പ്രിസ്മ
ഫോട്ടോ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് പ്രിസ്മ.ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് എന്ന ശാസ്ത്രശാഖയും ന്യൂറര് നെറ്റ്‌വര്ക്കിന്റെ സാധ്യതകളും ഉപയോഗിച്ചാണു പ്രിസ്മയില് ചിത്രങ്ങള് വരയ്ക്കുന്നത്. ഇംപ്രഷന്, ഗോത്തിക്ക്, മൊസൈക്ക് തുടങ്ങി 33 ഫില്റ്ററുകളാണു പ്രിസ്മയില് ഉള്ളത്.
പ്രമാണം:Prisma logo.png | |
Original author(s) | Alexey Moiseenkov |
---|---|
വികസിപ്പിച്ചത് | Prisma labs inc. |
ആദ്യപതിപ്പ് | 11 ജൂൺ 2016 |
ഓപ്പറേറ്റിങ് സിസ്റ്റം | iOS 8.0 or later;[1] Android 4.1 or later;[2] |
തരം | Photo and video |
അനുമതിപത്രം | Freeware |
വെബ്‌സൈറ്റ് | prisma-ai |
അലക്‌സി മോയ്‌സീന്കോവ് എന്നയാൾ നടത്തുന്ന സ്റ്റാര്ട്ട് അപ്പിന്റെ സംഭാവനയാണു പ്രിസ്മ എന്ന ആപ്ലിക്കേഷന്. സാധാരണ ഫോട്ടോ ഫില്റ്റര് ആപ്ലിക്കേഷന് ഫോട്ടോയ്ക്ക് എഫക്ടുകള് നല്കുമ്പോള് പ്രിസ്മ ഒരോ ചിത്രവും പുതുതായി വരക്കുന്നു.