പ്രസ് ക്ലബ്ബ് റോഡ്, എറണാകുളം
(പ്രസ് ക്ലബ്ബ് റോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എറണാകുളത്തെ പഴയ ടി.ബി. റോഡാണ് ഇപ്പോഴത്തെ പ്രസ് ക്ലബ്ബ് റോഡ്. 1966ൽ പ്രസ് ക്ലബ്ബ് മന്ദിരം സ്ഥാപിക്കപ്പെടുന്നതോടെയാണ് ഈ റോഡ് പ്രസ് ക്ലബ്ബ് റോഡായി മാറുന്നത്. ഗവണ്മെൻറ് റസ്റ്റ് ഹൗസ്, ജോണേട്ടന്റെ പടക്ക കട, ഹിന്ദുസ്ഥാൻ അംബ്രല്ല മാർട്ട്, മോഹൻസ് ലെൻഡിംഗ് ലൈബ്രറി, മൈനസ് 24 ഐസ്ക്രീം ഷോപ്പ്, ജനതാ ബുക്ക് സ്റ്റാൾ, സി.ഐ.സി.സി. ബുക്ക് ഹൗസ്, ഏലൂർ ലെൻഡിംഗ് ലൈബ്രറി, മലയാളം ന്യൂസ് കൊച്ചി ബ്യൂറോ, സർഗദൂത് പബ്ലിക്കേഷൻസ്, ക്ലൈമാക്സ് ടൈലേഴ്സ്, സയൻസ് ഹൗസ്, പി.സി.ടി ഹാൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.