"ബാബ്രി മസ്ജിദ് തകർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.99.185.115 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് InternetArchiveBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
1992 ഡിസംബർ 6 ന് [[വിശ്വ ഹിന്ദു പരിഷത്ത്|വിശ്വ ഹിന്ദു പരിഷത്തിലെയും]] [[സംഘ് പരിവാർ|അനുബന്ധ സംഘടനകളിലെയും]] ഒരു വലിയ കൂട്ടം ഹിന്ദു പ്രവർത്തകർ [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശിലെ]] [[അയോദ്ധ്യ]] നഗരത്തിലെ പതിനാറാം നൂറ്റാണ്ടിലെ [[ബാബരി മസ്ജിദ്‌|ബാബ്രി പള്ളി]] തകർത്തു. സ്ഥലത്ത് [[ഹിന്ദുത്വം|ഹിന്ദു ദേശീയ]] സംഘടനകൾ സംഘടിപ്പിച്ച രാഷ്ട്രീയ റാലി അക്രമാസക്തമായതിനെ തുടർന്നാണ് പൊളിച്ചുമാറ്റൽ സംഭവിച്ചത്.
 
ഹിന്ദു പാരമ്പര്യത്തിൽ അയോധ്യ നഗരം [[രാമൻ|രാമന്റെ]] ജന്മസ്ഥലമാണ്. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ജനറലായ മിർ ബാക്കി ഒരു പള്ളി നിർമ്മിച്ചിരുന്നു. ഇത് വിക്രമാദിത്യ ചക്രവർത്തി പണിത ശ്രീരാമന്റെ ക്ഷേത്രം പൊളിച്ചു നീക്കി നിർമ്മിച്ചതായിരുന്നു എന്നായിരുന്നു ആരോപണം. ബാബറി മസ്ജിദ് എന്നറിയപ്പെട്ടിരുന്ന ഇത് നിന്നിരുന്ന സ്ഥലം ചില ഹിന്ദുക്കൾ ''[[രാമജന്മഭൂമി|രാം ജന്മഭൂമി]]'' അഥവാ രാമന്റെ ജന്മസ്ഥലം എന്ന് തിരിച്ചറിഞ്ഞു. 1980 കളിൽ വിശ്വഹിന്ദു [[വിശ്വ ഹിന്ദു പരിഷത്ത്|പരിഷത്ത്]] (വിഎച്ച്പി) ഈ സ്ഥലത്ത് രാമന് ക്ഷേത്രം പണിയുന്നതിനായി ഒരു പ്രചാരണം ആരംഭിച്ചു, [[ഭാരതീയ ജനതാ പാർട്ടി]] (ബിജെപി) അതിന്റെ രാഷ്ട്രീയ ശബ്ദമായി. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി [[ലാൽ കൃഷ്ണ അഡ്വാണി|എൽ കെ അദ്വാനിയുടെ]] നേതൃത്വത്തിലുള്ള ''[[അഡ്വാണിയുടെ ആദ്യ രഥയാത്ര|രാമരഥയാത്ര]]'' യടക്കം നിരവധി റാലികളും മാർച്ചുകളും നടത്തി.
 
1992 ഡിസംബർ 6 ന്‌ വി‌എച്ച്‌പിയും ബിജെപിയും 150,000 [[കർ സേവക്]] പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു റാലി സംഘടിപ്പിച്ചു. റാലി അക്രമാസക്തമായി, ജനക്കൂട്ടം സുരക്ഷാ സേനയെ കീഴടക്കി പള്ളി തകർത്തു. സംഭവത്തെക്കുറിച്ച് തുടർന്നുള്ള അന്വേഷണത്തിൽ ബിജെപിയുടെയും വിഎച്ച്പിയുടെയും നിരവധി നേതാക്കൾ ഉൾപ്പെടെ 68 പേർ ഉത്തരവാദികളാണെന്ന് കണ്ടെത്തി. പൊളിച്ചുമാറ്റിയതിന്റെ ഫലമായി ഇന്ത്യയിലെ ഹിന്ദു - മുസ്ലീം സമുദായങ്ങൾ തമ്മിൽ മാസങ്ങളായി നടന്ന കലാപത്തിൽ, രണ്ടായിരം പേരെങ്കിലും മരിച്ചു. ഇതിന്റെ അനന്തര ഫലമായി പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾക്കെതിരായ പ്രതികാര അതിക്രമങ്ങൾ നടന്നു.
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/ബാബ്രി_മസ്ജിദ്_തകർക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്