1941-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രഹ്ലാദ.[1][2] മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രമാണ് മദ്രാസ് യുണൈറ്റഡ് കോർപ്പറേഷൻ തയ്യാർ ചെയ്ത് അവതരിപ്പിച്ച ഈ ചിത്രം. എൻ.പി. ചെല്ലപ്പൻ നായർ തിരക്കഥയും സംഭാഷണവും രചിച്ച പ്രഹ്ലാദ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത് കെ. സുബ്രഹ്മണ്യം ആണ്. കിളിമാനൂർ മാധവവാര്യർ എഴുതി ഈണം പകർന്ന 24 ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.

പ്രഹ്ലാദ (ചലച്ചിത്രം)
സംവിധാനംകെ. സുബ്രഹ്മണ്യം
നിർമ്മാണംമദ്രാസ് യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ
രചനപുരാണം
അഭിനേതാക്കൾഗുരു ഗോപിനാഥ്
എൻ.പി. ചെല്ലപ്പൻ നായർ
ടി.കെ. ബാലചന്ദ്രൻ
തങ്കമണി ഗോപിനാഥ്
കുമാരി ലക്ഷ്മി
സംഗീതംവിദ്വാൻ വി.എസ്. പാർത്ഥസാരഥി അയ്യങ്കാർ
റിലീസിങ് തീയതി17/08/1941
രാജ്യംഇന്ത്യ
ഭാഷമലയാളം

യുണൈറ്റഡ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ആയിരുന്നു സിനിമ നിർമ്മിച്ചതു്. ജമിനി റിലീസ് ചെയ്ത പ്രഹ്ലാദൻ കേരളത്തിൽ വിതരണം നടത്തിയത് കോട്ടയം മഹാലക്ഷ്മി പിക്ചേഴ്സായിരുന്നു. 1941-ൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തി.

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

കുമാരി ലക്ഷ്മിയും മറ്റനവധി പേരും.

  1. "-". Malayalam Movie Database. Retrieved 2013 March 14. {{cite web}}: Check date values in: |accessdate= (help)
  2. "Prahlada (1941)". Archived from the original on 2012-11-02. Retrieved 2011-11-27.
"https://ml.wikipedia.org/w/index.php?title=പ്രഹ്ലാദ&oldid=3655430" എന്ന താളിൽനിന്ന് ശേഖരിച്ചത്