ലിസ മേരി പ്രെസ്ലി
ഒരു അമേരിക്കൻ ഗായികയും- ഗാന രചയിതാവും,അഭിനേത്രിയുമാണ് ലിസ മേരി പ്രെസ്‌ലി.(ജനനം: ഫെബ്രുവരി 1, 1968)[1] റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെയും പ്രസില്ല പ്രെസ്‌ലിയുടെയും ഒരെയൊരു മകളാണ്. തന്റെ പിതാവിന്റെ 10 കോടി ഡോളർ എസ്റ്റേറ്റിന്റെ ഒരേയൊരു അവകാശിയും ഒരു നീണ്ട സംഗീത കരിയറും ഉള്ള ലിസ നിരവധി ആൽബങ്ങളും വീഡിയോകളും ഇറക്കിയിട്ടുണ്ട്. റോക്ക് ആൻഡ് റോളിന്റെ രാജകുമാരി എന്നറിയപെടുന്ന ലിസ ഒരു ഗായിക, ഗാനരചയിതാവ് എന്ന നിലയിൽ റോക്ക്, കൺട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആൽബങ്ങൾ ആണ് കൂടുതലും ചെയ്തിട്ടുള്ളത്.
ലിസ മേരി പ്രെസ്‌ലി | |
---|---|
![]() Presley at the Daytona International Speedway in July 2005 | |
ജനനം | Memphis, Tennessee, U.S. | ഫെബ്രുവരി 1, 1968
ദേശീയത | American |
തൊഴിൽ | Singer-songwriter, actress |
സജീവ കാലം | 1987–present |
ജീവിതപങ്കാളി(കൾ) | Danny Keough (വി. 1988; div. 1994) |
കുട്ടികൾ | 4, including റൈലി കിയോഗ് |
മാതാപിതാക്ക(ൾ) | പ്രിസില്ല പ്രെസ്‍ലി എൽവിസ് പ്രെസ്‌ലി (deceased) |
ബന്ധുക്കൾ | Navarone Garibaldi |
വെബ്സൈറ്റ് | www |
ലിസ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. 1988-ൽ സംഗീതജഞൻ ഡാനി കീഫിനെ വിവാഹ ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം മൈക്കൽ ജാക്സനെ വിവാഹം ചെയ്ത ഇവർ കുറച്ചു കാലം അഭിനേതാവായ നിക്കോളസ് കേജ്ന്റ ഭാര്യയായിരുന്നു. ഇപ്പോൾ സംഗീത സംവിധായകനായ മൈക്കൽ ലോക്ക്വുഡ് നെറ പത്നിയാണ്. വിവാഹത്തിനുമുമ്പ് തന്നെ ഇരട്ട പെൺകുട്ടികൾ ജനിച്ച ഈ ദമ്പതികളും കുടുംബവും കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണ് താമസിക്കുന്നത്.
ആദ്യകാല ജീവിതംതിരുത്തുക
1968 ഫെബ്രുവരി 1 ന് [2]ടെന്നസിയിലെ മെംഫിസിലെ ബാപ്റ്റിസ്റ്റ് മെമ്മോറിയൽ ഹോസ്പിറ്റലിൽ എൽവിസിനും പ്രിസ്‌കില്ല പ്രെസ്‌ലിയ്ക്കും [3] 1967 മെയ് 1 ന് നടന്ന അവരുടെ വിവാഹത്തിന് ഒൻപത് മാസങ്ങൾക്കുശേഷം ലിസ മേരി ജനിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അവൾ അമ്മയോടൊപ്പം താമസിച്ചു.[4]
അവലംബംതിരുത്തുക
- ↑ https://i.pinimg.com/736x/35/db/08/35db082a9caf6a4d2847949037aa8022--king-creole-lisa-marie-presley.jpg
- ↑ "Lisa Marie Presley Biography: Songwriter, Singer (1968–)". Biography.com (FYI / A&E Networks). ശേഖരിച്ചത് February 20, 2017.
- ↑ Finstad, Suzanne. Child Bride: The Untold Story of Priscilla Beaulieu Presley. Crown Publishing Group. p. 255.
- ↑ Famous Americans: A Directory of Museums, Historic Sites, and Memorials. Scarecrow Press. p. 165.
കൂടുതൽ വായനയ്ക്ക്തിരുത്തുക
- Taraborrelli, J. Randy (2004). The Magic and the Madness. Terra Alta, WV: Headline. ISBN 0-330-42005-4.
- Finstad, Suzanne (2006). Child Bride: The Untold Story of Priscilla Beaulieu Presley. Terra Alta, WV: Headline. ISBN 978-0-307-33695-8.
പുറം കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Lisa Marie Presley എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |