"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎ശിവ-പാർവ്വതി ശ്രീകോവിൽ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 150:
===== ശിവ-പാർവ്വതി ശ്രീകോവിൽ =====
 
വടക്കേവടക്കോട്ട് അറ്റത്തെഅഭിമുഖമായി ശ്രീകോവിലിൽഭക്തർക്ക് ദർശനം നല്കി കുടികൊള്ളുന്ന ശിവനെ നാഥനെ, തന്മൂലമാണ്മൂലമാണ് 'വടക്കുന്നാഥൻ' എന്ന് വിളിയ്ക്കുന്നത്. മറ്റുള്ള ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗം തന്നെയാണ് പ്രതിഷ്ഠ. എന്നാൽ, അനാദികാലം മുതൽ നടന്നുവരുന്ന നെയ്യഭിഷേകം കാരണം അത് ഭക്തർക്ക് ദൃശ്യമല്ല. അഭിഷേകം കഴിഞ്ഞാലും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് കാരണം. പകരം,
നെയ്യിന് ബലം വയ്ക്കാൻ ഇളനീരഭിഷേകവും നടത്തിവരുന്നു. അങ്ങനെ നെയ്യും ഇളനീരും കൂടിച്ചേർന്ന് ഭീമാകാരമായ ഒരു മല നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതാണ് പ്രസിദ്ധമായ '''നെയ്മല'''. ഭഗവാന്റെ വാസസ്ഥാനമായ [[കൈലാസം|കൈലാസപർവ്വതത്തെ]] പ്രതിനിധീകരിയ്ക്കുന്നതാണ് നെയ്മല എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഇതുമൂലമാണ് വടക്കുന്നാഥക്ഷേത്രത്തെ 'ദക്ഷിണകൈലാസം' എന്ന് വിളിയ്ക്കുന്നത്. നെയ്മലയ്ക്ക് ഏകദേശം ഒമ്പതടി ഉയരവും 25 അടി ചുറ്റളവും കാണും. ഇതിലാണ് ചന്ദ്രക്കലയടക്കമുള്ള അലങ്കാരങ്ങളും അഭിഷേകങ്ങളും നടത്തിവരുന്നത്. ഒരുപാട് നെയ്യ് ശ്രീകോവിലിൽ അടിഞ്ഞുകൂടിയിട്ടും ഇവിടെ [[ഉറുമ്പ്|ഉറുമ്പുകൾ]] കുമിഞ്ഞുകൂടുന്നില്ല എന്നത് ശ്രദ്ധേയമാണ്. കൂടാതെ, അകത്ത് കൊളുത്തിവച്ച ദീപങ്ങളുടെയും പുറത്തെ അന്തരീക്ഷത്തിലെയും കൊടുംചൂടിൽ പോലും ഇത് ഉരുകുന്നില്ല എന്നതും വിസ്മയകരമായ ഒരു പ്രതിഭാസമാണ്. എന്നാൽ, ചില പ്രത്യേകം അവസരങ്ങളിൽ ഇത് ഇടിഞ്ഞുവീഴാറുണ്ട്. അത്തരത്തിൽ ഇടിഞ്ഞുവീണ ദിക്കും വീണ അളവും നോക്കി ആ ഭാഗത്തെ ജനങ്ങൾക്ക് ഗുണമാണോ ദോഷമാണോ എന്ന് തീരുമാനിയ്ക്കുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലഭാവത്തെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീവടക്കുന്നാഥൻ ശ്രീലകത്ത് വാഴുന്നു.
 
"https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുന്നാഥ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്