ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും, നിലവിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററുമാണ് പ്രഫുൽ ഖോഡ പട്ടേൽ.

പ്രഫുൽ ഖോഡ പട്ടേൽ
Administrator of Dadra and Nagar Haveli and Daman and Diu Praful Khoda Patel.jpg
1st ദാമൻ ആന്റ് ദ്യുവിന്റേയും ദാദ്ര നഗർ ഹവേലിയുടേയും അഡ്മിനിസ്‌ട്രേറ്റർ
In office
പദവിയിൽ വന്നത്
26 ജനുവരി 2020
മുൻഗാമിPosition established
16th ദാമൻ ആന്റ് ദ്യു അഡ്മിനിസ്‌ട്രേറ്റർ
ഓഫീസിൽ
29 ആഗസ്ത് 2016 – 26 ജനുവരി 2020
മുൻഗാമിവിക്രം ദേവ് ദത്ത്
പിൻഗാമിPosition abolished
35th ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ
In office
പദവിയിൽ വന്നത്
5 ഡിസംബർ 2020
നിയോഗിച്ചത്റാം നാഥ് കോവിന്ദ്
മുൻഗാമിദിനേശ്വർ ശർമ
വ്യക്തിഗത വിവരങ്ങൾ
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാപാർട്ടി

രാഷ്ട്രീയ ജീവിതംതിരുത്തുക

2007 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഹിമാത്നഗർ നിയോജകമണ്ഡലത്തിൽ വിജയിച്ചാണ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പ്രഫുൽ പട്ടേലിന്റെ പിതാവ് ഖോദഭായ് രഞ്ചോദ്ഭായ് പട്ടേൽ [1] ഒരു രാഷ്ട്രീയ സ്വയംസേവക സംഘ നേതാവായിരുന്നു, മോദി പലപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് നിയമാതീത കൊലപാതകക്കേസിൽ അമിത് ഷാ[2] ജയിലിൽ പോയപ്പോൾ ഓഗസ്റ്റ് 2010 പട്ടേൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അമിത് ഷായുടെ അറസ്റ്റിന് മുമ്പായി നരേന്ദ്ര മോദി നാല് മന്ത്രിമാരെ മന്ത്രിസഭാ പുന:സംഘടനയിൽ ഉൾപ്പെടുത്തി. ഇതിൽ പ്രഫുൽ പട്ടേലിന് അമിത് ഷായുടെ പത്ത് വകുപ്പുകളിൽ എട്ടെണ്ണം ലഭിച്ചു.

2012-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഗുജറാത്ത് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു പട്ടേൽ.

2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം 2016 ൽ ദാമന്റെയും ഡിയുവിന്റെയും അഡ്മിനിസ്ട്രേറ്ററായി പട്ടേലിനെ നിയമിച്ചു. തൊട്ടുപിന്നാലെ ദാദ്രയുടെയും നഗർ ഹവേലിയുടെയും കൂടി ചുമതല നൽകുകയായിരുന്നു.[3] പിന്നിട് ഈ പ്രദേശങ്ങൾ ഒറ്റ കേന്ദ്രഭരണ മേഖലയായി മാറിയതോടെ പുതിയ ടെറിട്ടറിയുടെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി പട്ടേൽ മാറി.[4][5]

കേന്ദ്രഭരണ പ്രദേശങ്ങളുടെ ചരിത്രത്തിൽ രാഷ്ട്രീയമായി നിയമിതനായ ഒരാളായിരുന്നു പ്രഫുൽ പട്ടേൽ. ഇത്തരം സ്ഥാനങ്ങൾ സാധാരണയായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാരാണ് വഹിക്കുന്നത്. [6] ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ നിര്യാണത്തെത്തുടർന്ന് പ്രഫുൽ പട്ടേൽ 2020 ഡിസംബർ 5 മുതൽ കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്ററായി അധിക ചുമതല ഏറ്റെടുത്തു. [7]

വിവാദങ്ങൾതിരുത്തുക

അഡ്‌മിനിസ്ട്രേറ്റർ എന്ന നിലയിൽ പട്ടേൽ 2021 മെയ് മാസം ലക്ഷദ്വീപിൽ വരുത്തിയ പുതിയ നയങ്ങൾക്കെതിരെ ദ്വീപിലെ നിവാസികൾക്കൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം ഉണ്ടായി[8]

അവലംബംതിരുത്തുക

  1. https://myneta.info/gujarat2012/candidate.php?candidate_id=1531
  2. Manas, Dasgupta (24 July 2010). "Amit Shah resigns, still untraceable". The Hindu. The Hindu. മൂലതാളിൽ നിന്നും 05 June 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 05 June 2021. Check date values in: |access-date= and |archive-date= (help)
  3. Arnimesh, Shanker (11 March 2021). "Who is Praful Khoda Patel? Minister in CM Modi's Gujarat cabinet now booked for MP 'suicide'". The Print (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-03-12.
  4. "Twelfth Gujarat Legislative Assembly". Gujarat Assembly. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 June 2012.
  5. https://twitter.com/SiddharthNews18/status/1220721273438904323/photo/1
  6. Sreerag, P. S. (18 April 2019). "EC issued notice to Modi aide Praful K Patel for "coercive action" against election officers". The Caravan (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-27.
  7. https://lakshadweep.gov.in/about-lakshadweep/profile-administrator/
  8. "ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങൾ; ദ്വീപ് കടന്ന് പ്രതിഷേധക്കടൽ". മനോരമ ഓൺലൈൻ. മലയാള മനോരമ. ശേഖരിച്ചത് 2021-05-31.
"https://ml.wikipedia.org/w/index.php?title=പ്രഫുൽ_ഖോഡ_പട്ടേൽ&oldid=3661325" എന്ന താളിൽനിന്ന് ശേഖരിച്ചത്