കോപ്പർ ഐ.യു.ഡി
ഗർഭധാരണനിരോധനത്തിനായി ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമാണ് കോപ്പർ ഇൻട്രായൂട്ടറിൻ ഡിവൈസ് അഥവാ കോപ്പർ ഐ.യു.ഡി. ടീ ആകൃതിയുള്ളത് കൊണ്ട് കോപ്പർ ടീ എന്നും അറിയപ്പെടുന്നു. ചെമ്പ് ഉൾക്കൊള്ളുന്നതായതുകൊണ്ടാണ് കോപ്പർ എന്ന് ചേർത്തുപറയുന്നത്. ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്ന ഈ ഉപകരണം പന്ത്രണ്ട് വർഷം വരെ ഫലം ചെയ്യുന്നതായി കാണപ്പെടുന്നു[1][4]. ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലപ്രദമായ രൂപമായി ഇത് വിലയിരുത്തപ്പെടുന്നു. അടിയന്തര സാഹചര്യത്തിലും[3] (അഞ്ചുദിവസം വരെയുള്ള ഗർഭം പോലും ഒഴിവാക്കാൻ ഐ.യു.ഡി സ്ഥാപിക്കുന്നതുമൂലം കഴിയും), ദീർഘകാലാടിസ്ഥാനത്തിലും ഏതുപ്രായത്തിലുള്ളവർക്കും സുരക്ഷിതമായ ഒരു മാർഗമാണ് ഇത്[5]. ഈ ഉപകരണം നീക്കുന്നതോടെ വേഗത്തിൽ തന്നെ ഗർഭധാരണശേഷി തിരികെ കിട്ടുന്നു എന്നതും ശ്രദ്ധേയമാണ്. ചെമ്പിന്റെ സാന്നിദ്ധ്യം ശുക്ലത്തിലെ ബീജങ്ങളെ നശിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി.
കോപ്പർ ഐ.യു.ഡി | |
---|---|
Background | |
Type | Intrauterine |
First use | 1970s[1] |
Trade names | copper-T, ParaGard, others |
AHFS/Drugs.com | FDA Professional Drug Information |
Failure rates (first year) | |
Perfect use | 0.6%[2] |
Typical use | 0.8%[2] |
Usage | |
Duration effect | 5–12+ years[1] |
Reversibility | rapid[1] |
User reminders | Check thread position after each period. Have removed shortly after menopause, if not before. |
Clinic review | Annually |
Advantages and disadvantages | |
STI protection | No |
Periods | May be heavier and more painful[3] |
Benefits | Unnecessary to take any daily action. Emergency contraception if inserted within 5 days |
Risks | Small risk of PID in first 20 days following insertion.[3] Rarely, uterine perforation. |
കോപ്പർ ഐ.യു.ഡി | |
---|---|
Background | |
Type | Intrauterine |
First use | 1970s[1] |
Trade names | copper-T, ParaGard, others |
AHFS/Drugs.com | FDA Professional Drug Information |
Failure rates (first year) | |
Perfect use | 0.6%[2] |
Typical use | 0.8%[2] |
Usage | |
Duration effect | 5–12+ years[1] |
Reversibility | rapid[1] |
User reminders | Check thread position after each period. Have removed shortly after menopause, if not before. |
Clinic review | Annually |
Advantages and disadvantages | |
STI protection | No |
Periods | May be heavier and more painful[3] |
Benefits | Unnecessary to take any daily action. Emergency contraception if inserted within 5 days |
Risks | Small risk of PID in first 20 days following insertion.[3] Rarely, uterine perforation. |
ആർത്തവരക്തം കൂടുക എന്ന പാർശ്വഫലം ചിലരിൽ കാണപ്പെടുന്നുണ്ട്. അപൂർവ്വമായെങ്കിലും ഈ ഉപകരണം പുറത്തുവരാറുമുണ്ട്. ഇതിന്റെ അവിദഗ്ദമായ സ്ഥാപിക്കൽ അപൂർവ്വമായെങ്കിലും ഗർഭാശയദ്വാരം ഉണ്ടാവാൻ ഇടയാക്കാറുണ്ട് [1]. ലൈഗികമായി പകരുന്ന അണുബാധകളുള്ളവരിൽ ഇത് അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്[5]. ഹോർമോൺ ഗർഭനിരോധനമാർഗ്ഗങ്ങൾക്ക് സാധിക്കാത്തവരിൽ ഐ.യു.ഡി കൾ ശുപാർശ ചെയ്യപ്പെടുന്നു. ഈ ഉപകരണം നിലനിൽക്കെ എങ്ങാനും ഗർഭം ധരിച്ചതായി കാണുകയാണെങ്കിൽ ഉടനെ തന്നെ ഐ.യു.ഡി നീക്കം ചെയ്യപ്പെടേണ്ടതാണ്.
അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Goodwin, T. Murphy; Montoro, Martin N.; Muderspach, Laila; Paulson, Richard; Roy, Subir (2010). Management of Common Problems in Obstetrics and Gynecology (in ഇംഗ്ലീഷ്) (5 ed.). John Wiley & Sons. pp. 494–496. ISBN 978-1-4443-9034-6. Archived from the original on 2017-11-05.
- ↑ 2.0 2.1 2.2 2.3 Trussell, James (2011). "Contraceptive efficacy" (PDF). In Hatcher, Robert A.; Trussell, James; Nelson, Anita L.; Cates, Willard Jr.; Kowal, Deborah; Policar, Michael S. (eds.). Contraceptive technology (20th revised ed.). New York: Ardent Media. pp. 779–863. ISBN 978-1-59708-004-0. ISSN 0091-9721. OCLC 781956734. Archived (PDF) from the original on 2017-02-15.
- ↑ 3.0 3.1 3.2 3.3 3.4 World Health Organization (2009). Stuart MC, Kouimtzi M, Hill SR (eds.). WHO Model Formulary 2008. World Health Organization. pp. 370–2. hdl:10665/44053. ISBN 9789241547659.
- ↑ "IUD Birth Control Info About Mirena & ParaGard IUDs". www.plannedparenthood.org (in ഇംഗ്ലീഷ്). Retrieved 22 March 2018.
- ↑ 5.0 5.1 British national formulary : BNF 69 (69 ed.). British Medical Association. 2015. pp. 557–559. ISBN 978-0-85711-156-2.