പ്രഫുൽ ബിദ്വായ്
ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യപ്രവർത്തകനുമാണ് പ്രഫുൽ ബിദ്വായ്. 1972 ആദ്യത്തിൽ 'എകണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു വന്ന പംക്തിയിലൂടെയാണ് ബിദ്വായ് ശ്രദ്ധിക്കപ്പെടുന്നത്. ബിസിനസ്സ് ഇന്ത്യയുടെ പത്രാധിപരായും ഫിനാൻഷ്യൽ എക്സ്പ്രസ്സിന്റെ ലേഖകനായും ഇദ്ദേഹം ജോലിചെയ്തു. 1981 മുതൽ 1993 വരെ ടൈംസ് ഓഫ് ഇന്ത്യയുടെ സീനിയർ പത്രാധിപരായിരുന്നു. ഇക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ ഏറ്റവും പ്രസിദ്ധനായ പത്രപ്രവർത്തകനായി അറിയപ്പെട്ടു. നിലവിൽ ഹിന്ദുസ്ഥാൻ ടൈംസ്,ദ ട്രിബ്യൂൺ,റെഡ്ഡീഫ്.കോം, ഫ്രന്റ്‌ലൈൻ, കാശ്മീർ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിലുൾപ്പെടെ ഇരുപതോളം പത്രങ്ങളിൽ പംക്തി എഴുത്തുകാരനാണ്.ആന്റിവാർ.കോം എന്ന വെബ്‌സൈറ്റിൽ 'ഫ്രം ദ വേൾഡ് മോസ്‌റ്റ് ഡെയ്ൻജറസ് പ്ലൈസ്' എന്ന പംക്തി സ്ഥിരമായി എഴുതുന്നു.
മുംബൈ സ്വദേശിയായ ബിദ്വായ് അണുവായുധനിരോധനത്തിന് പോരാടുന്ന ശക്തനായ ഒരു പീസ് ആക്ടിവിസ്റ്റുകൂടിയാണ് കപടമതേതരത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായും അദ്ദേഹത്തിന്റെ തൂലിക ശക്തമാണ്.
ആംസ്റ്റർഡാമിൽ ഒരു കോൺഫറൻസിന് എത്തിയ അദ്ദേഹം ഭക്ഷണത്തിനിടെ ഉണ്ടായ ശ്വാസ തടസ്സം മൂലം അന്തരിച്ചു. 66 വയസ്സായിരുന്നു [1]
അവലംബം
തിരുത്തുക- ↑ "പ്രമുഖ പത്രപ്രവർത്തകൻ പ്രഫുൽ ബിദ്വായ് അന്തരിച്ചു". www.madhyamam.com. Archived from the original on 2016-03-04. Retrieved 2016-01-09.