ബാദാൻ (പേർഷ്യൻ ഗവർണ്ണർ)
ഏഴാം നൂറ്റാണ്ടിലെ ഒരു സാസാനിയൻ ഗവർണ്ണറായിരുന്നു ബാദാൻ അഥവാ ബാദാൻ ഇബ്‌നു സാസാൻ (അറബി: باذان ابن ساسان). യെമനിലെ പേർഷ്യൻ ഭരണത്തിൽ 590 മുതൽ 628 വരെയാണ് ബാദാൻ ഗവർണ്ണറായിരുന്നത്[1]. സൻഅയായിരുന്നു ബാദാന്റെ ആസ്ഥാനം.
അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രവാചകൻ മുഹമ്മദ് തന്റെ സന്ദേശം പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. ഈ പുതിയ വിശ്വാസത്തെക്കുറിച്ച് ബദാൻ ഖോസ്രോയ്ക്ക് റിപ്പോർട്ടുകൾ അയച്ചു.
ഹുദൈബിയാ സന്ധിയെത്തുടർന്നുണ്ടായ സമാധാനാന്തരീക്ഷത്തിൽ പ്രവാചകൻ മുഹമ്മദ്, അയൽ രാജ്യങ്ങളിലെ രാജാക്കന്മാർക്ക് കത്തുകളയച്ചിരുന്നു. കൂട്ടത്തിൽ പേർഷ്യയിലെ ഖുസ്രുവിന് കത്തുമായി പോയത് അബ്ദുല്ലാഹ് ഇബ്നു ഹുദാഫയായിരുന്നു[2][3]. ഖുസ്രുവിന്റെ സദസ്സിലെത്തിയ അദ്ദേഹത്തോട് പരിചാരകർ കത്ത് ഏറ്റുവാങ്ങാൻ തുനിഞ്ഞപ്പോൾ അബ്ദുല്ലാഹ്, സന്ദേശം രാജാവിനെ മാത്രമേ ഏല്പിക്കാവൂ എന്ന് പ്രവാചക നിർദ്ദേശമുണ്ടെന്ന് പറഞ്ഞുകൊണ്ട് അതിന് വഴങ്ങിയില്ല. കുപിതനായ ഖുസ്രു കത്ത് കീറിയെറിഞ്ഞു[4][5]. മുഹമ്മദിനെ തന്റെ മുന്നിലെത്തിക്കാനായി ഖുസ്രു ഒരു സംഘത്തെ അയച്ചെങ്കിലും അവർ മദീനയിലെത്തുമ്പോളേക്കും ഖുസ്രുവിനെ സ്വന്തം മകൻ വകവരുത്തിയിരുന്നു. തന്നെ പിടിക്കാൻ വന്നവരോട് മുഹമ്മദ് ഈ വിവരം അറിയിച്ചു. അതോടെ സ്തബ്ദരായ അവർ ഗവർണ്ണറായിരുന്ന ബാദാനെ വിവരമറിയിച്ചു. വിവരത്തിന്റെ സ്ഥിരീകരണം ലഭിച്ചതോടെ ഗവർണ്ണർ ബാദാൻ ഇസ്‌ലാം ആശ്ലേഷിച്ചു[6][7]. അതോടെ നിരവധി യെമനികൾ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. [8]
പരാമർശങ്ങൾ
- ↑ Passing information about Badhan
- ↑ al-Mubarakpuri (2002) p. 417
- ↑ "Chapter 42: The Events of the Seventh Year of Migration". Archived from the original on 5 August 2012. Retrieved 25 August 2013.
- ↑ Mubarakpuri, Safiur-Rahman. WHEN THE MOON SPLIT. Darussalam. ISBN 978-603-500-060-4.
- ↑ Kisra, M. Morony, The Encyclopaedia of Islam, Vol. V, ed.C.E. Bosworth, E.van Donzel, B. Lewis and C. Pellat, (E.J.Brill, 1980), 185.[1]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Passing information about Badhan
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Michael M.J. Fischer, Mehdi Abedi (1990). Debating Muslims: Cultural Dialogues in Postmodernity and Tradition. University of Wisconsin Press. pp. 193, 194. ISBN 9780299124342.
- ↑ Michael M.J. Fischer, Mehdi Abedi (1990). Debating Muslims: Cultural Dialogues in Postmodernity and Tradition. University of Wisconsin Press. pp. 193, 194. ISBN 9780299124342.
ഉറവിടങ്ങൾ
- Zakeri, Mohsen (1995). Sāsānid Soldiers in Early Muslim Society: The Origins of ʿAyyārān and Futuwwa. Wiesbaden: Otto Harrassowitz. ISBN 978-3-447-03652-8.
- Bosworth, C. E. (1983). "Abnāʾ". Encyclopaedia Iranica, Vol. I, Fasc. 3. pp. 226–228.
- Potts, Daniel T. (2012). "ARABIA ii. The Sasanians and Arabia". Encyclopaedia Iranica.
- Zakeri, Mohsen (1995). Sāsānid Soldiers in Early Muslim Society: The Origins of ʿAyyārān and Futuwwa. Wiesbaden: Otto Harrassowitz. ISBN 978-3-447-03652-8.