പ്രഭാദേവി ക്ഷേത്രം
മുംബൈയിലെ ദാദറിനടുത്ത് പ്രഭാദേവി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് പ്രഭാവതി ദേവി ക്ഷേത്രം അഥവാ പ്രഭാദേവി ക്ഷേത്രം.
ചരിത്രം
തിരുത്തുകപ്രധാന പ്രതിഷ്ഠയായ പ്രഭാവതി ദേവിയെ പ്രതിനിധീകരിക്കുന്ന വിഗ്രഹം പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. എങ്കിലും ക്ഷേത്രത്തിന്റെ കെട്ടിടം 1715 ൽ പണിതതാണ് [1][2] [3]. പ്രഭാദേവി യഥാർത്ഥത്തിൽ പാർവ്വതിയുടെ അവതാരമായ ശാകംബരി ദേവി ആണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഗുജറാത്തിലെ യാദവ രാജാവായ ഭീമ രാജായുടെ കുലദേവതയാണ് പ്രഭാദേവി [4]. പഥാരെ പ്രഭു സമുദായത്തിൽ പെട്ട ശ്യാം നായിക്ക് എന്ന ഭക്തന്റെ സ്വപ്നങ്ങളിൽ പ്രഭാദേവി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അദ്ദേഹമാണ് പ്രഭാദേവി ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. മുഗളന്മാരുടെ ആക്രമണത്തെ തുടർന്ന് ദേവിയുടെ വിഗ്രഹം കർണാടകത്തിലേയ്ക്ക് മാറ്റിയിരുന്നു. പിന്നീട് ഇത് ഇപ്പോഴത്തെ പ്രഭാദേവി ക്ഷേത്രത്തിൽ സ്ഥാപിച്ചു.
അവലംബം
തിരുത്തുക- ↑ Mehta, Manthank (July 17, 2018). "Mumbai: Elphinstone Road station to be known as Prabhadevi". The Times of India.
- ↑ "प्रभादेवी मंदिराला ३०० वर्षे!" (in Marathi). Lokmat. April 29, 2015.
{{cite news}}
: CS1 maint: unrecognized language (link) - ↑ Ashar, Hemal (April 29, 2015). "Historic Mumbai landmark 'Prabhadevi Mandir' turns 300". Mid-Day.
- ↑ "Once Upon a Time: Temple that gives Prabhadevi its name, and now to its railway station". Indian Express. December 25, 2016.
ചിത്രശാല
തിരുത്തുക-
പ്രഭാദേവി ക്ഷേത്രം
-
പ്രഭാദേവി ക്ഷേത്രം
-
ക്ഷേത്രത്തിലെ മൂർത്തികൾ