പൊതുയിടങ്ങളിൽ ഒരാളുടെ രഹസ്യ ഭാഗങ്ങൾ – ഉദാഹരണത്തിന്, സ്തനങ്ങൾ, ജനനേന്ദ്രിയങ്ങൾ, നിതംബം എന്നിവ തുറന്നുകാണിക്കുന്നതിനെയാണ് പ്രദർശനോൽസുകത (Exhibitionism) എന്നുപറയുന്നത്. സുഹൃത്തുക്കളെയോ പരിചയക്കാരെയോ അപരിചിതരുടെയോ മുന്നിൽ അവരെ ഞെട്ടിക്കുന്നതിനുവേണ്ടിയോ വിനോദത്തിനായോ അതുമല്ലെങ്കിൽ ലൈംഗികസംതൃപ്തിക്കോ വേണ്ടി സ്വയംതുറന്നു കാട്ടാനുളള വ്യഗ്രതയിൽ നിന്നാണ് ഇത് ഉടലെടുക്കുന്നത്. [1] നിയമത്തിൽ, ഈ പ്രവർത്തനത്തെ കുറ്റകരമായി കണക്കാക്കുന്നു. ഇണയോട് മാത്രം സ്വയം തുറന്നുകാട്ടുന്നത് സാധാരണയായി പ്രദർശനോൽസുകതയായി കണക്കാക്കില്ല.

1994 ലെ ഹോങ്കോംഗ് സെവൻസ് റഗ്ബി ടൂർണമെന്റിൽ അറിയപ്പെടുന്ന നഗ്നഓട്ടക്കാരനായ മാർക്ക് റോബർട്ട്സ്
2011ൽ പോളണ്ടിലെ വുഡ്‌സ്റ്റോക്ക് ഫെസ്റ്റിവലിൽ സ്ത്രീകളുടെ "ക്ഷിപ്രപ്രദർശനം" (അവരുടെ നഗ്നമായ സ്തനങ്ങൾ പരസ്യമായി തുറന്നുകാട്ടുന്നു)

പൊതുയിടങ്ങളിൽ സ്ത്രീകളുടെ പ്രദർശനോൽസുകത പുരാതന കാലം മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്[2] പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ് ബിസി അഞ്ചാം നൂറ്റാണ്ടിലെ പ്രദർശന സ്വഭാവങ്ങളുടെ ഒരു വിവരണം ദി ഹിസ്റ്റോറീസിൽ നൽകിയിട്ടുണ്ട്.

തുറന്നുകാട്ടലിൻ്റെ തരങ്ങൾതിരുത്തുക

 
2008 -ൽ ന്യൂ ഓർലിയാൻസിലെ മാർഡി ഗ്രാസ് നടക്കുമ്പോൾ നഗ്നതാപ്രദർശനം നടത്തുന്ന സ്ത്രീ.
 
സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ വിവസ്ത്രരാകുന്നത്. ഒരു പ്രതിഷേധവും ലോക റെക്കോർഡ് നേടാനുളള ശ്രമവുമാണ്

പ്രദർശനോൽസുകതയുടെ വിവിധ തരങ്ങൾ [1] :

