"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 201:
====<u>ആംഗ്ലിക്കൻ മിഷനറിമാരും പുത്തങ്കൂറ്റുകാരും</u>====
മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ മലബാർ അധിനിവേശത്തെ തുടർന്ന്
1795ഓടെ തിരുവിതാംകൂർ കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി രാഷ്ട്രീയ സഖ്യത്തിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ അധീശത്വം അംഗീകരിക്കുകയും കമ്പനി അധികൃതർക്ക് കപ്പം കൊടുക്കാൻ ആരംഭിക്കുകയും തങ്ങളുടെ സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു. ടിപ്പുവിന്റെ ആക്രമണങ്ങളിൽ നിരവധി ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിനോടൊപ്പം പല പ്രമുഖ നസ്രാണി പള്ളികളും തകർക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നു. ബ്രിട്ടീഷ് മേധാവിത്വവും ഇടപെടലുകളും ഈ പ്രദേശങ്ങളിലെ സാമൂഹിക സ്ഥിതിയിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. കളരി ആയോധനമുറകളിൽ പരിശീലനം സിദ്ധിച്ച് സൈനിക സേവനത്തിൽ ഏർപ്പെട്ടിരുന്ന നസ്രാണികൾക്ക് ഇത് വലിയ തിരിച്ചടിയായി.{{sfnp|Bayly|2004|pp=281–286}} വ്യാപാര മേഖലയിലും സമുദായത്തിന് വലിയ തകർച്ച നേരിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശങ്ങൾ സന്ദർശിച്ച യൂറോപ്യന്മാർ മലബാറിലെ നസ്രാണികളുടെ, പ്രത്യേകിച്ച് പുത്തങ്കൂർ വിഭാഗത്തിൽപ്പെട്ടവരുടെ, അക്കാലത്തെ പരിതാപകരമായ അവസ്ഥ വിവരിക്കുന്നുണ്ട്.<ref>{{cite book|first=George|last =Joseph|title= The life and times of a Kerala Christian nationalist|publisher =Orient Blackswan|year=200|page=33–39|ISBN=81-250-2495-6}}</ref> ആംഗ്ലിക്കൻ സഭ പുത്തങ്കൂറ്റുകാരുമായി ബന്ധം തുടങ്ങുന്നത് ഇക്കാലഘട്ടത്തിലാണ്. ബ്രിട്ടീഷ് മിഷനറിയും ഗവേഷകനുമായ ക്ലൗദിയുസ് ബുക്കാനൻ ആണ് ഈ സഹകരണത്തിന് തുടക്കമിട്ടത്.{{sfnp|Fenwick|2009|p=299-310}} ദിവന്നാസിയോസിന് ശേഷം പുത്തങ്കൂർ വിഭാഗത്തിന്റെ തലവനായി ചുമതലയേറ്റ പകലോമറ്റം തോമാ ഏഴാമന്റെ കാലത്ത് ബ്രിട്ടീഷുകാരുമായുള്ള സഖ്യം കൂടുതൽ ശക്തമായി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡൻറ് ആയിരുന്ന കേണൽ കോളിൻ മെക്കോളെ ഇതിൽ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. നസ്രാണികളുടെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ പേരിൽ ഈസ്റ്റിന്ത്യാ കമ്പനിയിൽ 3000 പൂവരാഹൻ വീതം അദ്ദേഹം പലിശയ്ക്ക് നിക്ഷേപിച്ചു. [[വട്ടിപ്പണം]] എന്ന പേരിൽ അറിയപ്പെട്ട ഈ നിക്ഷേപത്തിന്റെ യഥാർത്ഥ സ്രോതസ്സ് എന്താണെന്ന് ഉള്ളത് ഇന്നും തർക്ക വിഷയമാണ്.{{sfnp|Fenwick|2009|p=311-2}} യൂറോപ്പ്യൻ കത്തോലിക്കാ മിഷനറിമാരുടെ ഇടപെടലുകളുടെ ഫലമായി പഴയകൂർ വിഭാഗത്തിന് സാമാന്യം ഭേദപ്പെട്ട സാമൂഹിക സ്ഥിതി നിലനിർത്താൻ കഴിഞ്ഞിരുന്നു. മാത്രമല്ല ആംഗ്ലിക്കൻ സഭയും കത്തോലിക്കാസഭയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന വൈരം പഴയകൂർ വിഭാഗവും ബ്രിട്ടീഷുകാരും തമ്മിൽ ശക്തമായ സഹകരണം ഉടലെടുക്കുന്നതിന് തടസ്സമായി നിലകൊണ്ടു. അതേസമയം ബ്രിട്ടീഷുകാരുടെ പിന്തുണ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ആയ ഉനമനത്തിന് തങ്ങളെ സഹായിക്കുമെന്ന് പുത്തങ്കൂറ്റുകാർ വിലയിരുത്തി. പുത്തങ്കൂർ വിഭാഗത്തിന് അക്കാലത്ത് വിദേശ മിഷനറിമാരുടെ സഹായങ്ങൾ ലഭിച്ചിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി പകലോമറ്റം കുടുംബത്തിൽപ്പെട്ട മുതിർന്ന വൈദികരാണ് ഇവരുടെ സഭാ അധ്യക്ഷന്മാരായി ചുമതല നിർവ്വഹിച്ചിരുന്നത്. മത വിദ്യാഭ്യാസം, വൈദിക പരിശീലനം തുടങ്ങിയ കാര്യങ്ങൾക്കൊന്നും കാര്യക്ഷമമായ സംവിധാനങ്ങൾ അവർക്കുണ്ടായിരുന്നില്ല. റോമൻ കത്തോലിക്കാ മിഷണറിമാർക്കെതിരെ കടുത്ത എതിർപ്പും അവരുടെ ഇടയിൽ വ്യാപകമായിരുന്നു.{{sfnp|McKenzie|19061901|p=214}} ഈ സാഹചര്യങ്ങൾ ബ്രിട്ടീഷുകാരും പുത്തങ്കൂർ വിഭാഗവും തമ്മിൽ സുദൃഢമായ ഒരു സഖ്യം രൂപപ്പെടുന്നതിന് കളമൊരുക്കി. കമ്പനി ഭരണത്തിന്റെ തലസ്ഥാനം ആയിരുന്ന കൽക്കട്ടയിലെ ഇന്ത്യാ ആർച്ചുബിഷപ്പിന്റെ ആത്മീയ അധികാരത്തിന് കീഴിൽ പുത്തങ്കൂറ്റുകാരെ ചേർക്കാൻ ബ്രിട്ടീഷുകാർ ആഗ്രഹിച്ചു. ഇതിന് പകലോമറ്റം മെത്രാന്മാർ ഒരു പ്രതിബന്ധമാണെന്ന് ബ്രിട്ടീഷുകാർ ബ്രിട്ടീഷുകാർ 1815ൽ റെസിഡന്റ് കേണൽ ജോൺ മൺറോ തിരുവിതാംകൂർ റാണിയെ സ്വാധീനിച്ച് കോട്ടയത്ത് പുത്തങ്കൂറ്റുകാർക്കായി ആംഗ്ലിക്കൻ മിഷനറിമാരുടെ കീഴിൽ ഒരു സെമിനാരി സ്ഥാപിച്ചു.{{sfnp|Neill|2004|p=241}} കുന്നംകുളം സ്വദേശിയും പകലോമറ്റം മെത്രാന്മാരോട് വലിയ ആഭിമുഖ്യം ഇല്ലാത്ത ആളുമായിരുന്ന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ ആയിരുന്നു പുത്തങ്കൂർ പക്ഷത്തിൽ നിന്ന് ഈ ഉദ്യമത്തിന് പിന്തുണ കൊടുത്തിരുന്നത്. കോട്ടയത്തെ സെമിനാരിയിൽ ആംഗ്ലിക്കൻ പ്രൊട്ടസ്റ്റൻറ് രീതിയിലുള്ള വൈദിക പരിശീലനത്തിനും മിഷനറിമാർ തുടക്കമിട്ടു.{{sfnp|Fenwick|2009|p=331-5}}{{sfnp|Mackenzie|19061901|p=214–215}}
 
====='''പകലോമറ്റം മെത്രാൻ പരമ്പരയുടെ അന്ത്യം'''=====
വരി 215:
[[File:Syrian-Anglican Cattanars in 1836 (available freely in public domain).jpg|thumb|ആംഗ്ലിക്കൻ സഭയിലെ പുത്തങ്കൂർ സുറിയാനി വൈദികർ (1836ൽ)]]
 
സി. എം. എസ്. മിഷനറിമാരുടെ പ്രവർത്തനങ്ങൾ പുത്തങ്കൂർ വിഭാഗത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി. പ്രോട്ടസ്റ്റന്റ് ആശയങ്ങൾ പുത്തങ്കൂറ്റുകാരുടെ ഇടയിൽ വ്യാപകമാക്കാനും അവരെ ക്രമേണ ആംഗ്ലിക്കൻ സഭയുടെ ഒരു ഘടകമാക്കിമാറ്റാനുമാണ് മിഷനറിമാർ ആഗ്രഹിച്ചിരുന്നത്. തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന സി. എം. ഏസ്. മിഷനറിമാർ ആംഗ്ലിക്കൻ സഭയിലെ നവീകരണ അനുഭാമുള്ള അധോസഭയുടെ ({{lang-en|Low Church}}) ആശയങ്ങൾ പിന്തുടരുന്നവരായിരുന്നു. 'വിശ്വാസം മാത്രം', 'തിരുവെഴുത്ത് മാത്രം' ({{lang-la|Sola Scriptura, Sola Fide}}) എന്ന പ്രൊട്ടസ്റ്റൻറ് ആശയം അടിസ്ഥാനമാക്കി, വിശുദ്ധരോടുള്ള വണക്കം, മരിച്ചവർക്കുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ആചാരങ്ങൾ എന്നിവയെല്ലാം ഇവർ എതിർത്തു. ചേപ്പാട് ദിവന്നാസിയോസ് 4ാമന്റെ ഭരണകാലത്തിന്റെ ആദ്യപകുതിവരെ ഈ നീക്കം സുഗമമായി മുന്നോട്ടുപോയി.{{sfnp|McKenzie|19061901|p=214-5}} എന്നാൽ ഇതിനുശേഷം അധികം വൈകാതെ പുത്തങ്കൂറ്റുകാരുടെ ഇടയിൽ വിഭാഗീയതയിലേക്കും ഇവ നയിച്ചു. സഭയിലെ ആംഗ്ലിക്കൻ മിഷനറിമാരുടെ ഇടപെടലിനെതിരെ നിലപാടെടുക്കാൻ ദിവന്നാസിയോസ് 4ാമൻ ഇതോടെ നിർബന്ധിതനായി. 1836 ജനുവരിയിൽ ദിവന്നാസ്സിയോസിന്റെ നേതൃത്വത്തിൽ നടന്ന മാവേലിക്കര സുന്നഹദോസ് ആംഗ്ലിക്കൻ സഭയുമായുള്ള ബന്ധം തള്ളിപ്പറയുകയും 'മലങ്കര സഭ' അന്ത്യോഖ്യാ പാത്രിയർക്കീസിനും യാക്കോബായ സഭാപാരമ്പര്യത്തിനും വിധേയരായിരിക്കുമെന്നും പ്രഖ്യാപിച്ചു.{{sfnp|Fenwick|2009|p=397-402}}<ref>Cherian, Dr. C.V., ''Orthodox Christianity in India''. Academic Publishers, College Road, Kottayam. 2003.p. 254-262.</ref> ഇതോടെ സി. എം. എസ് മിഷനറിമാരുമായി നിലനിന്നിരുന്ന പുത്തങ്കൂറ്റുകാരുടെ സഭാ സഖ്യം അവസാനിച്ചു.{{sfnp|Neill|2002|pp=247–251}}{{sfnp|Bayly|2004|p=300}} എന്നാൽ ഇതിനോടകം ആംഗ്ലിക്കൻ ആശയങ്ങളിൽ ആകൃഷ്ടരായ ഒരു വിഭാഗം പുത്തങ്കൂറ്റുകാരിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഇവരിൽ ഒരു വിഭാഗം ആംഗ്ലിക്കൻ സഭയുടെ ഭാഗമായി മാറി. എന്നാൽ ഇവർ ആംഗ്ലിക്കൻ സഭയിലും തങ്ങളുടെ വ്യതിരിക്തത നിലനിർത്തിയിരുന്നു. ഇവർ ആംഗ്ലിക്കൻ സുറിയാനിക്കാർ എന്ന് അറിയപ്പെട്ടു.{{efn|{{harvnb|Neill|2002|pp=247–251}}. {{cite news |title=Missionaries led State to renaissance: Pinarayi |journal=The Hindu |date=13 November 2016 |url=https://www.thehindu.com/news/national/kerala/Missionaries-led-State-to-renaissance-Pinarayi/article16444369.ece |language=en-IN |issn=0971-751X}}{{cite journal |title=Kerala to celebrate CMS mission |journal=Church Mission Society |date=9 November 2016 |url=https://churchmissionsociety.org/our-stories/kerala-celebrate-cms-mission |language=en}} {{cite book|last=Forrester|first=Duncan B. |year=2017|title=V. Caste Converts and the Kerala Christians|series= Caste and Christianity: Attitudes and Policies on Caste of Anglo-Saxon Protestant Missions in India. |publisher=Routledge|url=https://books.google.com/books?id=DSStDQAAQBAJ}}}} ഇവർക്കായി 1879ഓടെ ആംഗ്ലിക്കൻ സഭ തിരുവിതാംകൂർ-കൊച്ചി മഹാ ഇടവക സ്ഥാപിച്ചു.<ref>{{cite journal |title=The Diocese of Travancore and Cochin, 1879. The Country of Fiords, Mountains, and Moplahs Bishops|journal=A History of the Church of England in India Since the Early Days of the East India Company.|first=Eyre |last=Chatterton |year=1924|url=http://anglicanhistory.org/india/chatterton1924/20.html|location=London|publisher =SPCK}}</ref><ref name="Keralawindow">{{cite journal |title=Kerala Window |website=keralawindow.net |url=http://www.keralawindow.net/Church_CSI.html}}</ref> 1947ൽ ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയും മറ്റ് ചില പ്രോട്ടസ്റ്റന്റ് സഭകളും ചേർന്ന് സി. എസ്. ഐ സഭയ്ക്ക് ({{lang-en|Church of South India|ചർച്ച് ഓഫ് സൗത്ത് ഇന്ത്യ}}) രൂപം കൊടുത്തതോടെ ഇവരെല്ലാം അതിൻറെ ഭാഗമായി. അതുകൊണ്ട് സി. എസ്. ഐ. സുറിയാനിക്കാർ എന്നും ഇവർ അറിയപ്പെടുന്നു.<ref name="Keralawindow" />
 
====='''പുത്തങ്കൂറ്റുകാരുടെ ഇടയിലെ സഭാനവീകരണ പ്രസ്ഥാനം, വിഭാഗീയത'''=====
"https://ml.wikipedia.org/wiki/മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്