ഇന്ത്യൻ ഹോക്കി ടീമിലെ ഒരു അംഗമാണ് പ്രദീപ് മോർ. [1]

പ്രദീപ് മോർ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംപ്രദീപ് മോർ
പൗരത്വം ഇന്ത്യ
Sport
രാജ്യംIndia
കായികമേഖലഹോക്കി

ജീവിത രേഖ

തിരുത്തുക

1992 ജൂൺ 3ന് പഞ്ചാബിൽ ജനിച്ചു.[2] ഹരിയാനയിലെ സോനിപത്തിലുള്ള സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) യൂനിറ്റിൽ ആണ് പരിശീലനം നേടിയത്.[1] ഇന്ത്യൻ ദേശീയ ടീമിൽ ഡിഫൻഡറായാണ് കളിക്കുന്നത്.

ഔദ്യോഗിക ജീവിതം

തിരുത്തുക

അന്താരാഷ്ട്ര തലത്തിൽ 16 കളികളിൽ പങ്കെടുത്തു.[1] 2015ലെ ഹോക്കി ഇന്ത്യ ലീഗ് മത്സരത്തിനായി കലിങ്ക ലാൻസേഴ്‌സ് ടീം ഇദ്ദേഹത്തെ 37,000 അമേരിക്കൻ ഡോളർ മൂല്യത്തിന് ലേലത്തിൽ എടുത്തു.[3] 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.[2] റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ പകരക്കാരനായാണ് പ്രദീപ് മോറിനെ തെരഞ്ഞെടുത്തത്. 2016 ജൂണിൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ പ്രദീപ് മോർ അംഗമായിരുന്നു. ജർമ്മനി, ബ്രിട്ടൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ബെൽജിയം എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.

നേട്ടങ്ങൾ

തിരുത്തുക
  • റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായി.
  • 2016 ജൂണിൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ പ്രദീപ് മോർ അംഗമായിരുന്നു.
  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-21. Retrieved 2016-08-20.
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-20. Retrieved 2016-08-20.
  3. http://www.india.com/sports/live-hockey-india-league-players-auction-live-updates-of-hil-2015-auction-555726/
"https://ml.wikipedia.org/w/index.php?title=പ്രദീപ്_മോർ&oldid=3638088" എന്ന താളിൽനിന്ന് ശേഖരിച്ചത്