അൽ ദാറഖുത്നി
പത്താം നൂറ്റാണ്ടിലെ ഒരു ഇസ്സ്‌ലാമിക പണ്ഡിതനും ഹദീഥ് സമാഹാരകനുമായിരുന്നു അബൂഹസൻ അലി ഇബ്ൻ ഉമർ അൽ ദാറഖുത്നി എന്ന അൽ ദാറഖുത്നി.(അറബി: أبو الحسن علي بن عمر بن أحمد بن مهدي الدارقطني, 918 CE — 995 CE). സുനൻ ദാറഖുത്നി എന്ന ഹദീഥ് സമാഹാരം പ്രസിദ്ധമാണ്. സുന്നി മുസ്‌ലിം ലോകത്ത് കാലഘട്ടത്തിന്റെ ഇമാം എന്നും ഹദീഥിലെ അമീറുൽ മുഅ്മിനീൻ എന്നുമൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു[1][2].
ജീവിതരേഖ
ബാഗ്ദാദിലെ ദാറഖുത്ൻ എന്ന ഭാഗത്ത് 918-ലാണ് അബൂഹസൻ ജനിക്കുന്നത്. കൂഫ, ബസറ തുടങ്ങിയ ഇറാഖി പ്രദേശങ്ങളിലായി[1] അബുൽ ഖാസിം അൽ ബഗവി (അബൂദാവൂദിന്റെ മകൻ), ഇബ്ൻ മുജാഹിദ് തുടങ്ങിയവരിൽ നിന്ന്[3] ഹദീഥും ഖുർആനും പഠിച്ചു.
സിറിയ, ഈജിപ്ത് എന്നീ പ്രദേശങ്ങളിലേക്ക് പോയ ദാറഖുത്നി ഇഖ്ഷിദിദ് സാമ്രാജ്യത്തിലെ മന്ത്രിയായിരുന്ന ജാഫ ബിൻ അൽ ഫദലിന്റെ ഹദീഥ് സമാഹരണത്തിൽ പങ്കുവഹിച്ചു[1].
അബൂനുഐം അൽ ഇസ്ഫഹാനി, അൽ ഹാകിം അൽ നിഷാപുരി തുടങ്ങിയവർ ദാറഖുത്നിയുടെ ശിഷ്യന്മാരാണ്[3].
995-ൽ ദാറഖുത്നി മരിച്ചു, ബാഗ്ദാദിലെ ബാബ് അൽ-ദയർ ഖബറിസ്താനിൽ സംസ്കരിച്ചു[4].
അവലംബം
- ↑ 1.0 1.1 1.2 Brown, Jonathan A. C. (2004). "Criticism of the Proto-Hadith Canon: Al-Dāraquṭnī's Adjustment of the "Ṣaḥīḥayn"". Journal of Islamic Studies. 15 (1): 1–37. doi:10.1093/jis/15.1.1. ISSN 0955-2340. JSTOR 26199539. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Brown, Jonathan A. C. (2012-10-01). "al-Dāraquṭnī". Encyclopaedia of Islam, THREE (in ഇംഗ്ലീഷ്).
- ↑ 3.0 3.1 Çakan, İsmail Lütfi. "Dârekutnî". İslâm Ansiklopedisi. Retrieved 11 August 2020.
- ↑ Lewis, B.; Pellat, Ch.; Schacht, J. (1991) [1st. pub. 1965]. Encyclopaedia of Islam. Vol. Volume I (C-G) (New ed.). Leiden, Netherlands: Brill. p. 136. ISBN 9004070265.
{{cite book}}
:|volume=
has extra text (help)