പ്രിസില്ല പ്രെസ്ലി
പ്രിസില്ല ആൻ പ്രെസ്‍ലി (മുമ്പ് : വാഗ്നർ; ജനനം: മെയ് 24, 1945) ഒരു അമേരിക്കൻ നടിയും വ്യവസായ പ്രമുഖയുമാണ്. അവർ എൽവിസ് പ്രെസ്‌ലിയെന്ന വിഖ്യാത സംഗീതജ്ഞൻറെ മുൻകാല പത്നിയും “എൽവിസ് പ്രെസ്‍ലി എൻറർപ്രൈസസിൻറെ (EPE)” സഹസ്ഥാപികയും അതിന്റെ മുൻ അദ്ധ്യക്ഷയുമായിരുന്നു. ഈ കമ്പനി പിന്നീട് ഗ്രെയിസ്‍ലാൻറ് എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രമായി മാറുകയും ചെയ്തു. അവർ സയൻറോളജി മതത്തിൽ വിശ്വസിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. അഭിനയജീവിതത്തിൽ അവർ ലെസ്‍ലി നീൽസണൊപ്പം “Naked Gun ” എന്ന 3 തുടർ സിനിമകളിലും “Dallas” എന്ന സുദീർഘ ടെലിവിഷൻ പരമ്പരയിൽ ജെന്ന വെയ്‍ഡ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.
പ്രിസില്ല പ്രെസ്‍ലി | |
---|---|
ജനനം | പ്രിസില്ല ആൻ വാഗ്നർ മേയ് 24, 1945 ബ്രൂക്ക്ലിൻ, ന്യൂയോർക്ക്, യു.എസ്. |
മറ്റ് പേരുകൾ | Priscilla Beaulieu |
തൊഴിൽ | നടി, വ്യവസായി |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | |
ബന്ധുക്കൾ | റൈലി കിയോഗ് (granddaughter) |
വെബ്സൈറ്റ് | www |
വംശപാരമ്പര്യം, ആദ്യകാലജീവിതം
തിരുത്തുകപ്രിസില്ലയുടെ അമ്മവഴിയുള്ള മുത്തഛനായിരുന്ന ആൽബർട്ട് ഹെൻഡ്രി ഐവർസൺ 1899 ൽ നോർവ്വേയിലെ എഗർസണ്ട് എന്ന സ്ഥലത്താണ് ജനിച്ചത്.[1] അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു കുടിയേറുകയും, സ്കോട്ട്-ഐറിഷ്, ഇംഗ്ലീഷ് വംശപാരമ്പര്യത്തിലുള്ള ലോറൈനെയെ വിവാഹം കഴിക്കുകുയും ചെയ്തു.[2] അവരുടെ ഏകമകളായിരുന്ന അന്ന ലിലിയൻ ഐവർസൺ 1926 മാർച്ച് മാസത്തിൽ ജനിച്ചു.[3] പിന്നീട് അവർ പേരുമാറുകയോ “ആൻ” എന്ന പേരിലറിയപ്പെടുകയോ ചെയ്തു.[4] അവർക്ക് 19 വയസു പ്രായമുള്ളപ്പോഴാണ് പ്രിസില്ല ജനിച്ചത്.[5]
എഗർസണ്ടിലെ ഒരു ചത്വരമായ “പ്രിസ്സില്ല” (പ്രസ്സില്ല പ്രെസ്‍ലീസ് പ്ലാസ്) എന്ന പേരിനെ ആസ്പദമാക്കിയാണ് അവർക്ക് പ്രിസില്ല എന്ന പേരു നൽകപ്പെട്ടത്. വീടിനുപുറത്തുള്ള ഈ വീഥിയുടെ ഏതോ ഭാഗത്താണ് അവരുടെ മുത്തച്ഛൻ ജനിച്ചതും ജീവിച്ചതുമൊക്കെ. 2008 ആഗസ്റ്റ് 23 ന് “പ്രസില്ല പ്രസ്‍ലീസ് പ്ലാസിൻറെ” ഉദ്ഘാടനചടങ്ങിന് പ്രസില്ലയെയും കുടുംബത്തെയും എഗർസണ്ടിലെ മേയർ ക്ഷണിച്ചിരുന്നുവെങ്കിലും ലിസ മേരി ആ സമയത്ത് കുഞ്ഞിനെ ഉദരത്തിൽ വഹിച്ചിരുന്നതിനാൽ അവർക്ക് ചടങ്ങിന് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.
