പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ

ഇന്ത്യയിലെ കുട്ടികൾക്കുള്ള ഒരു ദേശീയ സിവിലിയൻ ബഹുമതിയാണ് പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ. [1]

പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ
രാഷ്ട്രപതി രാം നാഥ് കോവിന്ദ് 2020ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം സമ്മാനിക്കുന്നു.
രാജ്യം India
നൽകുന്നത്ഭാരത സർക്കാർ
പ്രതിഫലംഒരു മെഡലും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും
ഔദ്യോഗിക വെബ്സൈറ്റ്nca-wcd.nic.in

അവാർഡിന് നവീനാശയങ്ങൾ, വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, സാമൂഹ്യസേവനം, കല-സംസ്‌കാരം, ധീരത, അല്ലെങ്കിൽ സ്‌പോർട്‌സ് എന്നീ മേഖലകളിൽ അറിയപ്പെടുന്ന 18 വയസ്സിന് താഴെയുള്ള ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന ബാലശക്തി പുരസ്‌കാരം, കുട്ടികളുടെ വികസനം, ശിശു സംരക്ഷണം അല്ലെങ്കിൽ ശിശുക്ഷേമം എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ ഉള്ള ബാല കല്യാൺ പുരസ്‌കാരം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. [2]

മുമ്പ് നാഷണൽ ചൈൾഡ് വെൽഫെയർ അവാർഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാല കല്യാൺ പുരസ്‌കാരം 1979-ൽ വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയതാണ്, മുമ്പ് നാഷണൽ ചൈൾഡ് അവാർഡായി അറിയപ്പെട്ടിരുന്ന ബാലശക്തി പുരസ്‌കാരം 1996-ൽ എൻജിഒ ആയ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയതായിരുന്നു. 2018-ൽ, രണ്ട് അവാർഡുകളും പുനർനാമകരണം ചെയ്യുകയും വനിതാ ശിശു വികസന മന്ത്രാലയം നിയന്ത്രിക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരമായി സംയോജിപ്പിക്കുകയും ചെയ്തു.

ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിന് മുമ്പുള്ള ആഴ്‌ചയിൽ, ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ വെച്ച് ഇന്ത്യൻ രാഷ്ട്രപതി ഇത് സമ്മാനിക്കുന്നു. മുമ്പ് ഈ അവാർഡുകൾ ശിശുദിനത്തിലാണ് നൽകിയിരുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി അവാർഡ് ജേതാക്കളുമായി അദ്ദേഹത്തിന്റെ വസതിയായ 7, ലോക് കല്യാൺ മാർഗിൽ കൂടിക്കാഴ്ച നടത്തുന്നു. [3] 2021-ൽ, കോവിഡ്-19 ആഗോള മഹാമാരി കാരണം, അവാർഡ് ദാന ചടങ്ങ് ഓൺലൈനായി ആയിരുന്നു സംഘടിപ്പിച്ചത്, പ്രധാനമന്ത്രി അവാർഡ് ജേതാക്കളുമായി ഒരു വീഡിയോ കോൺഫറൻസിൽ കൂടിക്കാഴ്ച നടത്തി.

മെഡലും ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ബാലശക്തി പുരസ്‌കാരം നേടിയ കുട്ടികൾക്ക് ബുക്ക് വൗച്ചറുകൾ [4] ലഭിക്കുകയും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിക്കുകയും ചെയ്യുന്നു. [5] [6]

യോഗ്യതയും നാമനിർദ്ദേശങ്ങളും

തിരുത്തുക

ബാല കല്യാൺ പുരസ്‌കാരം

തിരുത്തുക

ബാല കല്യാൺ പുരസ്‌കാരത്തിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എന്ന തരത്തിൽ രണ്ട് വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് അവാർഡുകളാണ് നൽകുന്നത്.

വ്യക്തിഗത വിഭാഗത്തിൽ, നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം ഓഗസ്റ്റ് 31-ന് 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അർഹതയുണ്ട്. "ശിശുക്ഷേമത്തിന്റെ ഏത് മേഖലയിലും" പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സ്ഥാപനങ്ങളുടെ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്നതാണ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിൽ, നോമിനി അവർ നാമനിർദ്ദേശം ചെയ്യപ്പെടുന്ന മേഖലയിൽ വർഷങ്ങളോളം സജീവമായിരുന്നിരിക്കണം. [4]

ബാലശക്തി പുരസ്‌കാരം

തിരുത്തുക

നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം ഓഗസ്റ്റ് 31-ന് ഇന്ത്യൻ പൗരന്മാരും 5 നും 18 നും ഇടയിൽ പ്രായമുള്ളവരുമായ കുട്ടികൾ ബാലശക്തി പുരസ്‌കാരത്തിന് അർഹരാണ്. ഏതൊരു ഇന്ത്യൻ പൗരനും ഒരു കുട്ടിയെ അവാർഡിനായി നാമനിർദ്ദേശം ചെയ്യാം. അടുത്ത വർഷം ജനുവരിയിൽ നൽകുന്ന അവാർഡുകൾക്കായി നോമിനേഷനുകൾക്കുള്ള കട്ട് ഓഫ് തീയതി ഓരോ വർഷവും ഓഗസ്റ്റ് 31 ആണ്. [4]

സെലക്ഷൻ കമ്മിറ്റി

തിരുത്തുക

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെയും മറ്റ് നിരവധി വകുപ്പുകളുടെയും പ്രതിനിധികളും ബന്ധപ്പെട്ട മേഖലകളിലെ വിഷയ വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. [4]

ശ്രദ്ധേയരായ സ്വീകർത്താക്കൾ

തിരുത്തുക

നാഷണൽ ചൈൾഡ് അവാർഡ് / ബാലശക്തി പുരസ്കാരം

തിരുത്തുക
  • പാലക് മുച്ചൽ (2000)
  • എസ് ജെ ജനനി (2001)
  • അക്ഷത് ചോപ്ര (2007)
  • കിഷൻ എസ്എസ് (2009)
  • ആകാശ് മനോജ് (2017)
  • സൈറ വസീം (2017)
  • ദേവ് ജോഷി (2019)
  • ഈസോ ആൽബൻ (2019)
  • മുഹമ്മദ് സുഹൈൽ ചിന്യ സലിംപാഷ (2019)
  • ശിവാംഗി പഥക് (2019)
  • ഇഷാ സിംഗ് (2020)
  • ജ്യോതി കുമാരി (2021)
  • സൌഹൃദ്യ ദേ (2021)
  • പ്രശസ്തി സിംഗ് (2021)
  • അർഷിയ ദാസ് (2021)
  1. "President of India confers "Pradhan Mantri Rashtriya Bal Puraskar" today in Delhi" (Press release).
  2. "Ministry of Women and Child Development". nca-wcd.nic.in. Archived from the original on 2020-01-14. Retrieved 2020-01-15.
  3. "PM interacts with winners of Rashtriya Bal Puraskar 2019". www.pmindia.gov.in (in ഇംഗ്ലീഷ്). Retrieved 2020-02-05.
  4. 4.0 4.1 4.2 4.3 "Revised Guidelines for Pradhan Mantri Rashtriya Bal Puraskar" (PDF). Ministry of Women and Child Development. Retrieved 8 May 2021.
  5. "Children conferred national awards all smiles at R-Day parade". The Times of India. Jan 26, 2019. Retrieved 2020-01-15.
  6. ali, nayare (11 February 2018). "A heart for research". Deccan Chronicle.