പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന
റോഡ് മാർഗം പരസ്പരം ബന്ധിപ്പിക്കാത്ത ഗ്രാമങ്ങളിലേക്ക് കാലാവസ്ഥയ്ക്ക് അനിയോജ്യമായ റോഡ് ബന്ധം പ്രദാനം ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യവ്യാപകമായ പദ്ധതിയാണ് പ്രധാൻ മന്ത്രി ഗ്രാമ സക് യോജന (PMGSY) (IAST: Pradhān Mantrī Grām Saḍak Yōjanā) (ഹിന്ദി: प्रधानमंत्री ग्राम सड़क योजना).[1] സമതലങ്ങളിൽ 500-ലധികം ജനസംഖ്യയുള്ളതും മലയോര പ്രദേശങ്ങളിൽ 250-ന് മുകളിൽ ജനസംഖ്യയുള്ളതുമായ 178,000 (1.7 ലക്ഷം) പ്രദേശങ്ങളെയാണ് ഈ പദ്ധതിയിലൂടെ ബന്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. അതിൽ 82% 2017 ഡിസംബറോടെ ബന്ധിപ്പിച്ചിരിക്കുന്നു. ബാക്കിയുള്ള 47,000 പ്രദേശങ്ങൾ 2019 മാർച്ചോടെ പൂർത്തിയാകും. ഈ കേന്ദ്രാവിഷ്കൃത പദ്ധതി 2000 ഡിസമ്പർ 25 ന്, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആണ് അവതരിപ്പിച്ചത്.[2] കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (PMGSY) | |
---|---|
ആരംഭിച്ച തീയതി | 25 ഡിസംബർ 2000 |
നിലവിലെ നില | Active |
വെബ്‌സൈറ്റ് | pmgsy |
അവലംബം
തിരുത്തുക- ↑ "PMGSY Scheme Operations Manual Chapter 1". Ministry of Rural Development, Government of India. Archived from the original on 2017-01-12. Retrieved 2020-07-27.
- ↑ Arvind Panagariya. "A leader of substance: Along with Narasimha Rao, Atal Bihari Vajpayee laid the foundation of new India". The Times of India, Dec 25, 2012, 12.00AM IST. Archived from the original on 2012-12-29. Retrieved 2020-07-27.