പ്രിയാനി ജയസിംഹെ
പ്രിയാനി ജയസിംഹെ ( സിംഹള: ප්රියානි ජයසිංහ ; 10 ജൂൺ 1967 - 8 ജൂലൈ 2018) ശ്രീലങ്കൻ ഗായകിയും സംഗീതസംവിധായികയുമായിരുന്നു. [1] ശ്രീലങ്കയിലെ ഏറ്റവും ജനപ്രീതിയുള്ള കലാകാരന്മാരിൽ ഒരാളായ പ്രിയാനി, [2] സിംഹള സംഗീത ലോകത്ത് കണ്ടുല നിവണ്ണം, സുന്ദര ഹഡകത ഡീ, ആലുത് സന്ദ അവിത് തുടങ്ങിയ നിരവധി ജനപ്രിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [3]
Priyani Jayasinghe | |
---|---|
ප්රියානි ජයසිංහ | |
ജനനം | Priyani Jayasinghe 10 ജൂൺ 1967 Panadura, Sri Lanka |
മരണം | 8 ജൂലൈ 2018 Colombo, Sri Lanka | (പ്രായം 51)
വിദ്യാഭ്യാസം | Walana Mahanama Maha Vidyalaya, Panadura |
ജീവിതപങ്കാളി(കൾ) | Prabath Rasika Eaton |
കുട്ടികൾ | 2 |
ബന്ധുക്കൾ | Rohana Weerasinghe (uncle) |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1990–2018 |
ലേബലുകൾ |
|
സ്വകാര്യ ജീവിതം
തിരുത്തുക1967 ജൂൺ 10 ന് ശ്രീലങ്കയിലെ പനദുരയിൽ ജനിച്ചു. [4] പനദുരയിലെ വാലന മഹാനാമ മഹാ വിദ്യാലയത്തിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ശ്രീലങ്കയിലെ ഒരു സംഗീതജ്ഞനും സംഗീതസംവിധായകനുമായ രോഹണ വീരസിംഗയാണ് അവരുടെ അമ്മാവൻ . [5]
പ്രബാത് രസിക ഈറ്റനെയാണ് പ്രിയാനി വിവാഹം കഴിച്ചത്. പ്രബാത് വർഷങ്ങളോളം കുഷൻ വർക്ക്ഷോപ്പ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. [6] ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. പ്രിയാനിയുടെ ഭർത്താവും പ്രിയാനിയും തമ്മിൽ പലപ്പോഴും തർക്കമുണ്ടാകായിരുന്നു. അവരുടെ മരണസമയത്ത്, ഇളയ മകൻ ലോചന നിമുൻ, ഭാര്യ രഷിനി തക്ഷില ഫൊൻസേക, അവരുടെ കുഞ്ഞ് എന്നിവരോടൊപ്പമാണ് പ്രിയാനി താമസിച്ചിരുന്നത്, മൂത്ത മകൻ ലോഷിത ഹസരേൽ ജപ്പാനിലാണ് പഠിച്ചത്. [7]
ജനപ്രിയ ഗായിക എന്ന നിലയിൽ ഈ രംഗത്ത് തന്റേതായ സ്ഥാനം നേടിയെങ്കിലും, അവരുടെ കഴിവുകൾക്കോ കലാ പ്രവർത്തനങ്ങൾക്കോ ഭർത്താവിൽ നിന്ന് ഒരു പിന്തുണയും അവർക്ക് ലഭിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു. തൽഫലമായി, സംഗീത കച്ചേരികളിലും മറ്റ് കലാപരിപാടികളിലും മുഴുകിയിരുന്ന അവർക്ക് അതോടൊപ്പംതന്നെ തന്റെ രണ്ട് മക്കളുടെ കാര്യങ്ങൾ നോക്കുകയും മക്കളോടുള്ള ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് തന്നെ നിറവേറ്റുകയും ചെയ്യേണ്ടിയിരുന്നു. [8]
ശ്രീലങ്കൻ ദ്വീപ് തലത്തിൽ ഗാനാലാപനത്തിനുള്ള അവാർഡുകൾ നേടിയ അവർ സ്കൂൾ കാലഘട്ടത്തിൽ തന്നെ ഒരു ജനപ്രിയ വ്യക്തിയായി മാറുകയുണ്ടായി. തുടർന്ന് ഡി.ഡബ്ല്യു മെഡഗോഡയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. എഡ്വേർഡ് ജയക്കൊടി, വിജസേന കൊടിപ്പിള്ളി എന്നിവരുടെ സംഗീത ക്ലാസുകളിൽ പോയി. 1990 കളുടെ തുടക്കത്തിൽ അവർ സംഗീത ആലാപനം ഒരു ജീവിത മാർഗം എന്ന നിലയിൽ ആരംഭിച്ചു. [9] റേഡിയോയിൽ പാടുവാനാരംഭിച്ച് പ്രിയാനി എസ്എൽബിസിയിൽ എ ഗ്രേഡ് ഗായികയായി. ഈ കാലയളവിൽ അവർ സംഗീതജ്ഞനായ അശോക കോവിലഗെയെ കണ്ടുമുട്ടി. 1987-ൽ കോവിലഗെ രചിച്ച 'കണ്ടൂല നിവണ്ണം', 'സേനാഹാസ ഇല്ല ലിയതാംബര' എന്നീ രണ്ട് ഗാനങ്ങൾക്ക് ഉചിതമായി പാടുന്ന ഒരാളെ കാത്തിരിക്കയായിരുന്നു.കോവിലഗെ ഈ ഗാനം പ്രിയാനി ജയസിംഗെയ്ക്ക് നൽകി, അത് വളരെ ജനപ്രിയമാകുകയും സിംഹള സംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുകയുമുണ്ടായി. സംഗീത മേളകളിലും ഉത്സവങ്ങളിലും കണ്ടൂല നിവണ്ണം' എന്ന ഗാനം ആലപിച്ചപ്പോൾ പ്രേക്ഷകരിൽ നിന്ന് അത്യാധികമായ പ്രതികരണമാണ് ലഭിച്ചത്. ബോറലസ്ഗാമുവ എന്ന സ്ഥലത്ത് വെച്ചു നടന്ന ഒരു പാർട്ടിയിൽ, ഒരു ദിവസം മൂന്ന് തവണ ഈ പാട്ട് തന്നെ പാടുവാൻ ആവശ്യപ്പെട്ടു. [4]