 • ജനനേന്ദ്രിയപ്രദർശനം (Anasyrma): അടിവസ്ത്രം ധരിക്കാതെ, ജനനേന്ദ്രിയങ്ങൾ തുറന്നുകാട്ടുക.
 • ഇണയുടെ നഗ്നഭാഗങ്ങൾ പ്രദർശിപ്പിക്കൽ (Candualism) : ഒരു വ്യക്തി തന്റെ പങ്കാളിയുടെ നഗ്നരൂപങ്ങൾ മറ്റുളളവരെ കാണിച്ച് ലൈംഗികോത്തേജനം ഉണ്ടാക്കുന്നത്.
 • ക്ഷിപ്രപ്രദർശനം (Flashing) :
  • ഉടുപ്പോ ബ്രായോ മുകളിലേക്കും താഴേക്കും മാറ്റിക്കൊണ്ടുളള സ്തനങ്ങളുടെ താൽക്കാലിക പ്രദർശനം
  • അല്ലെങ്കിൽ, സമാനമായ രീതിയിൽ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ജനനേന്ദ്രിയം തുറന്നുകാട്ടൽ
 • മൈഥുനപ്രദർശനം (Martymachilia)  : ലൈഗികമായ രസത്തിനായി മറ്റുളളവർ കാൺകെ രതിക്രീഡയിൽ ഏർപ്പെടുന്ന ഒരു തരംലൈംഗികവൈകൃതം . [3]
 • പൃഷ്ടപ്രദർശനം (Mooning) : ട്രൗസറും അടിവസ്ത്രവും വലിച്ചു താഴ്ത്തി നഗ്നമായ നിതംബത്തിന്റെ പ്രദർശനം. തമാശ, ഇകഴ്ത്തൽ അല്ലെങ്കിൽ പരിഹാസം എന്നിവയ്ക്കുവേണ്ടിയാണ് ഇത് മിക്കപ്പോഴും ചെയ്യുന്നത്.
 • നഗ്നപ്രതിബിംബചിത്രണം (Reflectoporn) : നഗ്നഭാഗങ്ങൾ കണ്ണാടിപോലെ പ്രതിഫലിക്കുന്ന ഏതെങ്കിലും പ്രതലത്തിൽ പ്രതിഫലിപ്പിച്ച് അതിൻ്റെ ചിത്രമെടുത്ത് ഇൻ്റർനെറ്റിലെ പൊതുവേദികളിൽ പ്രദർശിപ്പിക്കുന്ന രീതി. [4] ഉദാഹരണമായി "നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ കെറ്റിലുകളിലും ടിവികളിലും ടോസ്റ്ററുകളിലും കത്തികളിലും ഫോർക്കുകളിലും പ്രതിഫലിപ്പിക്കുന്നു". [5] ഒരു ഓസ്‌ട്രേലിയൻ ലേലസൈറ്റിൽ ഒരാൾ തന്റെ നഗ്നശരീരം വ്യക്തമായി പ്രതിഫലിക്കുന്ന കെറ്റിൽ വിൽപ്പനയ്ക്ക് വയ്ച്ചതാണ് ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്. [6] പിന്നീട് ഇത് പലരും പിന്തുടർന്നു, [7] [8] [9] "നഗ്നപ്രതിബിംബചിത്രണം" എന്ന പ്രത്യേക പദം ഉപയോഗിച്ചത് ഇന്റർനെറ്റ് മാഗസിനിൽ ക്രിസ് സ്റ്റീവൻസ് ആണ്. [10]
 • നഗ്നയോട്ടം (Streaking): ഒരു പൊതുസ്ഥലത്ത് നഗ്നനായി ഓടുന്ന പ്രവൃത്തി. ഉദ്ദേശ്യം ലൈംഗികാകർഷണമല്ല, മറിച്ച് ആൾക്കാരെ ഞെട്ടിക്കുന്നതിനാണ്.
 • സെക്‌സ്‌റ്റിംഗ് : ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങളോ ഫോട്ടോഗ്രാഫുകളോ വീഡിയോകളോ അയയ്‌ക്കുകയോ സ്വീകരിക്കുകയോ കൈമാറുകയോ ചെയ്യുന്ന പ്രവൃത്തി.
 • ടെലിഫോൺ സ്കാറ്റോളജിയ : പരിചയമുളളതോ അല്ലാത്തതോ ആയ ആൾക്കാർക്ക് അശ്ലീലമായ ഫോൺ കോളുകൾ ചെയ്യുന്ന പ്രവൃത്തി. ചില ഗവേഷകർ ഇത് പ്രദർശനോൽസുകതയുടെ ഒരു വകഭേദമാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്, ഇതിന് ശാരീരിക ഘടകങ്ങളില്ലെങ്കിലും. [11] [12]

അവലംബംതിരുത്തുക

 1. 1.0 1.1 Baunach, Dawn Michelle (2010). "Exhibitionism". Sex and Society. New York: Marshall Cavendish. പുറം. 220. ISBN 978-0-7614-7906-2. മൂലതാളിൽ നിന്നും 2 May 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2017.
 2. "Origin of the world". Rutgerspress.rutgers.edu. 23 September 1977. മൂലതാളിൽ നിന്നും 20 November 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2012.
 3. "Psychologist Anywhere Anytime". Psychologist Anywhere Anytime. മൂലതാളിൽ നിന്നും 3 March 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2012.
 4. "". The Mirror. 9 September 2003. മൂലതാളിൽ നിന്നും 25 January 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2007.
 5. "Today's media stories from the papers". The Guardian. 9 September 2003. മൂലതാളിൽ നിന്നും 27 March 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2007.
 6. "Urban Legends Reference Pages: Indecent Exposure". Snopes.com. മൂലതാളിൽ നിന്നും 25 January 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2012.
 7. "Nude eBayer flashes 19in monitor". The Register. 1 July 2005. മൂലതാളിൽ നിന്നും 13 August 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2007.
 8. "eBayer goes for bust in ashtray auction". The Register. 19 June 2006. മൂലതാളിൽ നിന്നും 11 August 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2007.
 9. "eBay in wing-mirror reflectoporn shocker". The Register. 14 July 2006. മൂലതാളിൽ നിന്നും 10 August 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 July 2007.
 10. "Reflectoporn@Everything2.com". Everything2.com. 10 September 2003. മൂലതാളിൽ നിന്നും 25 February 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2012.
 11. Hirschfeld, M. (1938). Sexual anomalies and perversions: Physical and psychological development, diagnosis and treatment (new and revised ed.). London: Encyclopaedic Press.
 12. Nadler, R. P. (1968). Approach to psychodynamics of obscene telephone calls. New York State Journal of Medicine, 68, 521–526.

ബാഹ്യ ലിങ്കുകൾതിരുത്തുക

ഫലകം:Nudity

"https://ml.wikipedia.org/w/index.php?title=പ്രദർശനോൽസുകത&oldid=3756398" എന്ന താളിൽനിന്ന് ശേഖരിച്ചത്