ഫലകം:Testcases other

ഹാനിന്റെ പുസ്തകം

പടിഞ്ഞാറൻ അഥവാ പൂർവ്വ ഹാൻ രാജവംശത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഒരു ചൈനീസ് ഗ്രന്ഥമാണ് ഹാനിന്റെ പുസ്തകം. ബി.സി. 206 -ലെ ഒന്നാമത്തെ ചക്രവർത്തി മുതൽ എ.ഡി. 23 യിലെ വാംഗ് മാംഗിന്റെ പതനം വരെയുള്ള ചരിത്രമാണ് ഇതിലെ പ്രതിപാദ്യം.

കോടതിയിലെ ഒരു ഓഫീസറായിരുന്ന ബാൻ ഗു, അയാളുടെ സഹോദരി ബാൻ ഷാവോയുടെ സഹായത്തോടെ, അവരുടെ പിതാവ് ബാൻ ബിയാവോ തുടങ്ങിവച്ച ജോലി എ.ഡി. 111ൽ പൂർത്തിയാക്കുകയായിരുന്നു.[1] പ്രശസ്ത ലോകചരിത്ര ഗ്രന്ഥമായ വലിയ ചരിത്രകാരന്റെ രേഖകളെ മാതൃകയായി സ്വീകരിച്ചാണ് അവർ പുസ്തകം രചിച്ചത്.[2] എന്നിരുന്നാലും ഒരൊറ്റ രാജവംശത്തെ പറ്റിയുള്ള ആദ്യ ജീവചരിത്ര ഗ്രന്ഥമാണ് ഹാനിന്റെ പുസ്തകം. ആ കാലഘട്ടത്തിലെ വിവിധ വിഷയങ്ങളെ പറ്റി അറിവുതരുന്ന ഒരു പക്ഷേ ഏക പുസ്തകമാണിത്. ജപ്പാനെ സംബന്ധിച്ച ഏറ്റവും പുരാതന വിവരങ്ങളും ഇന്ത്യയെ പറ്റിയുള്ള പരാമർശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

വർഷാനുഗത ചരിത്രങ്ങൾ തിരുത്തുക

ചക്രവർത്തിമാരുടെ ജീവചരിത്രങ്ങൾ കൃത്യമായ വാർഷിക ക്രമത്തിൽ, ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളുടെ കാലികമായ വിവരണങ്ങൾ ഉൾപ്പെടുത്തി 12 വാല്യങ്ങളായി എഴുതിയിരിക്കുന്നു.

ക്ര.നം. നമ്പർ തലക്കെട്ട് (ചൈനീസ്) തലക്കെട്ട് (ഇംഗ്ലീഷ്) തലക്കെട്ട് - മലയാളം
001 വാല്യം 1 (Part 1), Volume 1 (Part 2) 高帝紀 Annals of Emperor Gaozu, 206-195 BCE ഹാൻ വംശത്തിലെ ഗാവോസു ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 206-195
002 വാല്യം 2 惠帝紀 Annals of Emperor Hui, 194-188 BCE ഹാൻ വംശത്തിലെ ഹുയി ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 194-188
003 വാല്യം 3 高后紀 Annals of Empress Lü Zhi (regent 195-180 BCE) ഹാൻ വംശത്തിലെ ലൂ ഝി ചക്രവർത്തിനിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 195-180
004 വാല്യം 4 文帝紀 Annals of Emperor Wen, 179-157 BCE ഹാൻ വംശത്തിലെ വെൻ ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 179-157
005 വാല്യം 5 景帝紀 Annals of Emperor Jing, 156-141 BCE ഹാൻ വംശത്തിലെ ജിംഗ് ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 156-141
006 വാല്യം 6 武帝紀 Annals of Emperor Wu, 140-87 BCE ഹാൻ വംശത്തിലെ വൂ ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 140-87
007 വാല്യം 7 昭帝紀 Annals of Emperor Zhao, 86-74 BCE ഹാൻ വംശത്തിലെ ഴാവോ ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 86-74
008 വാല്യം 8 宣帝紀 Annals of Emperor Xuan, 73-49 BCE ഹാൻ വംശത്തിലെ ഝുവാൻ ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 73-49
009 വാല്യം 9 元帝紀 Annals of Emperor Yuan, 48-33 BCE ഹാൻ വംശത്തിലെ യുവാൻ ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 48-33
010 വാല്യം 10 成帝紀 Annals of Emperor Cheng, 32-7 BCE ഹാൻ വംശത്തിലെ ചെംഗ് ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 32-7
011 വാല്യം 11 哀帝紀 Annals of Emperor Ai, 6-1 BCE ഹാൻ വംശത്തിലെ ആയി ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു. 6-1
012 വാല്യം 12 平帝紀 Annals of Emperor Ping, 1 BCE - 5 CE ഹാൻ വംശത്തിലെ പിംഗ് ചക്രവർത്തിയുടെ വർഷാനുഗത ചരിത്രം, കൃ.മു.1 - കൃ.ശേ. 5

കാലാനുക്രമമായ പട്ടികകൾ തിരുത്തുക

Biao (表, പട്ടിക), 8 വാല്യം. പ്രധാനപ്പെട്ടവരെ പറ്റിയുള്ള കാലാനുക്രമമായ പട്ടിക.

# Number തലക്കെട്ട് (Chinese) തലക്കെട്ട് (English) തലക്കെട്ട് (മലയാളം)
013 വാല്യം 13 異姓諸侯王表 Table of nobles not related to the imperial clan
014 വാല്യം 14 諸侯王表 Table of nobles related to the imperial clan
015 വാല്യം 15 王子侯表 Table of sons of nobles
016 വാല്യം 16 高惠高后文功臣表 Table of meritorious officials during the reigns of (Emperors) Gao, Hui, Wen and Empress Gao
017 വാല്യം 17 景武昭宣元成功臣表 Table of meritorious officials during the reigns of (Emperors) Jing, Wu, Zhao, Xuan, Yuan and Cheng
018 വാല്യം 18 外戚恩澤侯表 Table of nobles from families of the imperial consorts
019 വാല്യം 19 上百官公卿表 Table of nobility ranks and government offices
020 വാല്യം 20 古今人表 Prominent people from the past until the present

അവലംബം തിരുത്തുക

  1. Notable Women of China (in ഇംഗ്ലീഷ്). M.E. Sharpe. ISBN 9780765619297.
  2. Bary, Wm Theodore de; Bloom, Irene (1999-07-27). Sources of Chinese Tradition: From Earliest Times to 1600 (in ഇംഗ്ലീഷ്). Columbia University Press. ISBN 9780231517980.

പുറം കണ്ണികൾ തിരുത്തുക

 
Wikisource
Chinese വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
"https://ml.wikipedia.org/w/index.php?title=ഹാനിന്റെ_പുസ്തകം&oldid=2924462" എന്ന താളിൽനിന്ന് ശേഖരിച്ചത്