ഈ ഗാനത്തിന്റെ വിജയത്തിന് ശേഷം, അവർ 'സുന്ദര ഹഡകത' എന്ന ഗാനമാണ് റെക്കോർഡുചെയ്‌തത്. ഈ ഗാനം വളരെ ജനപ്രിയമായി. ഈ ഗാനങ്ങൾ ചേർത്ത് പിന്നീട് 1996-ൽ തന്റെ ആദ്യ സംഗീത സിഡിയായ "കണ്ടുല നിവണ്ണം" പുറത്തിറക്കുകയും ചെയ്തു. ഇതിനുശേഷം രണ്ടാമത്തെ കാസറ്റ് ടേപ്പ് "സുന്ദര ഹഡകത" പുറത്തിറക്കി. പ്രയാനിയുടെ ആദ്യ ഗാനമേള 1992 ലും രണ്ടാമത്തേത് [9] 2011ലും നടന്നു. 2016 ജനുവരി 2 ന്, വൈകുന്നേരം 6.00 മണിക്ക് "സുന്ദര ഹഡകത" എന്ന തലക്കെട്ടോടെ അവർ തന്റെ മൂത്ത മകനോടൊപ്പം തന്റെ മൂന്നാമത്തെ സംഗീതമേള പനദൂര ടൗൺ ഹാളിൽ വെച്ച് അവതരിപ്പിച്ചു. [4] അതിനിടയിൽ, അവർ മൂത്ത മകനോടൊപ്പം ഒരു യുഗ്മഗാനമായ ഡ്യൂറിൻ ഉവാത്ത് ഒബ പാടി. [10]
മരണം
തിരുത്തുക2018 ജൂലൈ 8 ന് 51-ാം വയസ്സിൽ പ്രിയാനി മരിച്ചു. അന്ന് വൈകിട്ട് 8:45 ഓടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിൽ പനദുര പോലീസ് അവരെ വീട്ടിൽ കണ്ടെത്തുകയുണ്ടായി. പോലീസ് അവരെ കലുബോവിള ആശുപത്രിയിൽ എത്തിച്ചു. [11] എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവൾ മരണമടഞ്ഞു. അവരുടെ ഭർത്താവ് പ്രഭാതാണ് ഒരു കത്രിക ഉപയോഗിച്ച് വീട്ടിൽ വച്ച് കൊലപ്പെടുത്തിയത്.[12] പനദൂര ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഭൗതികാവശിഷ്ടങ്ങൾ ജൂലൈ 10 ന് രാവിലെ 10 മണിക്ക് പനദൂരയിലെ ആലുബോഗഹലന്ദവട്ട കുട അറുക്കോട എന്ന സ്ഥലത്ത് വെച്ച് നടന്ന അന്ത്യകർമങ്ങളെ തുടർന്ന് [13] പ്രിയാനിയെ 2018 ജൂലൈ 12 ന് പനദൂരയിലെ മിനുവൻപിടിയ ശ്മശാനത്തിൽ സംസ്കരിച്ചു. [14]
പ്രിയാനി ജയസിംഹെയും ഭർത്താവും തമ്മിൽ നാളുകളായി തർക്കം നിലനിന്നിരുന്നതായും നിരവധി പരാതികൾ ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പാണദൂര സൗത്ത് പൊലീസിൽ നൽകിയെങ്കിലും സ്റ്റേഷനിലെ മൈനർ കംപ്ലെയ്ന്റ് ഡിവിഷൻ രണ്ടുപേരെയും വിളിച്ചുവരുത്തി പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചയക്കുകയായിരുന്നു. ഇത്തരത്തിൽ പത്തോളം പരാതികൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഒന്നര വർഷം മുമ്പാണ് ഭർത്താവ് തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് പ്രിയാനി അവസാനമായി പരാതി നല്കിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടപടിയെടുക്കുകയും ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് കോടതിയിൽ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. വിചാരണക്കോടതി ഭർത്താവിനെ ഒരു വർഷത്തേക്ക് അവരുടെ വീട്ടിൽ പ്രവേശിപ്പിക്കുന്നതിനും താമസിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. [8]
2018 ജൂലായ് 7, രാത്രി 8.30 ഓടെ പ്രിയാനി മരുമകൾ രാഷിനിക്കും രണ്ട് മാസം പ്രായമുള്ള പേരക്കുട്ടിയോടുമൊപ്പം വസതിയിലെ അവരുടെ മുറിയിലായിരുന്നു. [15] ഇളയ മകൻ കടയിൽ പോയിരുന്നു. ഈ സമയത്ത് ഭർത്താവ് മുറിയിൽ കയറിവരുകയും അവരെ കത്രിക ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കുത്തിയശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. [16] പ്രിയാനിയുടെ നിലവിളി കേട്ട് മരുമകൾ ഓടിയെത്തി. സഹായത്തിനായി അയൽവാസികളെ വിളിച്ചു. അവർ എത്തിയപ്പോൾ അവളുടെ ശരീരം കട്ടിലിൽ നിരവധി കുത്തുകളോടെ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ജയസിംഹയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. [17] കഴുത്ത്, നെഞ്ച്, വയറ്, താടി, തല, ശ്വാസകോശം തുടങ്ങി എട്ടിടങ്ങളിലായി എട്ട് ഗുരുതരമായ പരിക്കുകളും മറ്റ് അഞ്ച് വെട്ടുകളും അവരുടെ ശരീരത്തിലുണ്ടായിരുന്നു. [8]
