കിഷൻ ശ്രീകാന്ത്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് കിഷൻ ശ്രീകാന്ത് (ജനനം ജനുവരി 6, 1996). 2006-ൽ കിരൺ മൂവി മേക്കേഴ്സ് നിർമ്മിച്ച 'കെയർ ഓഫ് ഫുട്പാത്ത്' എന്ന ചിത്രത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവിധായകൻ എന്ന് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ടു[1]. സ്കൂളിൽ പോകാനാഗ്രഹിക്കുന്ന ഒരു തെരുവുബാലന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ചതും കിഷൻ തന്നെ. കിഷൻ എസ്.എസ്., മാസ്റ്റർ കിഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

കിഷൻ ശ്രീകാന്ത്
കിഷൻ ശ്രീകാന്ത്
ജനനം
കിഷൻ ശ്രീകാന്ത്

(1996-01-06) ജനുവരി 6, 1996  (28 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, ഫിലിം എഡിറ്റർ, നടൻ
സജീവ കാലം1996–ഇതുവരെ

1996 ജനുവരി 6-ന് ശ്രീകാന്ത്, ശൈലജ എന്നിവരുടെ മകനായി ബാംഗ്ലൂരിൽ ജനിച്ചു. കാംലിൻ ഇംഗ്ലീഷ് സ്കൂളിൽ വിദ്യാഭ്യാസം. 2011-ൽ 93 ശതമാനം മാർക്കോടു കൂടി പത്താം ക്ലാസ് പാസ്സായി[2].

  1. http://news.bbc.co.uk/2/hi/south_asia/4644222.stm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-17. Retrieved 2011-05-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിഷൻ_ശ്രീകാന്ത്&oldid=3708778" എന്ന താളിൽനിന്ന് ശേഖരിച്ചത്