ഇബ്‌നുൽ ഖയ്യിം അൽ ജൗസിയ്യ
മധ്യകാലഘട്ടത്തിലെ ഒരു സുപ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായിരുന്നു[1] ശംസുദ്ദീൻ അബൂ അബ്ദുല്ലാഹ് മുഹമ്മദ് ഇബ്‌നു അബൂബക്ർ ഇബ്‌നു അയ്യൂബ് അൽ സുരി (അറബി: محمد بن أبي بكر بن أيوب بن سعد بن حريز بن مكي زين الدين الزُّرعي) എന്ന ഇബ്‌നുൽ ഖയ്യിം അൽ ജൗസിയ്യ (29 ജനുവരി 1292- സെപ്റ്റംബർ 1350 എ.ഡി. / 691-751 AH)
ഇബ്‌നുൽ ഖയ്യിം | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | 7 Saffar 691 AH / January 29, 1292 AD Damascus, Mamluk Sultanate |
മരണം | 13 Rajab 751 AH / September 15, 1350 AD (aged 60 years) Damascus, Mamluk Sultanate |
ശവകുടീരം | Bab al-Saghīr Cemetery |
സുന്നി മുസ്‌ലിംകളിലെ ഹൻബലി[2][3][4] ചിന്താധാരയിലെ ഒരു പ്രധാനിയായിരുന്നു ഇബ്‌നുൽ ഖയ്യിം. ഇബ്‌നു തൈമിയ്യയുടെ [5]ശിഷ്യനായിരുന്ന ഇബ്‌നുൽ ഖയ്യിം 1326-ൽ തന്റെ ഗുരുവിന്റെ കൂടെ ജയിൽ വാസമനുഷ്ഠിക്കുകയുണ്ടായി.[6]
ജൗസിയ്യയിലെ ഒരു വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ഇബ്‌നുൽ ഖയ്യിമിന്റെ പിതാവ്, ഒപ്പം തന്നെ ദമാസ്കസിലെ കോടതിയിൽ ന്യായാധിപനുമായി പ്രവർത്തിച്ചുവരികയായിരുന്നു[7]. മകനായ ഇബ്‌നുൽ ഖയ്യിം വലിയ ഇസ്‌ലാമിക പണ്ഡിതനായി വളർന്നുവന്നു. തൽഫലമായി, അദ്ദേഹത്തിൽ ശിഷ്യന്മാരായും സ്വാധീനത്തിലും നിരവധി പണ്ഡിതന്മാർ അക്കാലത്തുണ്ടായി. സലഫി ചിന്താധാരയിലെ പലരും ഇബ്‌നുൽ ഖയ്യിമിനെ ആശ്രയിക്കുന്നതിനാൽ പല സൂഫീപണ്ഡിതരും ഇബ്‌നുൽ ഖയ്യിമിനെ വിമർശനാത്മകമായി വിലയിരുത്താറുണ്ട്. വ്യക്തിപൂജ, ഖബറാരാധന തുടങ്ങിയ അനിസ്‌ലാമികാചാരങ്ങളെ ശക്തമായിത്തന്നെ ഇബ്‌നുൽ ഖയ്യിം എതിർത്തുവന്നതാണ് ഇതിന് കാരണം.
- ↑ Laoust, H., "Ibn Ḳayyim al-D̲j̲awziyya", in: Encyclopaedia of Islam, Second Edition, Edited by: P. Bearman, Th. Bianquis, C.E. Bosworth, E. van Donzel, W.P. Heinrichs.
- ↑ Slitine, Moulay; Fitzgerald, Michael (2000). The Invocation of God. Islamic Texts Society. p. 4. ISBN 0946621780.
- ↑ Ovamir Anjum. "Sufism without Mysticism: Ibn al-Qayyim's Objectives in Madarij al-Salikin". University of Toledo, Ohio: 164.
{{cite journal}}
: Cite journal requires|journal=
(help) - ↑ Livnat Holtzman. "Ibn Qayyim al-Jawziyyah". Bar Ilan University: 219.
{{cite journal}}
: Cite journal requires|journal=
(help) - ↑ Hoover, Jon, "Ibn Qayyim al-Jawziyya", in: Christian-Muslim Relations 600 - 1500, General Editor David Thomas.
- ↑ Hoover, Jon, "Ibn Qayyim al-Jawziyya", in: Christian-Muslim Relations 600 - 1500, General Editor David Thomas.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ReferenceA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.