം - കാമൽ ബുക്‌സ് (ഓണററി എഡിറ്റർ)

വിവർത്തനങ്ങൾ

തിരുത്തുക
  • ഹജ്ജ് (അലി ശരീഅത്തി)
  • ഇസ്‌ലാമും പ്രബോധനവും (ടി.ഡബ്ല്യു അർനോൾഡ്)
  • ഉത്പത്തി ശാസ്ത്രത്തിലും വേദങ്ങളിലും (മോറീസ് ബുക്കായ്)
  • മതം, വേദം, പ്രവാചകൻ (ഡോ.സയ്യിദ് ഹുസൈൻ നസ്വർ)
  • ഇസ്ലാമോഫോബിയ (ദീപകുമാർ) [7]
  • അറിവിന്റെ ഉറവിടും ഉദ്ദേശവും, ഇസ്‌ലാമും നഗരങ്ങളും (വാഷിംടണിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് (ഐ.ഐ.ഐ.ടി.) 'വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം' എന്ന ശീർഷകത്തിൽ പുറത്തിറക്കിയ ലേഖന സമാഹാരത്തിൽ നിന്നും എതാനും ഭാഗം)


പ്രൊഫ പി കോയ, കലീം, പിഎംഎഫ്, ബാബർ എന്നീ പേരുകളിൽ ആനുകാലികങ്ങളിൽ ധാരാളമായി എഴുതാറുള്ള പി കോയ നല്ലപ്രഭാഷകനുമാണ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഫ്രാൻസ്, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ജപ്പാൻ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഫൗസിയയാണ് ഭാര്യ. മൂന്ന് ആൺമക്കളുണ്ട്.[8]

ഭൂപട വിവാദം

തിരുത്തുക

പ്രൊഫ. പി കോയ ഓണററി എഡിറ്ററായ ഇസ്ലാമിക വിജ്ഞാനകോശത്തിൽ കശ്‌മീരടക്കമുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ പച്ചനിറത്തിൽ കൊടുത്തിരുന്നു. എന്നാൽ പുസ്‌തകത്തിൽ കശ്‌മീരില്ലാത്ത ഇന്ത്യൻ ഭൂപ്പടം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച്‌ ബി.ജെ.പി. അനുകൂല സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്ന്‌ കോയക്കെതിരേ കേസെടുത്ത്‌ അദ്ദേഹത്തെ 2002 ജനുവരിയിൽ രണ്ടാഴ്‌ചയോളം കസ്‌റ്റഡിയിലെടുക്കുകയും സർവീസിൽ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ, പിന്നീട്‌ സസ്‌പെൻഷൻ പിൻവലിക്കുകയും അദ്ദേഹത്തിന്‌ ഇക്കാലയളവിലുള്ള ശമ്പളമടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും തിരികെ നൽകുകയും ചെയ്‌തു.[9]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-02-27. Retrieved 2022-02-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. http://twocircles.net/2009nov07/campus_front_launched_empower_campuses_social_change.html
  3. https://www.madhyamam.com/kerala/senior-journalist-assain-karanthur-passed-away-936622
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-16. Retrieved 2012-06-04. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-02-27. Retrieved 2022-02-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. [1]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-02-27. Retrieved 2022-02-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  8. http://newsweek.washingtonpost.com
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-16. Retrieved 2012-04-02.
"https://ml.wikipedia.org/w/index.php?title=പി._കോയ&oldid=4084278" എന്ന താളിൽനിന്ന് ശേഖരിച്ചത്