പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം (ചലച്ചിത്രം)

2010ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം. അതേ പേരുള്ള വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണിത്. മൈക്ക് നെവലാണ് സംവിധാനം.

പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം
സംവിധാനംമൈക്ക് നെവൽ
നിർമ്മാണംJerry Bruckheimer
Jordan Mechner
Chad Oman
Eric McLeod
Mike Stenson
കഥJordan Mechner
തിരക്കഥBoaz Yakin
Doug Miro
Carlo Bernard
ആസ്പദമാക്കിയത്പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം
by യുബിസോഫ്റ്റ്
അഭിനേതാക്കൾജെയ്ക് ജില്ലൻഹോൾ
ബെൻ കിംഗ്സ്‌ലി
ഗെമ്മ ആർടെർടൺ
സംഗീതംHarry Gregson-Williams
ഛായാഗ്രഹണംJohn Seale
ചിത്രസംയോജനംMick Audsley
Michael Kahn
Martin Walsh
സ്റ്റുഡിയോJerry Bruckheimer Films
Moving Picture Company
വിതരണംവാൾട്ട് ഡിസ്നി പിക്ചേഴ്സ്
റിലീസിങ് തീയതി
  • മേയ് 9, 2010 (2010-05-09) (ലണ്ടൻ പ്രീമിയർ)
  • മേയ് 28, 2010 (2010-05-28) (യു.എസ്.എ)
രാജ്യംയു.എസ്.എ
ഭാഷഇംഗ്ലീഷ്
ബജറ്റ്$15–$20 കോടി[1]
സമയദൈർഘ്യം116 മിനുറ്റ്സ്
ആകെ$335,154,643
ഗെമ്മ ആർടെർടൺ പ്രിൻസ് ഓഫ് പേർഷ്യ പ്രീമിയറിൽ

ഇതിവൃത്തം

തിരുത്തുക

പേർഷ്യൻ രാജാവിന്റെ വളർത്തുമകനാണ് ദസ്താൻ രാജകുമാരൻ (ജെയ്ക് ജില്ലൻഹോൾ). പേർഷ്യയുടെ ശത്രു രാജ്യത്തിനു അലാമട് രാജ്യം ആയുധം നൽകുന്നുവെന്ന് മനസ്സിലായതിനെ തുടർന്ന് പേർഷ്യ അലാമടിനെ ആക്രമിക്കുന്നു. ദസ്താന്റെ നേതൃത്വത്തിൽ അലാമടിനെ പേർഷ്യ കീഴടക്കുന്നു. തുടർന്നുണ്ടായ വിജയാഘോഷങ്ങൾക്കിടെ പേർഷ്യൻ രാജാവ് വധിക്കപ്പെടുന്നു. ദസ്താനാണിതിന്റെ പിന്നിൽ എന്നെല്ലാവരും തെറ്റിദ്ധരിക്കുന്നു. അവിടെ നിന്നും രക്ഷപ്പെടുന്ന ദസ്താൻ അലാമടിനെ ആക്രമിച്ചതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം ആയുധ വില്പനയല്ല എന്നും രാജകുടുംബത്തിലെ തന്നെ ഒരംഗമാണ് യുദ്ധത്തിനും രാജാവിന്റെ വധത്തിനും പിന്നിൽ എന്നും മനസ്സിലാക്കുന്നു. തുടർന്ന് ദസ്താനും അലാമട് രാജകുമാരി ടമീനയും (ഗെമ്മ ആർടെർടൺ) സത്യം വെളിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളൂം അനന്തര സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

  1. Collett-White, Mike (May 11, 2010). "Gyllenhaal ready for 'Prince of Persia' sequel". The Hollywood Reporter. Retrieved November 3, 2010. Estimates of "Prince of Persia's" production budget range from $150 million-$200 million.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക