ഹാനിന്റെ പുസ്തകം

11:59, 28 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu N (സംവാദം | സംഭാവനകൾ) ('പടിഞ്ഞാറൻ അഥവാ പൂർവ്വ ഹാൻ രാജവംശത്തിന്റെ ചര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പടിഞ്ഞാറൻ അഥവാ പൂർവ്വ ഹാൻ രാജവംശത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഒരു ചൈനീസ് ഗ്രന്ഥമാണ് ഹാനിന്റെ പുസ്തകം. ബി.സി. 206 -ലെ ഒന്നാമത്തെ ചക്രവർത്തി മുതൽ എ.ഡി. 23 യിലെ വാംഗ് മാംഗിന്റെ പതനം വരെയുള്ള ചരിത്രമാണ് ഇതിലെ പ്രതിപാദ്യം.

കോടതിയിലെ ഒരു ഓഫീസറായിരുന്ന ബാൻ ഗു, അയാളുടെ സഹോദരി ബാൻ ഷാവോയുടെ സഹായത്തോടെ, അവരുടെ പിതാവ് ബാൻ ബിയാവോ തുടങ്ങിവച്ച ജോലി എ.ഡി. 111ൽ പൂർത്തിയാക്കുകയായിരുന്നു. പ്രശസ്ത ലോകചരിത്ര ഗ്രന്ഥമായ വലിയ ചരിത്രകാരന്റെ രേഖകളെ മാതൃകയായി സ്വീകരിച്ചാണ് അവർ പുസ്തകം രചിച്ചത്. എന്നിരുന്നാലും ഒരൊറ്റ രാജവംശത്തെ പറ്റിയുള്ള ആദ്യ ജീവചരിത്ര ഗ്രന്ഥമാണ് ഹാനിന്റെ പുസ്തകം. ആ കാലഘട്ടത്തിലെ വിവിധ വിഷയങ്ങളെ പറ്റി അറിവുതരുന്ന ഒരു പക്ഷേ ഏക പുസ്തകമാണിത്. ജപ്പാനെ സംബന്ധിച്ച ഏറ്റവും പുരാതന വിവരങ്ങളും ഇന്ത്യയെ പറ്റിയുള്ള പരാമർശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഹാനിന്റെ_പുസ്തകം&oldid=2911613" എന്ന താളിൽനിന്ന് ശേഖരിച്ചത്