ജഗ്‌ജിത് കൗർ
ഇന്ത്യയിലെ ഒരു ഹിന്ദി-ഉറുദു ഗായികയായിരുന്നു ജഗ്‌ജിത് കൗർ [2] (1930 - 15 ഓഗസ്റ്റ് 2021). സമകാലികരായിരുന്ന ലത മങ്കേഷ്കർ, ആശാ ഭോസ്ലെ എന്നിവരേക്കാൾ കുറച്ചുമാത്രമേ സിനിമകൾക്കായി പാടിയുള്ളൂവെങ്കിലും അവരുടെ ഏതാണ്ടെല്ലാ ഗാനങ്ങളും അവിസ്മരണീയമാം വിധം അതിജീവിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.
ജഗ്‌ജിത് കൗർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 1930[1] |
ഉത്ഭവം | പഞ്ചാബ് |
മരണം | 15 ഓഗസ്റ്റ് 2021 | (പ്രായം 90–91)
വിഭാഗങ്ങൾ | Folk, ghazals, playback |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1950–1990 |
ജീവിതരേഖ
പഞ്ചാബിലെ കുലീനകുടുംബത്തിൽ ജനിച്ചുവളർന്ന ജഗ്‌ജിത് കൗർ 1954-ൽ സംഗീതസംവിധായകനായിരുന്ന മുഹമ്മദ് സഹൂർ ഖയ്യാമിനെ വിവാഹം കഴിച്ചു[3]. ഈ വിവാഹം ഇന്ത്യൻ സിനിമാവ്യവസായരംഗത്തെ ആദ്യ മിശ്രവിവാഹങ്ങളിലൊന്നായിരുന്നു ഏകമകനായിരുന്ന പ്രദീപ് 2012-ൽ അന്തരിച്ചിരുന്നു. ആർട്ടിസ്റ്റുകൾ, ടെക്നീഷ്യന്മാർ എന്നിവരിലെ പ്രയാസപ്പെടുന്നവരെ സഹായിക്കാനായി ഖയ്യാം ജഗ്‌ജിത് കൗർ കെ.പി.ജി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിരുന്നു ഈ കുടുംബം.[4] ഭർത്താവ് ഖയ്യാം 2019 ആഗസ്റ്റ് 19-ന് അന്തരിച്ചു[5]. 2021 ആഗസ്റ്റ് 15-ന് ജഗ്‌ജിത് കൗർ മരണപ്പെട്ടു[6][7].
അവിസ്മരണീയമായ ഗാനങ്ങൾ
അവരുടെ അവിസ്മരണീയമായ ചില ഗാനങ്ങൾ താഴെ: [8] [9] [10] [11] [12]
- ഷാഗൂൻ എന്ന ചിത്രത്തിലെ "ദേഖോ ദേഖോ ജി ഗോരി സസുരാൽ ചലി"
- ഷാഗൂൻ എന്ന ചിത്രത്തിലെ "തു അപ്നാ രഞ്ജ് ഓ ഗം"
- ദിൽ എ നദൻ എന്ന ചിത്രത്തിലെ "ഖാമോഷ് സിന്ദഗി കോ അഫ്സാനാ മിൽ ഗയ"
- ബസാർ എന്ന ചിത്രത്തിലെ "ചലേ ആവോ സയാൻ രംഗീലേ മേം വരീരേ"
- ബസാർ എന്ന ചിത്രത്തിലെ "ദേഖ്‌ലോ ആജ് ഹംകോ ജീ ഭർ കേ"
- ഉമ്രാവോ ജാൻ എന്ന ചിത്രത്തിലെ "കാഹെ കോ ഭ്യാഹി ബിദേശ്"
- കഭീ കഭീ എന്ന ചിത്രത്തിലെ "സാദാ ചിടിയ ദ ചംബാ വെ"
- ദിൽ എ നദൻ എന്ന ചിത്രത്തിലെ "ചന്ദാ ഗായെ രാഗിണി"
- ഷോല ഓർ ശബ്നം എന്ന ചിത്രത്തിലെ "പഹ്‌ലെ തോ ആൻഗ് മിലാന"
- ഷോല ഓർ ശബ്നം എന്ന ചിത്രത്തിലെ "ലഡി രേ ലഡി തുജ്സേ ആൻഗ് ലഡി"
- മേര ഭായ് മേര ദുഷ്മൻ എന്ന ചിത്രത്തിലെ "നയൻ മിലാകെ പ്യാർ ജാതാ കെ ആഗ് ലഗാദീ"
അവലംബം
- ↑ "Legendary Music Composer Khayyam speaks about his illustrious career in last interview". 21 August 2019. Event occurs at 22:52. Retrieved 24 August 2019 – via YouTube.
- ↑ "Some timeless songs of Jagjit Kaur". songsofyore.com. 24 April 2011. Retrieved 28 October 2016.
- ↑ "1954: A love story, featuring Khayyam and Jagjit Kaur". Mumbai Mirror. 14 August 2019. Retrieved 20 August 2019.
- ↑ "We were inspired by the divine to do what we did: Khayyam & Updates at Daily News & Analysis". DNA India. 22 May 2016. Retrieved 20 August 2019.
- ↑ "Music composer Khayyam passes away". The Indian Express. 19 August 2019. Retrieved 20 August 2019.
- ↑ "Jagjit Kaur, veteran singer and wife of composer Khayyam, dies at 93 - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-08-15.
- ↑ Service, Tribune News. "Jagjit Kaur, veteran singer and wife of composer Khayyam, dies at 93". Tribuneindia News Service (in ഇംഗ്ലീഷ്). Retrieved 2021-08-15.
- ↑ "Singer : Jagjit Kaur : Lyrics and video of Hindi Film Songs – Page 1 of 2". hindigeetmala.net. Retrieved 28 October 2016.
- ↑ "Jagjit Kaur albums". raag.fm. Retrieved 28 October 2016.
- ↑ "Amazon.in: Jagjit Kaur: Music". Amazon.com. Retrieved 28 October 2016.
- ↑ "Shagoon – Suman Kalyanpur,Jagjit Kaur – Songs, Reviews, Credits". AllMusic. Retrieved 28 October 2016.
- ↑ "Listen to Jagjit Kaur songs online, Jagjit Kaur songs MP3 download". saregama.com. Retrieved 28 October 2016.