പ്രസില്ലയുടെ യഥാർത്ഥ പിതാവ് യു.എസ്. നേവി പൈലറ്റായിരുന്ന ജെയിംസ് വാഗ്നർ ആയിരുന്നു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ കാതറീൻ, ഹരോൾഡ് വാഗ്നർ എന്നിവരായിരുന്നു.1944 ആഗസ്റ്റ് 10 ന് 23 വയസു പ്രായമുള്ളപ്പോൾ അദ്ദേഹം പ്രസില്ലയുടെ മാതാവിനെ വിവാഹം കഴിച്ചു. 3 വർഷത്തിലധികമായി അവർ ഒന്നിച്ചു കഴിയുകയായിരുന്നു. പ്രസില്ലയ്ക്ക് 6 മാസം പ്രാമുള്ളപ്പോൾ അവധിയ്ക്കു വീട്ടിലേയ്ക്കു വരുന്നതിനിടെയുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. കുടുംബം സൂക്ഷിച്ചിരുന്ന ഒരു തടിപ്പെട്ടി പരിശോധിക്കവേയാണ് ഈ കുടുംബരഹസ്യം അവർ അറിയുന്നത്. ഇത് മറ്റു കുട്ടികൾ അറിയാതെ സൂക്ഷിക്കുവാൻ പ്രസില്ല മാതാവിനെ പ്രേരിപ്പിച്ചു. കുടുംബ ബന്ധങ്ങളിലെ അന്യോന്യമുള്ള അടുപ്പത്തിന് ഈ വിഷയം ആഘാതം സൃഷ്ടിക്കുമെന്ന് അക്കാലത്ത് അവർ ഭയപ്പെട്ടിരുന്നു.
1948 ൽ പ്രസില്ലയുടെ മാതാവ് അമേരിക്കൻ ഐക്യനാടുകളുടെ എയർഫോർസ് ഓഫീസറും കാനഡയിലെ ക്യൂബക്ക് സ്വദേശിയുമായിരുന്ന പോൾ ബ്യൂള്യൂവുമായി കണ്ടുമുട്ടുകയും ഒരു വർഷത്തിനുള്ളിൽ അവർ വിവാഹിതരാകുകയും ചെയ്തു. പ്രിസില്ലയുടെ സംരക്ഷണം പിന്നീട് ബ്യൂള്യൂ ഏറ്റെടുത്തു. അക്കാലത്ത് തൻറെ പിതാവായി ബ്യൂള്യൂവിനെ മാത്രമേ അവർക്ക് അറിയുമായിരുന്നുള്ളൂ. അവർ അദ്ദേഹത്തിൻറെ കുടുംബപ്പേര് പേരിനൊപ്പം ചേർത്തുപയോഗിച്ചിരുന്നു. അവർ വളർന്നതോടെ തൻറെ വളർത്തു പിതാവിൻറെ എയർഫോർസിലെ ജോലി കണക്റ്റക്കട്ടിൽനിന്ന് ന്യൂമെക്സിക്കോയിലേയ്ക്കും മെയ്നെയിലേയ്ക്കുമൊക്കെ മാറിയതോടെ കുടുംബത്തെ സഹായിക്കുവാനും മറ്റും ആരംഭിച്ചു. തുടർച്ചയായി പിതാവിൻറെ ജോലി സംബന്ധമായി ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേയ്ക്കു രണ്ടോ മൂന്നോ വർഷം കഴിയുമ്പോഴുള്ള മാറ്റം അവരിൽ കടുത്ത അസ്വാസ്ഥ്യമുണ്ടാക്കിയിരുന്നു. ഈ മാറ്റങ്ങൾ കാരണമായി, ജീവിതത്തിൽ സ്ഥിരമായി സുഹൃത്തുക്കളെ സമ്പാദിക്കുവാൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നില്ല. ഒരോ മാറ്റത്തിലും പുതിയ പുതിയ ആളുകളുമായി കാണുന്ന ജീവിതരീതിയുമായി അവർ പൊരുത്തപ്പെടുവാൻ പഠിച്ചിരുന്നു.
