"മമ്മിയൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
| Website =
}}
[[തൃശ്ശൂർ ജില്ല]]യിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിൽ]] ക്ഷേത്രനഗരമായ [[ഗുരുവായൂർ|ഗുരുവായൂരിനടുത്ത്ഗുരുവായൂരിൽ]] സ്ഥിതിചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ശിവക്ഷേത്രമാണ് '''മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രം'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിൽ]] നിന്നും വളരെ അടുത്തായി, ഏകദേശം ഒരു കിലോമീറ്ററോളം വടക്കുപടിഞ്ഞാറുമാറി, ഗുരുവായൂർ-[[കുന്നംകുളം]]/ [[കോഴിക്കോട്]] റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗുരുവായൂർ തീർത്ഥാടനത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ്. ഗുരുവായൂർ ക്ഷേത്രത്തിന്ക്ഷേത്രത്തിൽ സമീപത്തായതിനാൽ ഗുരുവായൂരിൽ എത്തുന്ന ഭക്തർ ഇവിടേക്ക് നടന്നു പോകുന്നതായി കാണാം. പഴയ [[കേരളം|കേരളത്തിലെ]] [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ]] പറയപ്പെടുന്ന പ്രധാനപ്പെട്ട ശിവക്ഷേത്രമാണ് <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>. [[ദശാവതാരം|വൈഷ്ണവാംശഭൂതനായ]] [[പരശുരാമൻ|പരശുരാമനാൽ]] പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ [[പരമശിവൻ|പരമശിവന്റെ]] സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാ സമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>. ഗുരുവായൂർ ദർശനം പൂർണ്ണമാകാൻ [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂരിൽ]] പോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം. [[File:Mammiyoor sree mahadeva temple closeup.JPG|മമ്മിയൂർ മഹാദേവക്ഷേത്രം|thumb|right|250px]]
 
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, [[പാർവ്വതി|പാർവ്വതീദേവിയെ]] ഇടത്തെ തുടയിലിരുത്തി ആനന്ദഭാവത്തിലിരിയ്ക്കുന്ന പരമശിവനാണ്. '''മമ്മിയൂരപ്പൻ''' എന്നാണ് ഇവിടെ ഭഗവാൻ അറിയപ്പെടുന്നത്. ശിവനെക്കൂടാതെ, തൊട്ടടുത്തുതന്നെ [[മഹാവിഷ്ണു]]വും സാന്നിദ്ധ്യമരുളുന്നു. ഈ മഹാവിഷ്ണു സാക്ഷാൽ [[ഗുരുവായൂരപ്പൻ]] തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇരുവർക്കും ക്ഷേത്രത്തിൽ തുല്യപ്രാധാന്യമാണ് കല്പിയ്ക്കുന്നത്. ഉപദേവതകളായി [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[അയ്യപ്പൻ]], ഭഗവതി [[ഭദ്രകാളി|(ഭദ്രകാളി)]], [[നാഗദൈവങ്ങൾ]], [[ബ്രഹ്മരക്ഷസ്സ്]], [[രക്ഷസ്സ്|ചെറുരക്ഷസ്സ്]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവരിൽ ഭഗവതിയ്ക്ക് (ഭദ്രകാളിയ്ക്ക്) കൂടുതൽ പ്രാധാന്യം കല്പിച്ചുപോരുന്നു. ശിവകുടുംബ സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. പാർവതി ദേവിയെ ഇടത്തെ തുടയിലിരുത്തി ദർശനം നൽകുന്ന ഭഗവാൻ മുഖ്യപ്രതിഷ്ഠയും, പുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർ ഉപപ്രതിഷ്ഠകളുമായി വരുന്നതാണ് കാരണം. [[കുംഭം|കുംഭമാസത്തിലെ]] [[ശിവരാത്രി]], [[ധനു]]മാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിര]], [[ചിങ്ങം|ചിങ്ങമാസത്തിൽ]] [[അഷ്ടമിരോഹിണി]] എന്നിവയാണ് പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, ശിവപ്രധാനമായ എല്ലാ [[തിങ്കളാഴ്ച]]കളിലും [[പ്രദോഷവ്രതം|പ്രദോഷദിവസങ്ങളിലും]] ശിവന്നുംശിവനും [[വ്യാഴാഴ്ച]], [[ഏകാദശി]] തുടങ്ങിയ അവസരങ്ങളിൽ മഹാവിഷ്ണുവിന്നും വിശേഷാൽ പൂജകളുമുണ്ട്. [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ക്ഷേത്രം.
 
== ഐതിഹ്യങ്ങൾ ==
"https://ml.wikipedia.org/wiki/മമ്മിയൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്