പ്രവേശകം (സംസ്കൃത വ്യാകരണ ഗ്രന്ഥം)

(പ്രവേശകം (സംസകൃത വ്യാകരണ ഗ്രന്ഥം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്‌കൃത വ്യാകരണത്തിന്റെ ആമുഖ ഗ്രന്ഥമാണിത്. മേൽപ്പത്തൂർ ഭട്ടതിരിയെ പഠിപ്പിക്കാൻ തൃക്കണ്ടിയൂർ അച്യുത പിഷാരടി രചിച്ച ഈ ഗ്രന്ഥം കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥവാലിയിൽപ്പെടുത്തി ആറ്റുപുറത്ത് ഇമ്പിച്ചൻ ഗുരുക്കളുടെ വിശദീകരണങ്ങളോടെ എഡിറ്റ് ചെയ്ത് 1900-ൽ പ്രസിദ്ധീകരിച്ചു. കൊല്ലം തൃക്കരുവയിൽ കരുവ എം. കൃഷ്ണനാശാന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള വർമ്മ വിദ്യാമന്ദിരത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രവേശകം പ്രസിദ്ധീകരിച്ചത്, അറുനൂറോളം അനുഷ്ടുപ്പ് ഖണ്ഡങ്ങളിലുള്ള ശ്ലോകങ്ങളിലാണ് ഈ ഗ്രന്ഥത്തിന്റെ രചന.

പ്രത്യേകതകൾ

തിരുത്തുക

ഈ ഗ്രന്ഥത്തിൽ അമ്പതക്ഷരങ്ങൾക്കു പ്രസിദ്ധമായിരിക്കുന്ന പാഠക്രമം അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ള വ്യാകരണ ഗ്രന്ഥങ്ങളിൽ അമ്പത് അക്ഷരങ്ങളുടെ പാഠം ഈ ക്രമത്തെസഅനുസരിക്കുന്നില്ല. പാണിനീയ ഗ്രന്ഥത്തിലും മറ്റും വ്യഞ്ജനങ്ങൾ ഹകാരാദിയായിട്ടു പഠിക്കപ്പെട്ടിരിക്കുന്നു. ലോക പ്രസിദ്ധ പാഠക്രമമാകട്ടെ കകാരാദിയാകുന്നു.

പുറം കണ്ണികൾ

തിരുത്തുക
  • പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ)