ആത്മാറാം പാണ്ഡുരംഗ്
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സാമൂഹ്യപരിഷ്കർത്താവായിരുന്നു ആത്മാറാം പാണ്ഡുരംഗ് അഥവാ ആത്മാറാം പാണ്ഡുരംഗ് തുർഖദേകർ (1823 – 26 April 1898). തുർഖദ് എന്ന തൂലികാനാമത്തിൽ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിവന്നു[1]. പ്രാർത്ഥനാസമാജം സ്ഥാപിച്ച അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപനത്തിൽ സഖാറാം അർജുൻ തുടങ്ങിയവരോടൊപ്പം പങ്കുവഹിച്ചു[2].
ജീവിതരേഖ
പാണ്ഡുരംഗ് യശ്വന്ത്-യശോദഭായ് ദമ്പതികളുടെ മകനായി 1823-ൽ മഹാരാഷ്ട്രയിൽ ജനിച്ച ആത്മാറാം ഗ്രാന്റ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യത്തിൽ ബിരുദം നേടി. ഭാഷാപണ്ഡിതനായിരുന്ന ദദോബ പാണ്ഡുരംഗിന്റെ സഹോദരനായിരുന്നു ആത്മാറാം. 1879-ൽ കുറഞ്ഞകാലം ബോംബെയുടെ ഷെരിഫ് ആയി പ്രവർത്തിച്ചു[3][4].
ഭീവണ്ഡിയിൽ വസൂരി വാക്സിൻ പ്രചാരണത്തിലൂടെ പ്രവർത്തനരംഗത്തിറങ്ങിയ അദ്ദേഹം 1868-ലെ പകർച്ചവ്യാധി നിയമത്തിന്റെ വകുപ്പുകൾക്ക് രൂപം നൽകുന്നതിൽ പങ്കുവഹിച്ചു. മഹാരാജ് അപകീർത്തികേസിൽ സാക്ഷിയായിരുന്ന[5] ആത്മാറാം ആശ്രമങ്ങളിൽ നടക്കുന്ന ലൈംഗികാഭാസങ്ങൾക്കെതിരെയും സമുദായത്തിലെ ശൈശവവിവാഹങ്ങൾക്കെതിരെയും[6][7] ശബ്ദമുയർത്തി.
പ്രാർത്ഥന സമാജം
1867 മാർച്ച് 31-നാണ് ആത്മാറാമിന്റെ വീട്ടിൽ വെച്ച് പ്രാർത്ഥന സമാജം സ്ഥാപിക്കപ്പെടുന്നത്. ജാതിവ്യവസ്ഥയെ എതിർക്കുക, ശൈശവവിവാഹം നിർത്തലാക്കുക, വിധവാവിവാഹം പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയായിരുന്നു പ്രാർത്ഥനാസമാജത്തിന്റെ സ്ഥാപകലക്ഷ്യങ്ങൾ. കേശവ് ചന്ദ്രസെന്നിനെ പോലുള്ളവരെ ഇത് സ്വാധീനിച്ചു[8][9].
അന്ത്യം
ലോനാവാലയിലെ സന്ദർശനത്തെതുടർന്നുണ്ടായ ശ്വാസകോശരോഗത്തെ തുടർന്ന് 1898-ൽ ആത്മാറാം അന്തരിച്ചു[10]. പുരോഗമനേച്ഛുവായ ഒരു ഹിന്ദു പരിഷകർത്താവായി അദ്ദേഹം അനുസ്മരിക്കപ്പെടുന്നു[11][12].
രാധാഭായ് ആയിരുന്നു സഹധർമ്മിണി. രവീന്ദ്രനാഥ ടാഗോറിന്റെ സുഹൃത്തായിരുന്ന അന്നപൂർണ്ണ (അന[13][14]),മൊറേശ്വർ ആത്മാറാം[15], മനേക്[16][17], ധ്യാനേശ്വർ ആത്മാറാം[18] എന്നിവർ മക്കളായിരുന്നു.
അവലംബം
- ↑ Report of Annual Meeting of Ramabai Association. 11 March, 1890. Ramabai Association. 1890.
- ↑ Millard W. S. (1932). "The founders of the Bombay Natural History Society". Journal of the Bombay Natural History Society. 35. No. 1 & 2: 196–197.
{{cite journal}}
: CS1 maint: numeric names: authors list (link) - ↑ Ramanna, Mridula (2002). Western Medicine and Public Health in Colonial Bombay, 1845-1895. Orient Blackswan. p. 46.
- ↑ Directory Of Bombay City Province 1939. p. 86.
- ↑ Reuben, Rachel (2005). "The Indian Founders". Hornbill (April–June): 13–15.
- ↑ Gidumal, Dayaram (1889). The status of woman in India. Bombay: Fort Printing Press. pp. 245–251.
- ↑ "Bogus Science". The Hindoo Patriot. 12 September 1887. pp. 436–437.
- ↑ Sastri, Sivanath (1912). History of the Brahmo Samaj. Volume II. Calcutta: R. Chatterjee. p. 413.
- ↑ Sastri, Sivanath (1912). A history of the Brahmo Samaj. Vol. 2. Calcutta: R Chatterjee. pp. 412, 432.
- ↑ Pandya, Sunil (2018). Medical Education in Western India: Grant Medical College and Sir Jamsetjee Jejeebhoy's Hospital. Cambridge Scholars Publishing. p. 482.
- ↑ "Testamentary and intestate jurisdiction". The Bombay Chronicle: 5. 20 March 1923.
- ↑ "The Late Dr Atmaram Pandurang". The Bombay Gazette. 4 May 1898. p. 6.
- ↑ "Who Was 'Nalini', The Marathi Girl Rabindranath Tagore Once Fell in Love With". The Better India. Retrieved 9 May 2021.
- ↑ Kripalani, Krishna (1962). Rabindranath Tagore. A biography. London: Oxford University Press. pp. 75–77.
- ↑ "Latest Telegrams". The Express and Telegraph. 24 October 1867. p. 2.
- ↑ "Foreign Notes. India". The Englishwoman's Review of Social and Industrial Questions. 24: 72. 1893.
- ↑ Ramanna, Mridula (2012). Health Care in Bombay Presidency, 1896-1930. Primus Books. p. 139.
- ↑ Gupta, Uma Das, ed. (2010). Science and Modern India: An Institutional History, c.1784-1947: Project of History of Science, Philosophy and Culture in Indian Civilization, Volume XV, Part 4. Pearson Education India. p. 587.