മലയാളത്തിലെ അറിയപ്പെടുന്ന കഥാകൃത്തും നോവലിസ്റ്റും ഗവേഷകനും ജീവചരിത്രകാരനും ബാലസാഹിത്യകാരനുമാണ്. എത്ര ഗൗരവാവഹമായ പ്രശ്നങ്ങളെയും സരസമായും ലളിതമായും അനുവാചകന്റെ ഉള്ളിൽ തട്ടുന്ന വിധം ആഖ്യാനം ചെയ്യാനുള്ള സവിശേഷ സിദ്ധി പ്രഭാകരൻ പഴശ്ശി എന്ന കഥാകൃത്തിനുണ്ട്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായ പരിചിതഗന്ധം എന്ന കഥയുടെ രചയിതാവാണ്. ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രൊഫ.എം.കൃഷ്ണൻ നായരും പ്രൊഫ.കെ.പി.അപ്പനും മറ്റു നിരൂപകരും പ്രശംസിച്ച 'ഉദകമണ്ഡല'മാണ് മറ്റൊരു ശ്രദ്ധേയമായ കഥ. മലയാള ബാലസാഹിത്യത്തിലെ മികച്ച കൃതികളായി കുട്ടികൾ വിലയിരുത്തുന്ന ചിരിക്കുന്ന പൂച്ച, മൃഗഡോക്ടർ, മാജിക് മാമൻ തുടങ്ങിയ കൃതികൾ സമാഹരിച്ച് സാഹിത്യ പ്രവർത്തക സംഘം പ്രസിദ്ധീകരിച്ച 'പഴശ്ശിയുടെ ബാലസാഹിത്യ കൃതികൾ' ശ്രദ്ധേയമാണ്. മറ്റേതു മിനിക്കഥകളെയും പിന്നിലാക്കുന്ന 'മിനിക്കഥ', 'കുളിര് ', 'ഉം...', അമ്മ പെയ്യുന്നു, കണ്ടക്ടറും കുട്ടിയും തുടങ്ങിയ കൊച്ചു കഥകൾ ഡി.സി.ബുക്സ് പുറത്തിറക്കിയ 'പോസ്റ്റ് മോഡേൺ ഹിതോപദേശ കഥ'കളിലുണ്ട്.

ഡോ.പ്രഭാകരൻ പഴശ്ശി
ജനനംമെയ്‌ 25, 1956
ദേശീയത ഇന്ത്യ
രചനാ സങ്കേതംബാലസാഹിത്യം, ചെറുകഥ നോവൽ ജീവചരിത്രം ഗവേഷണം
സാഹിത്യപ്രസ്ഥാനംപുരോഗമന കലാസാഹിത്യസംഘം

ആർ.കെ. പ്രഭാകരൻ എന്നാണ് ഔദ്യോഗിക നാമം. കണ്ണൂർ ജില്ലയിലെ പഴശ്ശിയാണ് സ്വദേശം. ഗവ.ബ്രണ്ണൻ കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്, കേരള യൂനിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിൽ പഠിച്ചു. ഡോ. ദേശമംഗലം രാമകൃഷണന്റെ കീഴിൽ ഗവേഷണം ചെയ്ത് മലയാള ബാലസാഹിത്യം: കുട്ടികളുടെ മനശ്ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം കണ്ണൂരിലെയും കൊല്ലത്തെയും എസ്.എൻ. കോളേജുകളിൽ ലക്ചററായും റീഡറായും അസോസിയേറ്റ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിൽ എഡിറ്ററായും കേരള സംഗീത നാടക അക്കാദമിയിൽ സെക്രട്ടറിയായും [1] പ്രവർത്തിച്ചിട്ടുണ്ട്. ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2] കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ഡയറക്ടറായും [3] പ്രവർത്തിച്ചിട്ടുണ്ട്‌. യു.ജി.സി.യുടെ എമെറിറ്റസ് പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ യൂനിവേഴ്സിറ്റിയുടെ അംഗീകൃത ഗൈഡായിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാനായി സർക്കാർ ഇയ്യിടെ രൂപീകരിച്ച സാംസ്കാരിക ഉന്നതസമിതി (Apex Council for Culture) സെക്രട്ടറിയാണിപ്പോൾ. കുചേലന്റെ കുട്ടികൾ, ഉദകമണ്ഡലം, തിരുനാവായ, പരിചിതമായ ഒരു ഗന്ധം, പോസ്റ്റ് മോഡേൺ ഹിതോപദേശ കഥകൾ (കഥകൾ), വസൂരിമാല (നോവൽ), മാജിക് മാമൻ, ചിരിക്കുന്ന പൂച്ച, മൃഗഡോക്ടർ, ദേ.... പിന്നേം മൃഗഡോക്ടർ, എ.കെ.ജി യുടെ കഥ (ബാലസാഹിത്യം ), ചെറുകാടിന്റെ ലോകം, സഞ്ജയൻ: കാലത്തിന്റെ മന:സാക്ഷി (ജീവചരിത്രം), ന്യൂ ജനറേഷൻ മലയാള സിനിമ, കുട്ടികളുടെ മനസ്സും സാഹിത്യവും, പഴശ്ശിരാജ(പഠനം) ,ചെറുകാടിന്റെ സാഹിത്യ ലോകം (നിരൂപണം), മലയാള ബാലസാഹിത്യ ചരിത്രത്തിനൊരാമുഖം (സാഹിത്യചരിത്രം) എന്നിവയാണ് പ്രധാന കൃതികൾ. ചെറുകാട് അവാർഡ്, പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ്, അബുദാബി ശക്തി അവാർഡ്, എസ്.ബി.ടി.അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ എസ്.എൻ. കോളജദ്ധ്യാപികയായിരുന്ന ഡോ.സുജയ വി.എൻ. മക്കൾ : അതുൽ, ഡോ.അമൽ. മരുമകൾ: ഗീതു. പേരക്കിടാവ്: അദ്വിക്.

മറ്റു കൃതികൾതിരുത്തുക

  • ചെറുകാട്: വ്യക്തിയും സാഹിത്യകാരനും

പഴശ്ശിയുടെ ബാലസാഹിത്യ കൃതികൾ

കുട്ടികളുടെ മനസ്സും ബാലസാഹിത്യവും

പുരസ്കാരംതിരുത്തുക

  • ഇദ്ദേഹത്തിന്റെ മാജിക് മാമൻ എന്ന കൃതിക്ക് 1997-ലെ ചെറുകാട് അവാർഡ് ലഭിച്ചിട്ടുണ്ട്.

അബുദാബി ശക്തി അവാർഡ് 2004 പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ് 2004 SBT അവാർഡ് 2010 തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക

  1. "ലളിതം-ഇ മലയാളം". കേരള ഗവണ്മെന്റ്. മൂലതാളിൽ നിന്നും 2013-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഏപ്രിൽ 2013.
  2. "ആർ.കെ. പ്രഭാകരൻ പഴശ്ശി". ബുക്കർ വേം.കോം. ശേഖരിച്ചത് 14 ഏപ്രിൽ 2013.
  3. "'Athulyam' literacy classes begin". The Hindu. മൂലതാളിൽ നിന്നും 2011-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=പ്രഭാകരൻ_പഴശ്ശി&oldid=3661330" എന്ന താളിൽനിന്ന് ശേഖരിച്ചത്