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പാണദുര റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് പാണദൂര സൗത്ത് പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. [18] അയാളെ ജൂലൈ 10 ന് പനദൂര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി, പിന്നീട് 2018 ജൂലൈ 13 വരെ റിമാൻഡ് ചെയ്തു [19] പിന്നീട് കൊലപാതകം ഇയാൾ സമ്മതിച്ചു. [20]
റഫറൻസുകൾ
തിരുത്തുക- ↑ "Priyani Jayasinghe". Sri Lanka Singers Association (SLASA). Archived from the original on 2020-12-04. Retrieved 2020-12-04.
- ↑ "Music in black, the famous singer is killed". dailyxing. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "කඳුල නිවන්නම් - සිත නොරිදනවා නම්". Sarasaviya. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 4.0 4.1 4.2 "Singer Priyani Jayasinghe murdered". Amarasara. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Dreams of Priyani (television show)". webgossip. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Priyani Jayasinghe's husband arrested over her murder". Ada Derana. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "'Do something and try to be popular The new generation is in turmoil ' - Veteran Singer Priyani Jayasinghe". Divaina. Archived from the original on 2016-06-28. Retrieved 2020-12-04.
- ↑ 8.0 8.1 8.2 "The life of singer Priyani who ended in tears". Deshaya. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 9.0 9.1 "This song is for sweet hearts - Veteran Singer Priyani Jayasinghe". Divaina. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Priyani Jayasinghe sang with her eldest son Loshitha". Divaina. Archived from the original on 2020-02-25. Retrieved 2020-12-04.
- ↑ "Husband arrested for stabbing death of popular Sri Lankan singer Priyani Jayasinghe". colombopage. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Female Singer Priyani Jayasinghe hacked to death". Ada Derana. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Veteran singer Priyani Jayasinghe will be laid to rest on July 12". SLBC News. Archived from the original on 2023-05-20. Retrieved 2020-12-04.
- ↑ "Priyani's funeral will be day after tomorrow". ITN News. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "What happened on that day?". Hiru FM. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Songstress Priyani hacked to death". Daily Mirror. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Singer Priyani's husband was abusive". Daily News. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "SInger Priyani Jayasinghe's husband remanded". Hiru News. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Killed singer Priyani Jayasinghe's husband remanded till July 23". Daily News. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Confession of Priyani's husband". Hiru FM. Retrieved 2020-12-04.
{{cite web}}
:|archive-date=
requires|archive-url=
(help)