1956 ൽ ബ്യൂള്യൂസ് കുടുംബം ആദ്യം ടെക്സാസിലെ ആസ്റ്റിനിലും പിന്നെ ജർമ്മനിയിലെ വീസ്ബെയ്ഡനിലും മാറിത്താമസിച്ചു. ജൂനിയർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമുണ്ടായി ഈ മാറ്റങ്ങൾ അവർക്ക് ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നില്.
ജർമ്മനിയിലെ ജീവിതം
തിരുത്തുകജർമ്മനിയിലെത്തിയ ആദ്യകാലത്ത് ബ്യൂള്യൂസ് കുടുംബം ഹെലെനെ ഹോട്ടലിൽ താമസം ആരംഭിച്ചു. 3 മാസങ്ങൾക്കു ശേഷം അവിടെ ജീവിക്കുന്നത് ചിലവേറയാണെന്നു ബോദ്ധ്യപ്പെടുകയും മറ്റൊരു സ്ഥലത്തു വാടകയ്ക്കു താമസിക്കുന്നതിനു പരിശ്രമിക്കുകയും ചെയ്തു. ഒന്നാ ലോകമഹായുദ്ധത്തിനു മുമ്പു നിർമ്മിക്കപ്പെട്ട പഴയ വലിയൊരു അപ്പാർട്ട്മെൻറ് തരപ്പെടുത്തിയെടുക്കുന്നതിൽ കുടുംബം വിജയിച്ചു. അധികം താമസിയാതെ ഈ ആപ്പാർട്ട്മെൻറിലെ അസന്മാർഗ്ഗിക പ്രവർത്തികളുടെ കേന്ദ്രമാണെന്നു ബോദ്ധ്യപ്പെടുകുയും മറ്റു വഴിയില്ലാത്തതിനാൽ തൽക്കാലം അവിടെത്തന്നെ കഴിയുവാൻ നിർബന്ധിതരായിത്തീർന്നു.
എൽവിസുമായുള്ള ജീവിതം
തിരുത്തുകജർമ്മനിയിൽ
തിരുത്തുക1959 സെപ്റ്റംബർ 13 നാണ് എൽവിസും പ്രിസില്ലയും ജർമ്മനിയിലെ ബാഡ് നൌഹെയിമിലുള്ള എൽവിസിൻറെ വസതിയിൽ വച്ചു നടന്ന ഒരു വിരുന്നിൽ കണ്ടുമുട്ടുന്നത്. അക്കാലത്ത് എൽവിസ് സൈന്യത്തിൽ സേവനമനുഷ്ടിക്കുകയായിരുന്നു. 14 വയസു പ്രായമുണ്ടായിരുന്ന പ്രിസില്ലയ്ക്ക് എൽവിസിനോട് അതിയായ ആകർഷണം തോന്നി. ആ ദിവസം അവസാനിക്കുന്നതിനു മുമ്പുതന്നെ അവർ സുഹൃത്തുക്കളായിരുന്നു. ആദ്യ സമാഗമത്തിനു ശേഷവും പിന്നീടും വീട്ടീൽ താമസിച്ചെത്തുന്നതിലുള്ള നീരസം മാതാപിതാക്കൾ മറച്ചുവച്ചില്ല. ഇനിയൊരിക്കലും എൽവിസുമായി കാണാൻപാടില്ലെന്ന് അവർ നിഷ്കർശിച്ചു. എൽവിസിൻറെ തന്നെ വീണ്ടും കാണുവാനുള്ള അതിയായ ആഗ്രഹവും ഇനിയൊരിക്കലും താമസിച്ചു വീട്ടിലെത്തിക്കുകയില്ല എന്നുള്ള വാഗ്ദാനവും കാരണമായി അവർ വീണ്ടും പലതവണ സന്ധിച്ചിരുന്നു. 1960 മാർച്ച് മാസത്തിൽ എൽവിസ് പശ്ചിമജർമ്മനി വിടുന്നതുവരെ അവർ പലപ്പോഴായി കണ്ടുമുട്ടിയിരുന്നു.
എൽവിസ് പശ്ചിമ ജർമ്മനി വിട്ടതിനുശേഷം ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഇന്റർവ്യൂ അഭ്യർത്ഥനകളുമായി പ്രിസില്ലയുടെ പിന്നാലെയെത്തി. എൽവിസ്‍ ഫാനുകളിൽനിന്നുള്ള നല്ലതും ചീത്തയുമായി കത്തുകൾ പ്രിസില്ലയുടെ പേരിൽ വന്നുകൊണ്ടിരുന്നു. എൽവിസിനെ ഇനി കണ്ടുമുട്ടാൻ സാദ്ധ്യതയില്ലെന്നതും നാൻസി സിനാട്രയുമായി എൽവിസിനുള്ള ബന്ധത്തെക്കുറിച്ച് ഗോസിപ്പു മാസികകളിലെ വാർത്തകളും കാരണമായി പ്രിസില്ല എൽവിസുമായുലള്ള പ്രണയം എന്നെന്നേയ്ക്കുമായി അവസാനിച്ചുവെന്ന് വിചാരിച്ചു.
ഗ്രെയിസ്‍ലാൻറിലേയ്ക്കുള്ള മാറ്റം
തിരുത്തുകഎൽവിസ് അമേരിക്കയിലേയ്ക്കു തിരിച്ചു പോയതിനു ശേഷം അവർ തമ്മിൽ ടെലഫോണിലൂടെ മാത്രം ബന്ധം തുടർന്നു. 1962 പ്രിസില്ലയുടെ മാതാപിതാക്കൾ രണ്ടാഴ്ച അമേരിക്ക സന്ദർശിക്കാനുള്ള അനുമതി നൽകുന്നതുവരെ രണ്ടുപേർക്കും പരസ്പരം കാണുവാൻ സാധിച്ചതേയില്ല. രണ്ടുഭാഗത്തേയ്ക്കുമുള്ള ഒന്നാം ക്ലാസ് ടിക്കറ്റ് ഏർപ്പെടുത്തുക, എല്ലാ സമയങ്ങളിലും അവർക്കു തുണയായി ഒരു തോഴിയെ ഏർപ്പെടുത്തുക, എല്ലാ ദിവസങ്ങളിലും വീട്ടിലേയ്ക്കു എഴുതുക തുടങ്ങിയ നിബന്ധനകൾക്ക് വിധേയമാക്കിയാണ് പ്രിസില്ലയുടെ മാതാപിതാക്കൾ സന്ദർശനാനുമതി നൽകിയത്. എൽവിസ് നിബന്ധനകളെല്ലാം അംഗീകരിക്കുകയും പ്രിസില്ല് ലോസ് ആഞ്ചലസിലേയ്ക്കു പറക്കുകയും ചെയ്തു. തങ്ങൾ ലാസ് വെഗാസിലേയ്ക്കു പോകുന്നുവെന്നും മാതാപിതാക്കളുടെ കാര്യം തൽക്കാലം മറന്നേക്കുവാനും എൽവിസ് അവരോട് പറയുകയുണ്ടായി. ദിവസവുമുള്ള കത്ത് പോസ്റ്റുകാർഡിലെഴുതി ലോസ് ആഞ്ജലസിൽ നിന്ന് അയയ്ക്കുവാനായി ഒരു സ്റ്റാഫിനെയും ഏർപ്പാടു ചെയ്തിരുന്നു
വിവാഹം
തിരുത്തുക1967 മെയ് 1 ന് ലാസ് വെഗാസിലെ അലാഡ്ഡിൻ ഹോട്ടലിൽ വച്ച് അവർ വിവാഹതരായി.
വിവാഹമോചനം
തിരുത്തുകഎൽവിസും പ്രിസില്ലയും 1972 ഫെബ്രുവരി 23 ന് വിവാഹമോചനം നേടി.
സ്വകാര്യജീവിതം
തിരുത്തുകനീണ്ട 22 വർഷക്കാലം ഇറ്റാലിയൻ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന മാർക്കോ ഗാരിബാൾഡിയുമായി അവർക്ക് അടുപ്പമുണ്ടായിരുന്നു. 1987 മാർച്ച് 1 ന് അവർക്ക് നവരോണെ എന്ന പുത്രൻ ജനിച്ചു. 2006 ൽ അവർ തമ്മിലുള്ള ബന്ധം അവസാനിച്ചു.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1983 | ലവ് ഈസ് ഫോർഎവർ | സാൻഡി റെഡ്ഫോർഡ് | ടെലിവിഷൻ സിനിമ |
1983 | ദ ഫാൾ ഗയ് | സബ്രിനാ കോൾഡ്വെൽ | Episode: "Manhunter" |
1983–88 | ഡാളസ് | ജെന്ന വേഡ് | Series regular, 143 episodes
Soap Opera Digest Award for New Actress in a Prime Time Soap Opera (1984) |
1988 | ദ നേക്കഡ് ഗൺ: ഫ്രം ദ ഫയൽസ് ഓഫ് പോലിസ് സ്ക്വാഡ്! | ജെയ്ൻ സ്പെൻസർ | |
1990 | ദ അഡ്വഞ്ചേർസ് ഓഫ് ഫോർഡ് ഫെയർലൈൻ | കോളീൻ സട്ടൻ | |
1991 | ദ നേക്കഡ് ഗൺ 2½: ദ സ്മെൽ ഓഫ് ഫിയർ | ജെയ്ൻ സ്പെൻസർ | Nominated — MTV Movie Award for Best Kiss |
1993 | ടെയിൽസ് ഫ്രം ദ ക്രിപ്റ്റ് | Gina | Episode: "Oil's Well That Ends Well" |
1994 | നേക്കഡ് ഗൺ 33⅓: ദ ഫൈനൽ റിസൾട്ട് | ജെയ്ൻ സ്പെൻസർ | |
1996 | മെൽറോസ് പ്ലേസ് | Nurse Benson | 3 Episodes: "Peter's Excellent Adventure" "Full Metal Betsy" "Dear Sisters Walking" |
1997 | ടച്ച്ഡ് ബൈ ദ ഏഞ്ചൽ | Dr. Meg Saulter | Episode: "Labor of Love" |
1998 | ബ്രേക്ക്ഫാസ്റ്റ് വിത് ഐൻസ്റ്റീൻ | Keelin | TV film |
1999 | സ്പിൻ സിറ്റി | Aunt Marie Paterno | 2 Episodes: "Dick Clark's Rockin' Make-Out Party '99" and "Back to the Future IV: Judgment Day." |
1999 | ഹയ്ലി വാഗ്നർ, സ്റ്റാർ | സ്യൂ വാഗ്നർ | TV film |
2017 | ഫാമിലി ഗയ് | ജെയ്ൻ സ്പെൻസർ | archive footage |
ഗ്രന്ഥസൂചിക
തിരുത്തുകഅവലംബം
തിരുത്തുകGutenberg, Project. "Priscilla Presley." Priscilla Presley | Project Gutenberg Self-Publishing – EBooks | Read EBooks Online. N.p., n.d. Web. March 22, 2017
Notes
- Clayton, Rose / Dick Heard (2003). Elvis: By Those Who Knew Him Best. Virgin Publishing Limited. ISBN 0-7535-0835-4.
- Clutton, Helen (2004). Everything Elvis. ISBN 0-7535-0960-1.
- Edwards, Michael (1988). Priscilla, Elvis and Me. ISBN 0312022689.
- Finstad, Suzanne (1997). Child Bride: The Untold Story of Priscilla Beaulieu Presley.
- Goldman, Albert (1981). Elvis. ISBN 0-14-005965-2.
- Guralnick, Peter (1999). Careless Love. The Unmaking of Elvis Presley. Back Bay Books. ISBN 0-316-33297-6.
- Guralnick, Peter; Jorgensen, Ernst (1999). Elvis: Day by Day. ISBN 0-345-42089-6.
- Presley, Priscilla (1985). Elvis and Me. ISBN 0-399-12984-7.